Flash News

ഇന്ത്യ മികച്ച സ്‌കോറില്‍; ബംഗ്ലാദേശിന് 303 റണ്‍സ് വിജയ ലക്ഷ്യം

March 19, 2015 , ആന്‍സി വര്‍ഗീസ്

Rohit Sharmaമെല്‍ബണ്‍: ഇന്ത്യക്കെതിരെ ബംഗ്ലാദേശിന് 303 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ ആറ് വിക്കറ്റിന് 302 റണ്‍സ് നേടി. 126 പന്തില്‍ 137 റണ്‍സ് നേടിയ രോഹിതിന്‍റെ ഏഴാം ഏകദിന സെഞ്ചുറിയുടെ നേട്ടമാണ് ഇന്ത്യയെ കൂറ്റന്‍ സ്കോറിലെത്തിച്ചത്. സൗരവ് ഗാംഗുലിക്ക് ശേഷം ലോകകപ്പ് നോക്കൗട്ടില്‍ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് രോഹിത്.

14 ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെട്ടതായിരുന്നു രോഹിതിന്‍റെ ഇന്നിംഗ്‌സ്. തുടക്കത്തില്‍ ഇന്ത്യന്‍ ബാറ്റിങ് നിര പതറിയെങ്കിലും രോഹിതിന്‍റെയും റെയ്നയുടെയും കൂട്ടുകെട്ട് ഇന്ത്യയെ കരകയറ്റി. 115/3 എന്ന നിലയില്‍ ഒത്തുചേര്‍ന്ന റെയ്‌ന-രോഹിത് സഖ്യമാണ് ഇന്ത്യയെ മികച്ച സ്‌കോറിലേയ്ക്ക് നയിച്ചത്.

ഇരുവരും നാലാം വിക്കറ്റില്‍ 122 റണ്‍സ് നേടി. 57 പന്തില്‍ ഏഴ് ഫോറും ഒരു സിക്‌സും ഉള്‍പ്പടെ റെയ്‌ന 65 റണ്‍സ് നേടി. സുരേഷ് റെയ്‌ന (65), ശിഖര്‍ ധവാന്‍ (30), രവീന്ദ്ര ജഡേജ (പുറത്താകാതെ 23) എന്നിവരും ബാറ്റിങില്‍ തിളങ്ങി. ധവാന്‍-രോഹിത് ഒപ്പണിംഗ് സഖ്യം ഇന്ത്യയ്ക്ക് 75 റണ്‍സ് സമ്മാനിച്ചെങ്കിലും ധവാനും വിരാട് കോഹ്‌ലിയും അജിങ്ക്യ രഹാനെയും തുടരെ പുറത്തായത് ഇന്ത്യയ്ക്ക് സമ്മര്‍ദ്ദമുണ്ടാക്കി.

10 പന്തില്‍ നാല് ബൗണ്ടറികള്‍ ഉള്‍പ്പടെ 23 റണ്‍സ് നേടിയ ജഡേജയാണ് സ്‌കോര്‍ 300 കടത്തിയത്. ബംഗ്ലാദേശിന് വേണ്ടി തസ്‌കിന്‍ അഹമ്മദ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ക്യാപ്റ്റന്‍ മോര്‍ത്താസ, റൂബല്‍ ഹുസൈന്‍, ഷക്കിബ് അല്‍ ഹസന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top