Flash News

ഗുണ്ടാതലവന്‍ കടവി രഞ്ജിത്തും സംഘവും അറസ്റ്റില്‍

January 24, 2015 , സ്വന്തം ലേഖകന്‍

kadavi-ranjithതൃശൂര്‍: ഗുണ്ടാതലവന്‍ കടവി രഞ്ജിത്തിനെയും നാല് കൂട്ടാളികളെയും പൊലീസ് അറസ്റ്റ് ചെയ്തു. കവര്‍ച്ചക്ക് മാരകായുധങ്ങളുമായി ഓട്ടോറിക്ഷയില്‍ പോകുമ്പോഴാണ് അറസ്റ്റ് ചെയ്തത്. പനമുക്ക് സ്വദേശി ചെന്നത്തുപുരക്കല്‍ സുജിത്ത് (30), നെടുപുഴ ലക്ഷംവീട്ടിലെ കാര്യാടന്‍ അമല്‍ജിത്ത് (21), പാറോക്കാരന്‍ ഷിന്റോ (22) എന്നിവരാണ് രഞ്ജിത്തിനൊപ്പം പിടിയിലായത്. ഇവരോടൊപ്പമുണ്ടായിരുന്ന പുല്ലന്‍ അനില്‍ ഓടി രക്ഷപ്പെട്ടു.

കടവി രഞ്ജിത്തിനെ മുമ്പ് ഗുണ്ടാ ആക്ട് പ്രകാരം നാടുകടത്തിയിരുന്നു. എതിരാളിയായ സന്ദീപിനെ കൊല്ലാന്‍ ശ്രമിച്ചതിനും മൂന്നുമാസം മുമ്പ് പൊലീസിനെ ആക്രമിച്ച കേസിലും ഓട്ടോ ഡ്രൈവര്‍മാരെ ആക്രമിച്ച കേസിലും ഇയാള്‍ പ്രതിയാണ്. ഈ കേസില്‍ ശിക്ഷിക്കപ്പെട്ട് രണ്ട് ദിവസം മുമ്പാണ് ജയിലില്‍ നിന്ന് ഇറങ്ങിയത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top