Flash News

മാള യഹൂദ കരാറിന് 60-ആം വാര്‍ഷികം

January 4, 2015 , സ്വന്തം ലേഖകന്‍

img-malaമാള: യഹൂദ കരാറിന്‍െറ 60-ആം വാര്‍ഷികത്തോടനുബന്ധിച്ച് പൈതൃക സംരക്ഷണ സമിതി സംഘടിപ്പിക്കുന്ന സെമിനാറും സാംസ്കാരിക സദസ്സും ഞായറാഴ്ച ഉച്ചക്ക് രണ്ടിന് പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടക്കും.

യഹൂദ സിനഗോഗിന്‍െറയും സെമിത്തേരിയുടെയും സംരക്ഷണം മാള പഞ്ചായത്തിനെ ഏല്‍പിച്ച് 1955 ജനുവരി നാലിന് രജിസ്റ്റര്‍ ചെയ്തതാണ് മാള യൂഹദ കരാര്‍. പഞ്ചായത്തിന്‍െറ കരാര്‍ ലംഘനത്തിനെതിരെ സമിതിയുടെ ആഭിമുഖ്യത്തില്‍ പ്രക്ഷോഭവും നിയമനടപടിയും തുടരുന്ന സാഹചര്യത്തിലാണ് പരിപാടികള്‍ നടക്കുന്നത്.

‘ചരിത്ര പൈതൃകം, ഭരണകൂടം’ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ എം.ജി.എസ്. നാരായണന്‍ ഉദ്ഘാടനം ചെയ്യും. കെ. വേണു അധ്യക്ഷത വഹിക്കും. അഞ്ചിന് സാംസ്കാരിക സദസ്സ് സാറാ ജോസഫ് ഉദ്ഘാടനം ചെയ്യും.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top