Flash News

പോള്‍ പി പറമ്പി വ്യവ­സായ വകുപ്പ് കിംഫ്രയുടെ ഡയ­റ­ക്ടര്‍ ബോര്‍ഡംഗമായി

January 10, 2015 , ജോയിച്ചന്‍ പുതുക്കുളം

imageതിരു­വ­ന്ത­പുരം: കിംഫ്രയുടെ എക്‌സ­പോര്‍ട്ട് പ്രമോ­ഷന്‍ വ്യവ­സായ പാര്‍ക്ക് ലിമി­റ്റ­ഡിന്റെ ഡയ­റ­ക്ട­റായി പോള്‍ പി. പറ­മ്പിയെ സര്‍ക്കാര്‍ നിയ­മി­ച്ചു.

മുന്‍ കെ. എസ്. യു, യുത്ത് കോണ്‍ഗ്രസ്സ് ജില്ലാ സെക്ര­ട്ട­റി­യായ പോള്‍ പറമ്പി അമേ­രി­ക്ക­യിലെ ഓവര്‍സ്സിസ് കോണ്‍ഗ്രസ്സ ്സ്ഥാപക പ്രസി­ഡന്റാ­യി­രു­ന്നു. ചാല­ക്കുടി നിയോ­ജ­ക­മ­ണ്ഡലത്തിലെ കോണ്‍ഗ്രസ്സ് സ്ഥാനര്‍ത്ഥി­യായി രണ്ട് വട്ടവുംമായി പരി­ഗ­ണി­ച്ചി­രു­ന്ന പേരു­ക­ളി­ലൊ­ന്നാ­യി­രുന്നു പോളി­ന്റെ­ത്.­സ്ക്കുള്‍ പഠ­ന­ക്കാ­ലത്തേ കെ. എസ്. യു ജില്ലാ നേതൃ­ത്ത­ത്തി­ലേക്ക് ഉയര്‍ന്നി­രു­ന്നു ഇദ്ദേഹം. കെ. എസ് യു. മുകു­ന്ദ­പുരം താലുക്ക് പ്രസി­ഡന്റാ­യി­രു­ന്ന­പ്പോള്‍ അല­പ്പുഴ താലുക്ക് പ്രസി­ഡന്റാ­യി­രുന്ന ഇന്നത്തെ അഭ്യ­ന്തരവകുപ്പ് മന്ത്രി രമേശ് ചെന്നി­ത്ത­ല­യു­മാ­യു­ളള പോളിന്റെ ദിര്‍ഘ­കാ­ലത്തെ ബന്ധ­മാണ് പുതിയ നിയ­മ­ന­ത്തിന് വഴി­വ­ച്ച­ത്.പഠന കാലത്ത് കോളജ് യുണി­യന്‍ ചെയര്‍മാന്‍, യുണിവേ­ഴ്‌സിറ്റി യുണി­യന്‍ കൗണ്‍സി­ലര്‍ എന്നി­നി­ല­ക­ളിലും പ്രവര്‍ത്തി­ച്ചി­രു­ന്നു.

കേര­ള­ത്തിലെ വ്യവ­സായ രംഗത്ത് മുഖ്യ­ധ­ര­യി­ലേക്ക് മാറിയ കിഫ്ര­യെ ലോകോ­ത്തര നില­വാ­ര­ത്തി­ലേക്ക് ഉയര്‍ത്തു­ന്ന­തിന്റെ ഭാഗ­മാ­യാണ് പ്രവ­സി­കളെ അടക്കം ഉള്‍പ്പെ­ടുത്തി ബോര്‍ഡ് വിപു­ല­ക­രി­ച്ചി­ട്ടുള­ള­ത്. ­പറ­മ്പി­യുടെ നിയ­മ­ന­ ഉ­ത്ത­ര­വില്‍ ഗവര്‍ണ്ണറാണ് ഒപ്പി­ട്ടി­ട്ടു­ള്ള­ത്.ജനു­വരി 6 ന് തിരു­വ­ന­ന്ത­പു­രത്ത് നടന്ന ചട­ങ്ങില്‍ വച്ചാണ് ചാര്‍ജ് എടു­ത്ത­ത്.

കേര­ള­ത്തിലെ വ്യവ­സാ­യ­രം­ഗത്തേക്ക് വിദേ­ശി­യ­ര­ട­ക്ക­മു­ളള പ്രവാസി മല­യാ­ളി­കളെ അകര്‍ഷി­പ്പി­ക്കു­ന്ന­തിന് ആവ­ശ്യ­മായ വ്യവാ­സയ മിറ്റ് ഉള്‍പ്പെട സംഘ­ടി­പ്പി­ക്കു­ന്ന­തി­നു­ളള ശ്രമ­ങ്ങള്‍ക്കാണ് മുഖ്യ­പ­രി­ഗ­ണന നല്‍കു­ന്ന­തെന്ന് ഡയ­റ­ക്ടര്‍ബോര്‍ഡ് അംഗ­മായി ചാര്‍ജ് എടുത്ത പോള്‍ പി. പറമ്പി മാദ്ധ്യ­മ­ങ്ങ­ളോട് പറ­ഞ്ഞു.ഡയ­ക്ടര്‍ ബോര്‍ഡ് അംഗ­മായി തെര­ഞ്ഞ­ടുത്ത പറ­മ്പിയെ ചാല­ക്കു­ടി­യില്‍ എത്തിയ രമേശ് ചെന്നി­ത്തല നേരിട്ട് അഭി­ന­ന്ദിച്ചു

സാധ­ര­ണ­കു­ടും­ബ­ത്തില്‍ ജനിച്ച പോള്‍ പെതു­പ്ര­വര്‍ത്ത­ന­ങ്ങള്‍ക്കൊപ്പം ഒമ്പത്് സഹോ­ദ­ര­ങ്ങള്‍ അട­ങ്ങി­യ കുടും­ബ­ത്തിനും അത്താണി­യാ­യി­രുന്നു. കോമേ­ഴ്‌സില്‍ ബിരു­ധ­ാന­ന്തര ബിരു­ധ­മു­ളള പോള്‍ യുത്ത് കോണ്‍ഗ്രസ്സ് ജില്ലാ­സെ­ക്ര­ട്ട­റി­യാ­യി­രി­ക്കു­മ്പോ­ഴാണ് വിദേ­ശ­ത്തേക്ക് പോകു­ന്ന­ത്. ­് ഇറ്റ­ലി­യില്‍ ജോലി­ചെ­യ്തിരുന്ന സമ­യ­ത്താണ് പറ­മ്പി­യുടെ ­നേതൃ­ത്ത­ത്തില്‍ ഇറ്റ­ലി­യിലെ പ്രമുഖ മല­യാളികളുടെ സംഘ­ട­ന­യായ അലി­ക്കിന് രുപം നല്‍കു­ന്നത ് .ഇ­തിന് ശേഷ­മാണ് പോള്‍ പി. അമേ­രി­ക്ക­യി­ലേക്ക് പോകു­ന്ന­ത്.­അ­മേ­രി­ക്ക­യില്‍ ജോലി ചെയ്യുന്ന സമ­യ­ത്തും മറു­നാ­ടന്‍ മലാ­യ­ളി­ക­ളുടെ ക്ഷേമ പ്രവര്‍ത്ത­ന­ങ്ങള്‍ക്ക് സമയം കണ്ടെ­ത്തിയ ഇദ്ദേഹം ഓവര്‍സിസ് കോണ്‍ഗ്ര­സ്സിന്റെ സ്ഥാപക പ്രസി­ഡന്റാ­വു­ക­യാ­യി­രു­ന്നു.

മില്ലി­നേയത്തില്‍ ഇല്ലി­നോയ് മല­യാളി ആസോ­സി­യേ­ഷന്റെ പ്രസി­ഡന്റു­മാ­യി­രുന്നു ഇദ്ദേ­ഹം. ഷിക്ക­ഗോ­യില്‍ഡ നിന്നും പ്രസി­ദ്ധി­ക­രി­ക്കുന്ന കേരള എക്‌സ­പ്രസ്സ് പത്ര­ത്തിന്റെ അസോ­സി­യേറ്റ് എഡി­റ്റാ­റായും പ്രവര്‍ത്തി­ച്ചി­ട്ടു­ണ്ട്.ഷിക്ക­ഗോ­വില്‍ നടന്ന ഫെക്കനോ കണ്‍വെ­ക്ഷന്റെ് കോ. കണ്‍ിവി­ന­റ#ുമാ­യി­രു­ന്നു. ചാല­ക്കുടി നിയോ­ജ­ക­മ­ണ്ഡ­ലം അസം­ബ്ലിയിലേക്ക് പരി­ഗ­ണി­ച്ചി­രു­ന്ന­തി­നാല്‍ ഇദ്ദേഹം അമേ­രി­ക്ക­യിലെ സിറ്റി­സണ്‍ ഷിപ്പ് പോലും ഒഴി­വാ­ക്കു­ക­യാ­യി­രു­ന്നു.­

കേര­ള­ത്തിലെ മുഖ്യ­മന്ത്രി ഉമ്മന്‍ ചാണ്ടി, കെ. പി. സി. സി. പ്രസി­ഡന്റ് വി. എം സുധി­രന്‍, സ്പിക്കര്‍ ജി. കാര്‍ത്തി­കേ­യന്‍ അടക്കം കേരള രാഷ്ട്രി­യ­ത്തിലെ പ്രമുഖ നേത­ക്കാ­ളു­മായി സൗഹൃദം സ്ഥാപി­ക്കുന്ന ഇദ്ദേഹം നാടിന്റെ വിക­സന കാര്യ­ത്തിലും മുന്‍ നിര­യി­ലാ­യി­ലാണ്.­ദേശിയ പാത­യില്‍ നിര­ന്തര അപ­ക­ട­ങ്ങള്‍ക്ക് ഇട­യായ മുരി­ങ്ങുര്‍ ജംഗ­ഷ­നില്‍ കേന്ദ്ര സര്‍ക്കാ­രില്‍ സമ്മര്‍ദ്ദം ചെലുത്തി സിഗ്ന­ലും, ബസ്സ് ബേയും സ്ഥാപി­ച്ചത് പഞ്ചാ­യ­ത്തിന്റെയും നാട്ടു­ക്കാ­രു­ടെയും ശ്രദ്ധ­നേ­ടി­യി­രു­ന്നു.വികസ പ്രവര്‍ത്ത­ന­ങ്ങള്‍ക്കൊപ്പം ചാല­ക്കുടി മേഖ­ല­യിലെ ജിവ­കാ­രു­ണ്യ­പ്ര­വര്‍ത്ത­ന­ങ്ങളിലു­ടെയും ഇദ്ദേഹം നിര­വധി പേര്‍ക്കാണ് ആശ്ര­യ­മാ­യി­ട്ടു­ള്ള­ത്. അമേ­രിക്ക പോലു­ളള സ്വപ­ന­ലോ­കത്ത് എത്തി­യിട്ടും വന്ന വഴി­കള്‍ മറ­ക്കാത്താ പോള്‍ സൗമ്യ­മായ പെരു­മാ­റ്റ­ത്തി­ലുടെ നാട്ടു­ക്കാര്‍ക്കും പ്രിയ­പ്പെട്ട നേതാ­വ­ണ്.നടക മട­ക്ക­മു­ളള കലാ­രം­ഗ­ത്തും, സാംസ്ക്കാ­രിക പ്രവര്‍ത്ത­ന­ത്തിലും മുന്‍നി­ര­യി­ലു­ളള ഇദ്ദേ­ഹത്തിന്റെ സ്ഥാന­ല­ബ്ദി­യുടെ ഭാഗ­മാ­യി പോളിന് പൗര­സ്വി­ക­രണം നല്‍കാ­നു­ളള ഒരു­ക്ക­ത്തി­ലാണ് ജന്മ­നാ­ട്.

ഷിക്ക­ഗോ­യിലെ കൗണ്ടി ഹോസ്പി­റ്റ­ലിലെ സ്റ്റാഫ് നേഴ്‌സ് ലാലി­യാണ് ഭാര്യ കോട്ടയം മോനി­പ്പിള്ളി വേളാ­ശ്ശേ­രി­കു­ടും­ബാ­ഗ­മാണ് ലാലി.കിരണ്‍, കെവിന്‍, ക്രിസ്റ്റോ­ഫര്‍ എന്നി­വര്‍ മക്ക­ളാ­ണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top