Flash News

കെ.എച്ച്.എന്‍.എ ഫാമിലി നൈറ്റ് ഫെബ്രുവരി 7-ന്

January 19, 2015 , ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍

khna dallas

അമേരിക്കന്‍ മലയാളി ഹിന്ദുകളുടെ കൂട്ടായ്മയായ കെ.എച്ച്.എന്‍.എ രൂപം കൊണ്ട ഡാളസ്സില്‍ ഫെബ്രുവരി 7-ന് കുടുംബ സംഗമം നടത്തുന്നു. 2015 ജൂലൈ 2 – 6 ഡാളസില്‍ നടക്കുന്ന കെ.എച്ച്.എന്‍.എ ദേശീയ കണ്‍വന്‍ഷനിലേയ്ക്കുള്ള തയ്യാറെടുപ്പുകളുടെ തുടക്കമാവും എന്ന് കരുതപ്പെടുന്ന കുടുംബ സംഗമം വൈകീട്ട് 6 മണിയ്ക്ക് ആരംഭിക്കും.

അമേരിക്കയിലെ വിവിധ മലയാളി ഹിന്ദു സംഘടനകളില്‍പ്പെട്ട ദേശീയ – പ്രാദേശീക നേതാക്കള്‍ പങ്കെടുക്കും. കുടുംബ സംഗമത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുള്ള വിവിധ കലാപരിപാടികളോടും അത്താഴ വിരുന്നോടും കൂടി ചടങ്ങുകള്‍ സമാപിക്കുന്നതായിരിക്കും.

ഇര്‍വിങ്ങ് ഡി.എഫ്.ഡബ്ല്യു ടെമ്പിളില്‍ വച്ച് നടത്തുന്ന ഈ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മലയാളികള്‍ ആയ എല്ലാ ഹിന്ദുമത വിശ്വാസികളേയും ആദരപൂര്‍വ്വം ക്ഷണിച്ചുകൊള്ളുന്നതായി കെ.എച്ച്.എന്‍.എ. ഭാരവാഹികള്‍ അറിയിച്ചു.

venue address: DFW Hindu Temple, 1605 N. Britain Road, Irving Texas, 75061

കൂടുതല്‍ വിവരങ്ങള്‍ക്ക്: ടി.എന്‍ നായര്‍ – 214 403 0575, റെനില്‍ രാധാകൃഷ്ണന്‍ – 972 814 4702, രാജു പിള്ള – 469 995 9828, സജി നായര്‍ – 405 613 1829.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top