Flash News

അധികാരത്തിലിരുന്നപ്പോള്‍ കര്‍ഷകരെ ദ്രോഹിച്ചവരുടെ ഇരട്ടത്താപ്പ്‌ വിലപ്പോവില്ല: ഇന്‍ഫാം

March 19, 2015 , Indian Farmers Movement Press Release

Titleകോട്ടയം: കേന്ദ്രത്തില്‍ പതിറ്റാണ്ടുകള്‍ അധികാരത്തിലിരുന്നപ്പോള്‍ റബര്‍ കര്‍ഷകരെ ദ്രോഹിച്ചവരും അനിയന്ത്രിതമായ റബര്‍ ഇറക്കുമതിക്ക്‌ വ്യവസായികള്‍ക്ക്‌ ഒത്താശ ചെയ്‌തവരും ഇപ്പോള്‍ പാര്‍ലമെന്റില്‍ കര്‍ഷകര്‍ക്കുവേണ്ടി വാദിക്കുന്നത്‌ വിരോധാഭാസമാണെന്നും ഇവരുടെ ഇരട്ടത്താപ്പു നയവും കപട കര്‍ഷകസ്‌നേഹവും വിലപ്പോവില്ലെന്നും ഇന്‍ഫാം ദേശീയസമിതി.

രാജ്യസഭയില്‍ കഴിഞ്ഞ ദിവസം കര്‍ഷകര്‍ക്കുവേണ്ടി വാദിച്ചവരില്‍ യുപിഎ മന്ത്രിസഭയിലെ ഏറ്റവും ഉത്തരവാദിത്വം വഹിച്ചവര്‍ ഉണ്ടായിരുന്നുവെന്നത്‌ ശ്രദ്ധേയമാണ്‌. ലോകസഭയില്‍ കര്‍ഷകര്‍ക്കുവേണ്ടി വാദിക്കുന്നവര്‍ പലരും കഴിഞ്ഞ മന്ത്രിസഭയില്‍ പങ്കുചേര്‍ന്നവരാണ്‌. അധികാരത്തിലിരുന്നപ്പോള്‍ റബര്‍ കര്‍ഷകര്‍ക്കായി ചെറുവിരലനക്കാത്തവരുടെ കര്‍ഷകസ്‌നേഹത്തിന്റെ പിന്നാമ്പുറവും കപടതയും തിരിച്ചറിയുവാന്‍ ജനങ്ങള്‍ക്കാവും. റബറിന്റെ അഡ്വാന്‍സ്‌ ലൈസന്‍സ്‌ കാലാവധി 6 മാസമായി കുറച്ച മോദി സര്‍ക്കാരിന്റെ തീരുമാനം സ്വാഗതാര്‍ഹമാണെന്നും എന്‍ഡിഎ സര്‍ക്കാരിന്റെ റബര്‍ നയത്തിലൂടെ കര്‍ഷകര്‍ക്കനുകൂലമായ കൂടുതല്‍ തീരുമാനങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും കരടു റബര്‍ നയം കര്‍ഷകരുമായി വിശദമായ ചര്‍ച്ചയ്‌ക്കു വിധേയമാക്കണമെന്നും ഇന്‍ഫാം ദേശീയ സമിതി അഭ്യര്‍ത്ഥിച്ചു.

റബറിന്‌ 150 രൂപ അടിസ്ഥാന വിലയും 20,000 ടണ്‍ സംഭരിക്കുന്നതിനുവേണ്ടി 300 കോടി രൂപ ഉള്‍പ്പെടുത്തുന്നുവെന്ന സംസ്ഥാന ബജറ്റിലെ പ്രഖ്യാപനവും നിരന്തരം വാഗ്‌ദാനം നല്‍കി വഞ്ചിക്കുന്ന രാഷ്‌ട്രീയ കുതന്ത്രത്തിന്റെ ആവര്‍ത്തനമാണെന്ന്‌ കര്‍ഷകര്‍ക്ക്‌ ബോധ്യപ്പെട്ടു തുടങ്ങിയിരിക്കുന്നു. പ്രഖ്യാപനത്തിനുശേഷം വില കുത്തനെ ഇടിയുന്നത്‌ ഇതിനുദാഹരണമാണ്‌. സര്‍ക്കാരും വ്യവസായികളും റബര്‍ വ്യാപാരികളുമായിട്ടുണ്ടാക്കിയതും മാര്‍ച്ച്‌ 31ന്‌ അവസാനിക്കുന്നതുമായ കരാറുകളും പരാജയപ്പെട്ടിരിക്കുമ്പോള്‍ റബര്‍ കര്‍ഷകരോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ നിഷേധ നിലപാടാണ്‌ വ്യക്തമാകുന്നതെന്ന്‌ ഇന്‍ഫാം അരോപിച്ചു. രാഷ്‌ട്രീയത്തിനതീതമായി കര്‍ഷകര്‍ സംഘടിക്കണമെന്നും വിവിധ കര്‍ഷക പ്രസ്ഥാനങ്ങളുടെ ഐക്യവേദിയായ `ദ പീപ്പിള്‍’ ശക്തിപ്പെടുത്തുവാന്‍ കര്‍ഷകര്‍ ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്നും ഇന്‍ഫാം ആഹ്വാനം ചെയ്‌തു.

ദേശീയ ചെയര്‍മാന്‍ ഫാ.ജോസഫ്‌ ഒറ്റപ്ലാക്കല്‍ അദ്ധ്യക്ഷത വഹിച്ചു. ദേശീയ പ്രസിഡന്റ്‌ പി.സി.സിറിയക്‌, ജനറല്‍ സെക്രട്ടറി ഫാ.ആന്റണി കൊഴുവനാല്‍, ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍, ദേശീയ ട്രസ്റ്റി ഡോ.എം.സി.ജോര്‍ജ്ജ്‌, അഡ്വ.പി.എസ്‌.മൈക്കിള്‍, കെ.മൈയ്‌തീന്‍ ഹാജി, ജോയി തെങ്ങുംകുടിയില്‍, ഫാ.ജോസ്‌ മോനിപ്പള്ളി, ഫാ.ജോര്‍ജ്ജ്‌ പൊട്ടയ്‌ക്കല്‍, ഫാ.ജോസ്‌ തറപ്പേല്‍, ബേബി പെരുമാലില്‍, ജോസ്‌ എടപ്പാട്ട്‌, ടോമി ഇളംതോട്ടം, കെ.എസ്‌.മാത്യു മാമ്പറമ്പില്‍ എന്നിവര്‍ സംസാരിച്ചു.

ഫാ.ആന്റണി കൊഴുവനാല്‍, ജനറല്‍ സെക്രട്ടറി


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top