Flash News

35-ാം നാഷണല്‍ ഗെയിംസ്; അക്വാട്ടിക് മത്സരങ്ങളില്‍ കേരളത്തിന്റെ ശക്തമായ തിരിച്ചുവരവ്

February 8, 2015 , ആന്‍സി വര്‍ഗീസ്

TSK_9805തിരുവനന്തപുരം: നാഷനല്‍ ഗെയിംസിന്‍റെ അക്വാട്ടിക് മത്സരങ്ങള്‍ സമാപിച്ചപ്പോള്‍ കേരളം നടത്തിയ ശക്തമായ തിരച്ചുവരവിനാണു പിരപ്പന്‍കോട് അക്വാട്ടിക് കോപ്ലക്സ് സാക്ഷിയായത്. കഴിഞ്ഞ രണ്ടു ഗെയിംസുകളില്‍ വാട്ടര്‍പോളോയില്‍ ലഭിച്ച രണ്ടു സ്വര്‍ണം മാത്രമായിരുന്നു പൂളില്‍ നിന്നുള്ള കേരളത്തിന്‍റെ നേട്ടം.

2004നു ശേഷം മികച്ചതെന്നു പറയാവുന്ന പ്രകടനമൊന്നും കേരള ടീം നടത്തിയിരുന്നില്ല. അവിടെനിന്നാണു എട്ടു സ്വര്‍ണമടക്കം 24 മെഡലുകള്‍ എന്ന മികച്ച നേട്ടത്തിലേക്കു കേരളമെത്തിയത്. വാട്ടര്‍പോളോയിലും ഡൈവിങ്ങിലും നേടിയ അഞ്ചു മെഡലുകളൊഴിച്ചാല്‍ ശേഷിക്കുന്നതെല്ലാം നീന്തല്‍ കുളത്തില്‍ നിന്നുള്ള നേട്ടങ്ങളാണ്. കേരളത്തിനു വിദൂര പ്രതീക്ഷപോലും ഇല്ലായിരു ഡൈവിങ്ങിലടക്കം സ്വര്‍ണം നേടാനായി എന്നത് ഈ നേട്ടത്തിനു തിളക്കം വര്‍ധിപ്പിക്കുന്നു.

കേരളത്തിന്‍റെ കുത്തകയായിരു വാട്ടര്‍പോളോയില്‍ പുരുഷ വിഭാഗത്തില്‍ വെള്ളിയിലോട്ടു പിന്‍തള്ളപ്പെട്ടതൊഴിച്ചാല്‍ ബാക്കി എല്ലാം കേരളത്തിന് അനുകൂലമാണ്. എട്ടു സ്വര്‍ണവും ആറു വെള്ളിയും 10 വെങ്കലുമടക്കം മെഡല്‍ പട്ടികയില്‍ കേരളം മൂന്നാം സ്ഥാനത്താണ്. ആറു സ്വര്‍ണവും മൂന്നു വെള്ളിയുമാണു സജന്‍ പ്രകാശ് മിന്നും താരമായി.

1987ല്‍ വില്‍സണ്‍ ചെറിയാന്‍ നേടിയ ആറു സ്വര്‍ണവും ഒരു വെള്ളിയുമടക്കം ഏഴുമെഡല്‍ നേട്ടത്തിനും, തുടര്‍ച്ചയായി മൂന്നു ഗെയിംസില്‍ ഏഴു സ്വര്‍ണം എന്ന നേട്ടം കരസ്ഥമാക്കിയ സെബാസ്റ്റ്യന്‍ സേവ്യറുടെ തകര്‍പ്പന്‍ പ്രകടനത്തിനും ശേഷം ഒരു കേരളാതാരം നീന്തല്‍ കുളത്തിലെ താരമാകുന്നതാദ്യമാണ്. ശര്‍മ്മ. എസ്.പി. നായരുടെയും പ്രകടനവും കേരളത്തിന്‍റെ തിരിച്ചുവരവില്‍ പ്രധാന പങ്കുവഹിച്ചു. 4-100 ഫ്രീസ്റ്റൈല്‍ റിലേയില്‍ ശര്‍മയാണു സ്വര്‍ണത്തിലേക്കു ഫിനിഷ് ചെയ്തത്. 50 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ വെള്ളി നേടിയ നേടിയ ശര്‍മയുടെ പ്രകടനവും ശ്രദ്ധേയമായിരുന്നു. സര്‍വീസസിനു വേണ്ടി മത്സരിക്കു മലയാളി താരം പി.എസ്. മധുവിന്‍റെ പ്രകടനവും എടുത്തു പറയേണ്ടതാണ്. നാലു സ്വര്‍ണം നേടിയ മധു നാലു റെക്കോഡുകളും സൃഷ്ടിച്ചു.

നീന്തല്‍ കുളത്തില്‍ നേട്ടങ്ങള്‍ കൊയ്തിരുന്ന കേരളത്തിന്‍റെ വനിതാ ടീം ഇത്തവണ പാടെ നിരാശപ്പെടുത്തിയെന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കേരളത്തോടൊപ്പം തന്നെ രാജ്യത്തിന്‍റെ അക്വാട്ടിക് രംഗത്തിനും മികച്ച പ്രതീക്ഷ നല്‍കുന്ന മത്സരങ്ങള്‍ക്കാണു പിരപ്പന്‍കോട് സാക്ഷിയായത്. നീന്തലിലും ഡൈവിങ്ങിലും വാട്ടര്‍ പോളോയിലും മികവുറ്റ പ്രകടനങ്ങളും മികച്ച താരങ്ങളുമുണ്ടായി. വീര്‍ ധവാല്‍ ഖാഡേയും സൗരവ് സംഗ്വേക്കറും സന്ദീപ് സേജ്വാളും പൂര്‍വ്വ ഷെട്ടേയും റിച്ച മിശ്രയും പോലുള്ള മികച്ച താരങ്ങള്‍ സൃഷ്ടിച്ച പല റെക്കോഡുകളും പഴങ്കഥയായി. സജന്‍ പ്രകാശും, പി.എസ്. മധുവും, ശര്‍മ എസ്.പി. നായരും, ആകാഷാ വോറയും, ജ്യോത്സന പന്‍സാരെയും പോലുള്ള താരങ്ങള്‍ മികച്ച പ്രകടനങ്ങളുമായി മുന്നോട്ടു വന്നു. ഏഴു ദിവസമായി നടന്ന 48 ഇവന്‍റുകളിലായി 42 റെക്കോഡുകളാണു പിറന്നത്. ഡൈവിങ്ങില്‍ അഞ്ചു റെക്കോഡുകളും നീന്തല്‍ കുളത്തില്‍ 37 റെക്കോഡുകളും പിറന്നു. ഗെയിംസ് ചരിത്രത്തില്‍ ആദ്യമായാണു നീന്തലില്‍ ഇത്രയും പുതിയ റെക്കോഡുകള്‍ സ്ഥാപിക്കപ്പെടുത്. ഇവയില്‍ ചിലതാകട്ടേ ദേശീയ റെക്കോഡ് മറികടന്ന പ്രകടനങ്ങള്‍. ഈ നേട്ടങ്ങള്‍ കൈവരിച്ച താരങ്ങളിലധികവും 25 വയസില്‍ താഴെയുള്ളവരാണ് എന്നതും ശ്രദ്ധേയമാണ്. രാജ്യത്തിന്‍റെ കായിക രംഗത്തിനു വലിയൊരു ഭാവി ഇവരിലൂടെ ലഭ്യമാകും എന്നാണ് ഇതു വ്യക്തമാക്കുന്നത്. ഡൈവിങ്ങില്‍ റെക്കോഡ് സ്വര്‍ണമടക്കം മൂന്നു മെഡലുകള്‍ നേടിയ കേരളത്തിന്‍റെ മഹാരാഷ്ട്ര താരം സിദ്ധാര്‍ഥ് പര്‍ദേശിയെയും രാമാനന്ദ ശര്‍മയെയും പോലുള്ള താരങ്ങള്‍ വലിയ പ്രതീക്ഷകളാണു നല്‍കുന്നത്.

കായികതാരങ്ങളുടെ നേട്ടങ്ങളൊടൊപ്പം എടുത്തു പറയേണ്ട ഒന്നാണു ഗെയിംസിനായി നവീകരണം പൂര്‍ത്തിയാക്കിയ പിരപ്പന്‍കോട് അക്വാട്ടിക് കോംപ്ലക്സിന്‍റെ കാര്യവും. ഗെയിംസിനെത്തിയ താരങ്ങളും പരിശീലകരും ഒരുപോലെ രാജ്യത്തെ ഏറ്റവും മികച്ചത് എന്ന് അഭിപ്രായപ്പെട്ട അക്വാട്ടിക് കോംപ്ലക്സ് ഗെയിംസിലൂടെ കേരളത്തിനു ലഭിച്ച ഏറ്റവും വലിയ നേട്ടങ്ങളിലൊന്നാണ്. അതുപോലെത്തന്നെ കാണികളില്‍ നിന്നും ലഭിക്കുന്ന പ്രോത്സാഹനവും താരങ്ങള്‍ക്കു പ്രചോദനമായി. ഇത്തരം അടിസ്ഥാന സൗകര്യങ്ങളുപയോഗപ്പെടുത്തി മികച്ച താരങ്ങള്‍ക്കു ചിട്ടയായ പരിശീലനം നല്‍കിയാല്‍ അക്വാട്ടിക്സിലെ ഒളിംപിക്സ് മെഡല്‍ പോലുള്ള വലിയ സ്വപ്നങ്ങള്‍ നമുക്കു യാഥാര്‍ഥ്യമാക്കാം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top