Flash News
‘മീ ടൂ’ കുരുക്കില്‍ പെട്ട് രക്ഷപ്പെടാന്‍ നിവൃത്തിയില്ലാതെ നടന്‍ അലന്‍സിയര്‍ ലോപ്പസ്   ****    ആക്രമണത്തിന് ഇരയായ നടിയുടെ അവസരങ്ങള്‍ ഇല്ലാതാക്കിയത് ദിലീപ് ആണെന്ന സിദ്ദിഖിന്റെ മൊഴി പുറത്ത്; സിദ്ദിഖിനെ തള്ളി അമ്മ നേതൃത്വം   ****    എ.എം.എം.എ എക്സിക്യൂട്ടീവ് വാക്കിന് വ്യവസ്ഥയില്ലാത്തവര്‍; ഞങ്ങളോട് പറഞ്ഞതല്ല മാധ്യമങ്ങളോട് പറഞ്ഞത്: ഡബ്യൂസിസി   ****    ഡബ്ല്യുസിസിയുടെ പത്രസമ്മേളനവും സിദ്ദിഖിന്റെ പ്രതികരണവും എ.എം.എം.എ യില്‍ കലാപക്കൊടിയുയര്‍ത്തുന്നു; സിദ്ദിഖ് എപ്പോഴും ദിലീപിനെ ന്യായീകരിക്കുന്നുവെന്ന് ബാബുരാജ്; ഗുണ്ടായിസം വെച്ചുപൊറുപ്പിക്കില്ലെന്ന് ജഗദീഷ്   ****    പട്ടിണിരഹിത സമൂഹത്തെ സൃഷ്ടിക്കുവാന്‍ കൈകോര്‍ക്കുക: ഹബീബുറഹ്മാന്‍ കിഴിശ്ശേരി   ****   

ഫാ. ജോണ്‍ മാത്യൂസ്‌ ഇരുപതാം ഓര്‍മ്മയാചരണം ഫെബ്രുവരി 21-ന്‌

February 19, 2015 , രാജു പള്ളത്ത്

IMG_3999

ന്യൂയോര്‍ക്ക്‌: മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ അമേരിക്കന്‍ ഭദ്രാസനത്തിലെ പ്രഥമ വൈദീകരില്‍ റവ.ഫാ.ജോണ്‍ മാത്യൂസ്‌ എന്നും സ്‌മരിക്കപ്പെടും. അമേരിക്കന്‍ മണ്ണില്‍ മലയാളി കുടിയേറ്റം ആരംഭിക്കുന്ന അറുപതുകളുടെ അന്ത്യപാദത്തിലാണ്‌ ബഹു. ജോണ്‍ മാത്യൂസച്ചന്‍ ന്യൂയോര്‍ക്കില്‍ എത്തിച്ചേരുന്നത്‌. ന്യൂയോര്‍ക്കിലെ യൂണിയന്‍ സെമിനാരിയില്‍ അന്നുണ്ടായിരുന്ന ചുരുക്കം വിശ്വാസികളെ സംഘടിപ്പിച്ച്‌ റവ കെ.എസ്‌. സൈമണ്‍ അച്ചനോടൊപ്പം ആരാധന നടത്താനായതാണ്‌ അമേരിക്കയിലെ മലയാള ആരാധനകളുടെ ആത്മീയ ഉത്ഭവം.

1970-ല്‍ ഭാഗ്യസ്‌മരണാര്‍ഹനായ അഭിവന്ദ്യ തോമസ്‌ മാര്‍ തീമോത്തിയോസ്‌ മെത്രാപ്പോലീത്ത (പരി. ദിദിമോസ്‌ കാതോലിക്കാബാവ)യില്‍ നിന്നും പൗരോഹിത്യം സ്വീകരിക്കുകയും അമേരിക്കയില്‍ മലങ്കര സഭയ്‌ക്ക്‌ അടിസ്ഥാനമിടുകയും ചെയ്‌തു. 1970-ല്‍ ബ്രോങ്ക്‌സ്‌ സെന്റ്‌ മേരീസ്‌ ഇടവകയ്‌ക്കും, 1976-ല്‍ ന്യൂജേഴ്‌സി സെന്റ്‌ ഗ്രിഗോറിയോസ്‌ ഇടവകയ്‌ക്കും തുടക്കംകുറിക്കാനായി. 27 വര്‍ഷം തുടര്‍ച്ചയായി ന്യൂജേഴ്‌സി സെന്റ്‌ ഗ്രിഗോറിയോസ്‌ ദേവാലയത്തില്‍ വികാരിയായി സേവനം അനുഷ്‌ഠിച്ച്‌ 1995 ഫെബ്രുവരി പത്തൊമ്പതാം തീയതി ദൈവസന്നിധിയില്‍ ചേര്‍ക്കപ്പെട്ടു.

പരിമിതമായ സൗകര്യങ്ങളിലും പ്രതികൂലമായ സാഹചര്യങ്ങളിലും പവിത്രമായ ആരാധനയിലൂടെ മലങ്കര സഭയ്‌ക്ക്‌ ആത്മീയപാത വെട്ടിത്തുറന്ന ബഹുമാനപ്പെട്ട ജോണ്‍ മാത്യൂസച്ചന്‍ അനേകരുടെ ഓര്‍മ്മകളിലെ നിറസാന്നിധ്യമാണ്‌. മാവേലിക്കര പുതിയകാവ്‌ പള്ളത്ത്‌ കുടുംബാംഗമായ അച്ചന്‍ പുതിയകാവ്‌ സെന്റ്‌ മേരീസ്‌ കത്തീഡ്രലില്‍ അന്ത്യവിശ്രമംകൊള്ളുന്നു. അച്ചന്റെ സഹധര്‍മ്മിണി കുറ്റിശ്ശേരില്‍ ഗ്രേസ്‌ മാത്യുവും മക്കള്‍ ബീനയും, ബെറ്റിയും കുടുംബങ്ങളും ന്യൂജേഴ്‌സിയില്‍ താമസിക്കുന്നു. ഏഷ്യാനെറ്റ്‌ യു.എസ്‌.എ ഡയറക്‌ടര്‍ രാജു പള്ളത്ത്‌ അച്ചന്റെ സഹോദരപുത്രനാണ്‌.

അനുസ്‌മരണ ശുശ്രൂഷകള്‍ ലിന്‍ഡന്‍ സെന്റ്‌ മേരീസ്‌ ദേവാലയത്തില്‍ വെച്ച്‌ ഫെബ്രുവരി 21-ന്‌ ശനിയാഴ്‌ച 9 മണിക്ക്‌ നടത്തപ്പെടും.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top