Flash News

വിവാഹം, ഭവന കൂദാശ സല്‍‌ക്കാരങ്ങളില്‍ മദ്യവും, പുകവലിയും കര്‍ശനമായി നിരോധിക്കണം- ഡോ. ജോസഫ് മാര്‍ത്തോമ

January 12, 2015 , പി.പി ചെറിയാന്‍

Joseph_Mar_Thoma_Photoന്യൂയോര്‍ക്ക്: വിവാഹം, ഭവന കൂദാശ ആദിയായ സല്‍‌ക്കാരങ്ങളിലും പള്ളിവക ഹാളുകളിലും, പരിസരങ്ങളിലും മദ്യവും, പുകവലിയും കര്‍ശനമായി നിരോധിക്കണമെന്ന് ലഹരി വിരുദ്ധ ദിനമായി ആചരിച്ച ജനുവരി 11 ഞായറാഴ്ച മാര്‍ത്തോമാ ഇടവകകളിലേക്ക് അയച്ച ഇരുനൂറ്റി പന്തണ്ട്രാം സര്‍ക്കുലറിലൂടെ ഡോ. ജോസഫ് മാര്‍ത്തോമാ മെത്രാപ്പൊലീത്ത സഭാജനങ്ങളെ ഉദ്ബോധിപ്പിച്ചു.

നോര്‍ത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസനത്തില്‍ ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് എല്ലാ ഇടവകകളിലും പ്രത്യേകം പ്രാര്‍ത്ഥനയും പ്രസംഗങ്ങളും നടത്തി.

മദ്യം മനുഷ്യന്റെ സുബോധത്തെ നശിപ്പിക്കുകയും നീതി ബോധത്തെ തളര്‍ത്തുകയും ചെയ്യുന്നത് മൂലം സമൂഹത്തില്‍ അനീതിയും അക്രമങ്ങളും വര്‍ദ്ദിക്കുകയും കുടുംബ ബന്ധങ്ങള്‍ ശിഥിലമാക്കപ്പെടുകയും ചെയ്യുന്നു. ഈ ദുരസ്ഥയെ കുറിച്ച് അവബോധം വര്‍ദ്ദിപ്പിക്കുന്നതിനും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുന്നതിനും സഭ ജനുവരി 11 ഞായറാഴ്ച ലഹരി വിരുദ്ധ ദിനമായി വേര്‍തിരിച്ചിരിക്കുന്നത്.

മദ്യ ഉല്‍‌പ്പാദനത്തിനും മദ്യ വില്‍‌പ്പനക്കും പ്രോത്സാഹനം നല്‍കുന്നത് മാര്‍ത്തോമാ സഭയുടെ നവീകരണ പ്രമാണങ്ങള്‍ക്ക് വിരുദ്ധമാണ്. സഭാജനങ്ങള്‍ മദ്യത്തിനും മയക്കുമരുന്നിനും വിധേയരാകാതെ ക്രിസ്തീയ സാക്ഷം നിലനിര്‍ത്തുന്നതിനായിരിക്കണം മുന്‍‌ഗണന നല്‍കേണ്ടത്.

പരസ്യമായും രഹസ്യമായും മദ്യപിക്കുന്നവരെ സഭാ പ്രതിനിധി മണ്ഡലത്തിലേക്കോ ഭദ്രാസന അസ്സംബ്ലിയിലേക്കോ കൈസ്ഥാന സമിതിയിലേക്കോ തിരഞ്ഞെടുക്കപ്പെടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഇങ്ങനെയുള്ളവര്‍ ഏതെങ്കിലും ചുമതല സ്ഥാനങ്ങള്‍ വഹിക്കുന്നുവെന്ന് തെളിവ് സഹിതം അറിയിച്ചാല്‍ മേല്‍‌നടപടികള്‍ സ്വീകരിക്കണമെന്നും ലഹരി വിരുദ്ധ ദിനമായി ആചരിച്ച ഞായറാഴ്ച മാര്‍ത്തോമാ മെത്രാപ്പൊലീത്ത സഭാ ജനങ്ങളെ ഓര്‍മ്മപ്പെടുത്തി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top