Flash News

സ്വകാര്യമായി കെ.എം മാണിയുടെ പിറന്നാളാഘോഷം

January 31, 2015 , സ്വന്തം ലേഖകന്‍

ssകൊച്ചി: മന്ത്രി കെ.എം. മാണി തന്‍െറ 83ാം ജന്മദിനത്തില്‍ കൊച്ചി സെന്റ് മേരീസ് ബസലിക്കയില്‍ ഏകനായി പ്രാര്‍ഥന നടത്തി. അതിന് മുമ്പ് അദ്ദേഹം ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ സന്ദര്‍ശിച്ചു. തികച്ചും സ്വകാര്യമായാണ് ജന്മദിനത്തില്‍ എറണാകുളത്ത് പ്രാര്‍ഥനക്ക് എത്തിയത്.

വിവാദ പുരുഷനായ മന്ത്രി മാണി സെന്‍റ് മേരീസ് ബസലിക്കയില്‍ എത്തിയ വിവരമറിഞ്ഞ് സ്ഥലത്തത്തെിയ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഹ്രസ്വമായി മറുപടി നല്‍കി. ഇപ്പോഴത്തെ രാഷ്ട്രീയ വെല്ലുവിളികള്‍ അതിജീവിക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ആര്‍. ബാലകൃഷ്ണപ്പിള്ളയെ മുന്നണിയില്‍ നിന്ന് പുറത്താക്കി രക്തസാക്ഷി പരിവേഷം നല്‍കാനില്ല. ബാര്‍ കോഴയില്‍ പുതിയ ആരോപണങ്ങള്‍ വരികയാണെങ്കില്‍ അപ്പോള്‍ നോക്കാം. ക്രൈസ്തവ സഭാ നേതൃത്വം മാത്രമല്ല, ജനങ്ങള്‍ ഒന്നാകെ തനിക്കൊപ്പമുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, മാണിയെ വഴി തടയുമെന്ന് പ്രഖ്യാപിച്ച ഇടതുപക്ഷം, പക്ഷേ, ജന്മദിനത്തില്‍ അദ്ദേഹത്തെ ശല്യപ്പെടുത്താന്‍ നിന്നില്ല. പ്രാര്‍ഥനക്ക് എത്തിയ മന്ത്രിയെ തടയുന്നത് ജനവികാരം എതിരാക്കുമെന്ന നിലപാടിലായിരുന്നു അവര്‍.

അതിനിടെ, മന്ത്രി കെ.എം. മാണിയുടെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച പാലായിലെ മന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡ് തകര്‍ത്ത് മുന്നേറിയ പ്രവര്‍ത്തകള്‍ക്കു നേരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. സംഘര്‍ഷത്തില്‍ പത്ത് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കും രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ശനിയാഴ്ച പ്രതിഷേധദിനം ആചരിക്കും.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top