Flash News

പരിണയം (കവിത) : വര്‍ഷിണി വിനോദിനി

October 6, 2017 , വര്‍ഷിണി വിനോദിനി

parinayam banner sizeകടുത്ത തുലാവര്‍ഷത്തിലൊരു പരിണയം
നനവാര്‍ന്ന സന്ധ്യയ്ക്കിത് പ്രണയസാഫല്യം.
ഉമ്മറക്കോലായിലൊരു ആട്ടുകട്ടില്‍ത്തൊട്ടിലില്‍
കൊലുസ്സിന്റെ കിലുക്കം പ്രണയജപമായുരവേ
പടരുന്നു, ഉടലിഴയുന്നു….,
നെഞ്ചകം ചേര്‍ത്തു വെച്ചൊരു ജീവിതം പണിയാന്‍…….
കടുത്ത തുലാവര്‍ഷത്തിലൊരു പരിണയം…

വിറക്കും വിരലുകള്‍ തുന്നുന്നു കുപ്പായം,
മിടിക്കും നെറുകയില്‍ രാസ്നാദി ഗന്ധവും
കിനാക്കള്‍ മുളയ്ക്കുന്ന നാട്ടുമണ്‍പച്ചയും
മഴയുറങ്ങാത്ത രാവിന്‍ വിഭ്രമകഥകളും
ഞരക്കങ്ങള്‍ വീഴ്ത്തുന്നു, തേക്കുമരത്തൊട്ടിലില്‍
ഇവിടെയീ മേല്‍ക്കൂരയെത്ര ഭദ്രമാകിലും..!

കടുത്ത തുലാവര്‍ഷത്തിലൊരു പരിണയം
നനവാര്‍ന്ന സന്ധ്യയ്ക്കിത് പ്രണയസാഫല്യം.
എങ്കിലുമേന്തേയോര്‍മ്മകള്‍ പായുന്നു,
സൗധങ്ങളൊക്കെയും താണ്ടി,
തട്ടിട്ട ഒരു മച്ചിന്‍പുറം തേടി…

നാട്ടുവരമ്പും ചായക്കടയും
അരഞ്ഞാണം കെട്ടിയ നബീസുമ്മയും
മഴവഴുക്കലില്‍ വീണു തീര്‍ന്നുപോയ കിട്ടുവക്കയും
മറക്കല്ലേ പൊന്നേയെന്നോതി
എന്തേ .. തേടിയണയുന്നു..
പൂമുഖവാതില്‍ തള്ളിത്തുറന്നങ്ങനെ….
കടുത്ത തുലാവര്‍ഷത്തിലായിരുന്നു പരിണയം
നനവാര്‍ന്ന സന്ധ്യയ്ക്ക് അന്ന് പ്രണയസാഫല്യം.
നിന്‍ മഴ പെയ്തു തോര്‍ന്നാലും..
എന്‍ മനം നിന്നില്‍ പെയ്തുകൊണ്ടേയിരിക്കും..

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top