Flash News

കറുത്ത ദിനമെന്ന് മുഖ്യമന്ത്രി, അക്രമം അടിച്ചമര്‍ത്തുമെന്ന് ചെന്നിത്തല

March 13, 2015 , ഷാഹിദ് വൈപ്പി

BAHALAMതിരുവനന്തപുരം:നിയമസഭയുടെ ചരിത്രത്തിലെ കറുത്ത ദിനമാണ് ഇന്നെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സഭയില്‍ പ്രതിപക്ഷം സംഹാര താണ്ഡവമാടുകയായിരുന്നു. വാച്ച് ആന്‍ഡ് വാര്‍ഡിനെ ആക്രമിക്കാന്‍ ശ്രമിക്കവെയാണ് എം.എല്‍.എമാര്‍ക്ക് പരിക്ക് പറ്റിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സ്പീക്കറുടെ ഇരിപ്പിടത്തിന് നേരെ ഇന്ന് നടന്നതുപോലൊരു ആക്രമണം ഇതിന് മുമ്പ് ഒരിക്കലും ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി അപലപിച്ചു.

ജനങ്ങളുടെ സമാധാന ജീവിതം തടസ്സപ്പെടുത്തുന്ന ഏത് നടപടിയും അടിച്ചമര്‍ത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഒരു വെടിവെപ്പ് ലക്ഷ്യമിട്ടുള്ള ആസൂത്രിത നീക്കമായിരുന്നു പ്രതിപക്ഷത്തിന്റേതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പൊലീസ് സംയമനം പാലിച്ചതിനാലാണ് ജലപീരങ്കിയിലും കണ്ണീര്‍ വാതകത്തിലും പ്രതിരോധം അവസാനിച്ചത്. സമരക്കാരുമായുള്ള ഏറ്റുമുട്ടലില്‍ മുപ്പതോളം പോലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top