Flash News
മാധ്യമ പ്രവര്‍ത്തകന്‍ ഏലിയാസ് മാര്‍ക്കോസ് (66) നിര്യാതനായി   ****    വിവാദങ്ങള്‍ വിട്ടൊഴിയാത്ത ‘ആമി’ എന്ന സിനിമയെക്കുറിച്ച് കമല്‍   ****    ആദിയുടെ ഷൂട്ടിംഗ് തിരക്കുകള്‍ കഴിഞ്ഞു; പ്രണവ് മോഹന്‍‌ലാല്‍ യാത്രയിലാണ്….ഹിമാലയസാനുക്കളിലേക്ക് !   ****    കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ അട്ടിമറിച്ച് ഇ.എം.എസ്സിനെ താഴെയിറക്കാന്‍ പട്ടം താണുപിള്ളയുടെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നെന്ന്; വിവാദവിവരങ്ങളടങ്ങിയ പുസ്തകം അണിയറയില്‍ ഒരുങ്ങുന്നു   ****    നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് രജിസ്‌ട്രേഷന്‍ കിക്ക് ഓഫും റാഫിള്‍ വിതരണവും നടത്തി   ****   

39 വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം നിരപരാധിയാണെന്ന് കോടതി

January 24, 2015 , പി.പി ചെറിയാന്‍

Innocence Commission Hearing

നോര്‍ത്ത് കരോലിന: 4 ദശാബ്ദത്തോളം ജയിലഴികള്‍ക്കുള്ളില്‍ കഴിയേണ്ടി വന്ന 74 വയസ്സുകാരന്‍ ജോസഫ് സ്ലെഡ്ജിന് സ്വതന്ത്രനായി പോകാന്‍ കോടതി അനുമതി നല്‍കി. ജനുവരി 23 വെള്ളിയാഴ്ച പ്രതിയുടെ നിരപരാധിത്വം ബോധ്യപ്പെട്ട കോടതി പ്രതിക്കെതിരെ നിരത്തിയ ഡി.എന്‍.എ തെളിവുകള്‍ തെറ്റായിരുന്നുവെന്ന് കണ്ടെത്തി.

1976-ല്‍ ഒരു സ്ത്രീയുടേയും അവരുടെ മാതാവിന്റേയും കൊലപാതകത്തിന് ജോസഫാണ് ഉത്തരവാദി എന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടത്. വിചാരണ സമയത്ത് ഹാജരാക്കിയ മുടിയുടേയും വിരലടയാളത്തിന്റേയും ഡി.എന്‍.എ ടെസ്റ്റുകള്‍ ജോസഫിന്റേതല്ലെന്ന് മൂന്നംഗം ജഡ്ജിങ്ങ് പാനല്‍ വിധിയെഴുതി.

2013-ല്‍ നോര്‍ത്ത് കരോലിനാ ഇന്നസന്‍സ് എന്‍ക്വയറി കമ്മീഷന്‍ ജോസഫിനെതിരെ മതിയായ തെളിവുകള്‍ ഇല്ലാ എന്ന് കണ്ടെത്തിയിരുന്നു. കമ്മീഷനാണ് ഈ കേസ്സ് സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ചിന് വിട്ടത്.

വെള്ളിയാഴ്ച ജയിലില്‍ നിന്നും പുറത്തു വന്ന ജോസഫ് ശേഷിക്കുന്ന ജീവിതം സന്തോഷകരമായി തീരുമെന്നു പ്രത്യാശ പ്രകടിപ്പിച്ചു. സുഖമായ മെത്തയില്‍ കിടക്കണം, സ്വിമ്മിംഗ്പൂളില്‍ കുളിക്കണം ഇതൊക്കെയാണ് ജോസഫിന്റെ ആഗ്രഹം.

നോര്‍ത്ത് കരോലിന ഇന്നസന്‍സ് ഇന്‍ക്വയറി കമ്മീഷന്‍ സംസ്ഥാനത്തു ഇതുവരെ 8 പ്രതികളെയാണ് നിരപരാധികളെന്ന് കണ്ടെത്തി വിട്ടയച്ചത്. 2007 മുതല്‍ പ്രവര്‍ത്തനമാരംഭിച്ച കമ്മീഷന്‍ 1,500 പേരുടെ കേസ്സുകള്‍ പുനഃപരിശോധനക്ക് വിധേയമാക്കി.

കുടുംബാംഗങ്ങള്‍ കൊണ്ടുവന്ന കാറില്‍ കയറി കോടതിയില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ ജോസഫ് അറ്റോര്‍ണിയെ ആലിംഗനം ചെയ്തത് കൂടി നിന്നവരുടെ കണ്ണുകളെ ഈറനണിയിച്ചു.

39 years 2

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top