Flash News

വി.എസ്. അനുകൂലികളെ നോട്ടമിട്ട് ആലപ്പുഴയില്‍ ജാഗ്രതാ നിര്‍ദ്ദേശം

February 23, 2015 , സ്വന്തം ലേഖകന്‍

V-S-Achuthanandanആലപ്പുഴ: വിഎസ് അനുകൂലികളുടെ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ പ്രാദേശിക ഘടകങ്ങള്‍ക്കും, ചുവപ്പു സേനാംഗങ്ങള്‍ക്കും സിപിഎം നേതൃത്വത്തിന്‍റെ ജാഗ്രതാ നിര്‍ദേശം. പ്രതിഷേധങ്ങളും, വിഎസ് അനുകൂല പ്രകടനങ്ങളും നടക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ നിരീക്ഷണം ശക്തമാക്കാനാണ് മുഖ്യ നിര്‍ദേശം.

നിയമസഭാ തെരെഞ്ഞെടുപ്പില്‍ വിഎസിനു സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ച അവസരത്തില്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന പ്രദേശങ്ങളുടെ വിവരങ്ങള്‍ സിപിഎം ജില്ലാ നേതൃത്വം സംഘാടക സമിതിയെ ധരിപ്പിച്ചിട്ടുണ്ട്. ഇത്തരം പ്രദേശങ്ങളില്‍ പ്രത്യേക സ്ക്വാഡുകളെ നിരീക്ഷണത്തിനായി ചുമതലപ്പെടുത്തി. ചുവപ്പു സേനാഗംങ്ങളുടെ പൂര്‍ണ നീയന്ത്രണത്തിലാവും പൊതുസമ്മേളന വേദി. സമാപന സമ്മേളനത്തോടനുബന്ധിച്ചു നടക്കുന്ന പ്രകടനത്തിനിടെ വിഎസ് അനുകൂല മുദ്രാവാക്യങ്ങള്‍ ഉയരാന്‍ സാധ്യതയുണ്ടെന്ന് സംഘാടക സമിതി വിലയിരുത്തുന്നു. ഇത് പരമാവധി തടയണമെന്ന് വൊളന്‍റിയര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പൊതുസമ്മേളനത്തില്‍ പങ്കെടുക്കുന്നവരുടെ വിവരങ്ങള്‍ ലോക്കല്‍ കമ്മിറ്റികള്‍ സംഘാടക സമിതിക്ക് നേരത്തെ കൈമാറിയിരുന്നു. ഇതിലുള്‍പെട്ട വിഎസ് അനുകൂലികളെ നിരീക്ഷിക്കണമെന്നും, അനാവശ്യ മുദ്രാവാക്യം വിളികള്‍ ഒഴിവാക്കണമെന്ന് ഇവരെ മുന്‍കൂട്ടി ധരിപ്പിക്കണമെന്നും സംഘാടക സമിതി പ്രാദേശിക സമിതികള്‍ക്ക് അറിയിപ്പു നല്‍കി. പൊതുസമ്മേളന വേദിയുടെ പരിസരത്ത് വിഎസ് അനുകൂലികളെ പ്രവേശിപ്പിക്കില്ല. വേദിക്കു സമീപം വിഎസ് അനുകൂല മുദ്രാവാക്യം വിളികളുയര്‍ത്തി മാധ്യമ ശ്രദ്ധ നേടാന്‍ ഇക്കൂട്ടര്‍ ശ്രമം നടത്തുമെന്ന വിവരത്തിന്‍റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു നിര്‍ദേശം. അതിനിടെ സംസ്ഥാന സമ്മേളത്തിന്‍റെ സമാപന ചടങ്ങുകളില്‍ നിന്നും ഒരു വിഭാഗം അണികള്‍ വിട്ടു നില്‍ക്കുമെന്ന് സംഘാടക സമിതിക്ക് സൂചന ലഭിച്ചു.

കുട്ടനാട്, ഹരിപ്പാട്, മാരാരിക്കുളം ഏരിയകളില്‍ നിന്നുള്ള ചില പാര്‍ട്ടി അംഗങ്ങളും, ഇവരുടെ കുടുംബങ്ങളും വിഎസിന് ഐക്യധാര്‍ഢ്യം പ്രഖ്യാപിച്ച് സമ്മേളനം ബഹിഷ്കരിക്കുമെന്നാണ് വിവരം. ഇവരെ അനുനയിപ്പിക്കാന്‍ പ്രാദേശികതലത്തില്‍ നീക്കങ്ങളാരംഭിച്ചിട്ടുണ്ട്. വിഎസ് അനുകൂല പ്രകടനങ്ങളില്‍ പാര്‍ട്ടി അംഗങ്ങള്‍ പങ്കെടുക്കരുതെന്നും, ഇത്തരം നീക്കങ്ങള്‍ക്ക് രഹസ്യ പിന്തുണ നല്‍കുന്നവരെ കണ്ടെത്തി വിവരം ഉപരി കമ്മിറ്റികളെ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top