Flash News

ഇന്ത്യ- പാക് സംഘര്‍ഷം ഏറുന്നു; ഇന്ത്യന്‍ ബോട്ടുകള്‍ തട്ടിക്കൊണ്ടുപോയി, വിമാനം റാഞ്ചാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്

January 4, 2015 , സ്വന്തം ലേഖകന്‍

indo-pakന്യൂദല്‍ഹി: കരയിലെ അതിര്‍ത്തിക്കു പുറകെ ജലാതിര്‍ത്തിയിലും പാക്കിസ്ഥാന്‍ ഇന്ത്യക്കുനേരെ സമ്മര്‍ദം ശക്തമാക്കുന്നു. ഗുജറാത്ത് സമുദ്രാതിര്‍ത്തിയില്‍ ഇന്ത്യയുടെ രണ്ട് മത്സ്യബന്ധന ബോട്ടുകള്‍ പാകിസ്താന്‍ തട്ടിക്കൊണ്ടുപോയി. ബോട്ടുകളിലുണ്ടായിരുന്ന 12 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളും പാക് കസ്റ്റഡിയിലാണ്. ധലേലാല്‍, ജലറാം എന്നീ ബോട്ടുകള്‍ ശനിയാഴ്ച രാത്രിയാണ് അറബിക്കടലില്‍ നിന്ന് പാകിസ്താന്‍ തട്ടിയെടുത്തത്.

പാകിസ്താനില്‍ നിന്നുള്ള മത്സ്യബന്ധന ബോട്ട് ഇന്ത്യന്‍ തീരസംരക്ഷണ സേന തടയാന്‍ ശ്രമിക്കവെ പൊട്ടിത്തെറിച്ച സംഭവത്തിന് നാലു ദിവസങ്ങള്‍ക്കു ശേഷമാണ് തട്ടിക്കൊണ്ടുപോകല്‍. ഗുജറാത്തിലെ പോര്‍ബന്തര്‍ തുറമുഖത്തു നിന്ന് 365 കിലോമീറ്റര്‍ അകലെ വ്യാഴാഴ്ചയാണ് പാക് മത്സ്യബന്ധനബോട്ട് പൊട്ടിത്തെറിച്ചത്. ഇതിനുള്ള പ്രതികാരമായാണ് ഇന്ത്യന്‍ ബോട്ടുകള്‍ പാക്കിസ്ഥാന്‍ തട്ടിയെടുത്തതെന്ന് സംശയമുണ്ട്.

അതിനിടെ, കാന്തഹാര്‍ മോഡലില്‍ എയര്‍ ഇന്ത്യ വിമാനം റാഞ്ചാന്‍ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്‍െറ മുന്നറിയിപ്പ്. ഇതത്തേുടര്‍ന്ന് രാജ്യത്തെ പ്രമുഖ വിമാനത്താവളങ്ങളില്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തി. ഡല്‍ഹി-കാബൂള്‍ റൂട്ടില്‍ സര്‍വിസ് നടത്തുന്ന എയര്‍ ഇന്ത്യ വിമാനമാണ് ഭീകരര്‍ നോട്ടമിട്ടിരിക്കുന്നത്.

1999ല്‍ എയര്‍ ഇന്ത്യ വിമാനം ഭീകരര്‍ അഫ്ഗാനിസ്ഥാനിലേക്ക് തട്ടിക്കൊണ്ടുപോയിരുന്നു. എന്‍.ഡി.എ ഭരണകാലത്ത് നടന്നത് ആവര്‍ത്തിക്കാനാണ് ഭീകരര്‍ കോപ്പു കൂട്ടുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എയര്‍ ഇന്ത്യയുടെ കൊല്‍ക്കത്ത ബുക്കിങ് ഓഫിസില്‍ ഭീഷണി സന്ദേശവും ലഭിച്ചിട്ടുണ്ട്. എയര്‍ ഇന്ത്യ വിമാനം റാഞ്ചുമെന്നായിരുന്നു അജ്ഞാതന്‍ ഫോണ്‍വഴി ഭീഷണിപ്പെടുത്തിയത്. റിപ്പബ്ലിക് ദിനാഘോഷത്തിന് മുഖ്യാതിഥിയായി അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമ വരാനിരിക്കെയാണ് സുരക്ഷാഭീഷണി ഉയര്‍ന്നിരിക്കുന്നത്. ഡല്‍ഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരെ നിരവധി പരിശോധനകള്‍ക്കുശേഷമാണ് ടെര്‍മിനലിലേക്ക് കടത്തിവിടുന്നത്.

ചെക് ഇന്‍ നടപടി കഴിഞ്ഞ് വിമാനത്തിലേക്ക് കയറുന്നതിന് തൊട്ടുമുമ്പും വിശദമായ പരിശോധന ഏര്‍പ്പെടുത്തി. വിമാനത്താവള ജീവനക്കാരും പൈലറ്റും എയര്‍ ഹോസ്റ്റസുമാര്‍ ഉള്‍പ്പെടെയുള്ളവരും പതിവില്‍ കവിഞ്ഞ കര്‍ശനപരിശോധനക്ക് വിധേയമാണ്. ഡല്‍ഹി-കാബൂള്‍ റൂട്ടില്‍ സര്‍വിസ് നടത്തുന്ന വിമാനത്തില്‍ റാഞ്ചികളെ കീഴ്പ്പെടുത്താന്‍ കമാന്‍ഡോകളെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. ഡല്‍ഹി വിമാനത്താവളവും പരിസരവും സമീപത്തെ കെട്ടിടങ്ങളും സുരക്ഷാസേനയുടെ നിരീക്ഷണത്തിലാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top