Flash News
റിപ്പോര്‍ട്ടറെ ആക്രമിച്ചതിന് ഉറഞ്ഞുതുള്ളി അര്‍ണബ് ഗോസ്വാമി രാഹുല്‍ ഈശ്വറിനോട്; സ്ത്രീകളെ ആക്രമിക്കുന്നവരാണോ ദൈവത്തിന്റെ അടുത്തേക്ക് പോകുന്നതെന്ന്   ****    ന്യൂയോര്‍ക്ക് ടൈംസ് ലേഖിക സുഹാസിനി രാജ് കോബ്ര പോസ്റ്റിന്റെ പ്രധാന പങ്കാളി; ആരുടേയും ശ്രദ്ധയില്‍ പെടാതെ ശബരിമലയിലെത്തിയത് വിവിധ ലക്ഷ്യങ്ങളോടെ   ****    ഫാന്‍സ് അസ്സോസിയേഷനുകള്‍ ഗുണ്ടാ സംഘങ്ങളെപ്പോലെ; ഏതു നിമിഷവും ആക്രമിക്കപ്പെട്ടേക്കാമെന്ന് പാര്‍‌വ്വതി   ****    ന്യൂയോര്‍ക്ക് ടൈംസ് ലേഖികയെ പത്തനം‌തിട്ടയിലേക്ക് മാറ്റി; പ്രതിഷേധക്കാര്‍ തനിക്കെതിരെ അസഭ്യങ്ങള്‍ പറഞ്ഞുവെന്ന്   ****    ശബരിമല കര്‍മ്മസമിതി ഹര്‍ത്താല്‍ അക്രമാസക്തമായി   ****   

ഒരു മാസം നീണ്ടു നില്‍ക്കുന്ന “കേരളോത്സവം” ഹൂസ്റ്റണില്‍

February 17, 2015 , ഏബ്രഹാം ഈപ്പന്‍

magh keralotsavam 2015ഹൂസ്റ്റണ്‍: മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹൂസ്റ്റണിന്റെ ആഭിമുഖ്യത്തില്‍ ഒരു മാസത്തോളം നീണ്ടു നില്‍ക്കുന്ന കേരളോത്സവം ഹൂസ്റ്റണില്‍ സംഘടിപ്പിക്കുന്നു. ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് 21 വരെയാണ് ആഘോഷങ്ങള്‍.

വിവിധതരം കലാ-കായിക മത്സരങ്ങളും, നൃത്തനൃത്യങ്ങളും, കലാപരിപാടികളും കൊണ്ട് സമ്പന്നമായിരിക്കും “കേരളോത്സവം 2015” എന്നു പേരിട്ടിരിക്കുന്ന ഈ മെഗാ ഫെസ്റ്റിവല്‍ എന്ന് സംഘാടകര്‍ വിലയിരുത്തുന്നു.

ലോകപ്രശസ്ത നര്‍ത്തകി കലാശ്രീ സുനന്ദാ നായര്‍, സിനിമാതാരം ദിവ്യാ ഉണ്ണില്‍, കലാമണ്ഡലം ശ്രീദേവി, ലക്ഷ്മി പീറ്റര്‍, ഗീതു സുരേഷ് എന്നിവരുടെ നൃത്തനൃത്യങ്ങള്‍ ഉത്സവത്തിന് മാറ്റുകൂട്ടും. എല്ലാ മലയാളികളേയും ഈ ഉത്സവാഘോഷത്തിലേക്ക് സഹൃദയം ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top