Flash News

വാഹനങ്ങള്‍ക്ക് വില കൂടും; ഇറക്കുമതി ചെയ്ത വാഹനങ്ങള്‍ക്ക് നികുതി

March 14, 2015 , സ്വന്തം ലേഖകന്‍

maniതിരുവനന്തപുരം: മോട്ടോര്‍ സൈക്കിളുകളുടെ നികുതി വര്‍ധിപ്പിക്കാനും അന്യസംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്തതും ഒരു മാസത്തിലേറെയായി സംസ്ഥാനത്ത് ഓടുകയും ചെയ്യുന്ന വാഹനങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്താനും ബജറ്റില്‍ നിര്‍ദേശം. വിദേശത്തു നിന്ന് ഇറക്കുമതി ചെയ്ത വാഹനങ്ങള്‍ക്കും നികുതി വരും. മോട്ടോര്‍ ബൈക്കുകള്‍ക്ക് വില കൂടും. ലക്ഷം രൂപ വരെ വിലവരുന്ന പുതിയ മോട്ടോര്‍ സൈക്കിളുകളുടെ ഒറ്റത്തവണ നികുതി ആറില്‍ നിന്ന് എട്ടു ശതമാനമാക്കി. രണ്ടു ലക്ഷത്തിന് മുകളില്‍ വിലവരുന്ന ആഡംബര ബൈക്കുകളുടെ ഒറ്റത്തവണ നികുതി 20 ശതമാനമാക്കി ഇവ വഴി വര്‍ഷം 100 കോടി അധിക വരുമാനം ലഭിക്കും.

അന്യസംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത് കേരളത്തില്‍ ഓടുന്ന വാഹനങ്ങള്‍ക്ക് നികുതി ചുമത്തും. അന്യസംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത് കേരളത്തില്‍ ഒരു മാസത്തില്‍ കൂടുതല്‍ സര്‍വിസ് നടത്തുന്ന നോണ്‍ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്ക് നികുതി.

മോട്ടോര്‍ സൈക്കിളുകള്‍ക്കും മുച്ചക്രവാഹനങ്ങള്‍ക്കും 30 ദിവസത്തില്‍ കൂടുതല്‍ ഒരു വര്‍ഷം വരെ 200 രൂപ നികുതിയുണ്ട്. സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കുന്ന പ്രൈവറ്റ് സര്‍വിസ് വാഹനങ്ങള്‍ (എ) 10 സീറ്റ് വരെ ഒരു സീറ്റിന് 300 രൂപ (ബി) 10 സീറ്റിന് മുകളില്‍ സീറ്റ് ഒന്നിന് 500 രൂപ ചുമത്തി.

കണ്‍സ്ട്രക്ഷന്‍ എക്യുപ്മെന്‍റ്സ് വാഹനങ്ങള്‍ക്കും മറ്റു നോണ്‍ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്കും 1000 രൂപയാണ് നികുതി. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത വാഹനത്തിനും വന്‍ നികുതിയുണ്ട്. ഈ വാഹനങ്ങള്‍ക്ക് ഒരു മാസം വരെ 10,000 രൂപ നികുതി. ഒരു മാസത്തിന് മുകളില്‍ ഓരോ മാസത്തേക്കും 5000 രൂപയാണ് അധിക നികുതി.

വില കൂടുന്നവ: അരി, അരിയുല്‍പന്നങ്ങള്‍, ഗോതമ്പ്, മൈദ, ആട്ട, സൂചി, റവ, പെട്രോള്‍, ഡീസല്‍, പഞ്ചസാര, വെളിച്ചെണ്ണ, ബീഡി, നൈലോണ്‍ പോളിസ്റ്റര്‍ കയറുകള്‍, പോളിസ്റ്റര്‍ ട്വയ്ന്‍, പ്ലാസ്റ്റിക് ചൂല്, ബ്രഷ്, മോപ്പ്, കോഴിത്തീറ്റ, വാറ്റ്- ആഡംബര നികുതി ഫീസുകള്‍, ഡിസ്പോസബ്ള്‍ പ്ലാസ്റ്റിക് കപ്പ്, പ്ലേറ്റ്, ഹെറോഫോം കപ്പ്, ഹെറോഫോം ഷീറ്റുകള്‍, പ്ലേറ്റ്, തെര്‍മോക്കോള്‍ -പ്രിന്‍റ് ചെയ്ത ഫ്ലക്സുകള്‍, പ്ലാസ്റ്റിക് കളിപ്പാട്ടങ്ങള്‍ മോട്ടോര്‍ ബൈക്കുകള്‍, രജിസ്ട്രേഷനുകള്‍.

വില കുറയുന്നവ: എല്‍.എന്‍.ജി, ഉപയോഗിച്ച പ്ലാസ്റ്റിക്, ഇലക്ട്രോണിക് മാലിന്യങ്ങള്‍, പ്ലാസ്റ്റിക് റീസൈക്ലിങ് ചെയ്യുന്ന പ്ലാന്‍റ്, തൈറോണിക് ഓയില്‍, പ്രതിരോധ ആവശ്യത്തിന് നിര്‍മിക്കുന്ന ഇലക്ട്രോണിക് ഉല്‍പന്നങ്ങള്‍, ഖാദി വില്ലേജ് വ്യവസായ കമീഷന്‍ അംഗീകരിച്ച ഉല്‍പന്നങ്ങള്‍, എഫ്.എ.സി.ടി ഉല്‍പന്നമായ ഫാബ്രിക്കേറ്റഡ് വാള്‍, വ്യക്തി ഉടമസ്ഥതയിലുള്ള തോട്ടങ്ങളുടെ പ്ലാന്‍േറഷന്‍ നികുതി, ഗ്രാമീണ എ.ടി.എം യന്ത്രങ്ങളുടെ രജിസ്ട്രേഷന്‍ നികുതി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top