Flash News

കുറുക്കന്‍െറ കടിയേറ്റ് അഞ്ചു പേര്‍ക്ക് പരിക്ക്

March 24, 2015 , സ്വന്തം ലേഖകന്‍

kurukkan attack

ചാവക്കാട്: തിരുവത്രയില്‍ കുറുക്കന്‍െറ ആക്രമണത്തില്‍ അഞ്ചു പേര്‍ക്ക് പരിക്ക്. തിരുവത്ര അത്താണി അണ്ടിയേക്കല്‍ വീട്ടില്‍ കിരണ്‍ (27), അത്താണി നാട്ടുകൂട്ടം വെങ്കളത്ത് മുരളി (49), തിരുവത്ര ചെങ്കോട്ട സ്വദേശികളായ തൊണ്ടന്‍കേരന്‍ വീട്ടില്‍ ഹനീഫയുടെ ഭാര്യ ജമീല (48), ഇവരുടെ മകള്‍ ഷഫീന (23), മറ്റൊരു മകളായ ഷംസീറയുടെ മകന്‍ സഹല്‍ (അഞ്ച്) എന്നിവര്‍ക്കാണ് കടിയേറ്റത്. എല്ലാവരും തൃശൂര്‍ മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

തിങ്കളാഴ്ച്ച വൈകീട്ട് 5.30 ഓടെയാണ് കുറുക്കന്‍െറ ആക്രമണമുണ്ടായത്. കിരണിനെയാണ് കുറുക്കന്‍ ആദ്യം ആക്രമിച്ചത്. കിരണിന്‍െറ കാല്‍പാദത്തിന്‍െറ പിന്‍ഭാഗം കടിച്ചെടുത്തു. മുട്ടില്‍ പാടത്ത് കെട്ടിയിട്ട ആടിനെ അഴിക്കാന്‍ പോയതായിരുന്നു കിരണ്‍. കിരണിനെ കടിച്ച ശേഷം കുറുക്കന്‍ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന സഹലിനെ ആക്രമിച്ചു. സഹലിന്‍െറ കരച്ചില്‍ കേട്ട് ഓടിയത്തെിയതായിരുന്നു ജമീലയും മകള്‍ ഷഹലയും.

കുട്ടിയുടെ മേലുള്ള കടിവിടാതിരുന്നതിനെ തുടര്‍ന്ന് ജമീല കുറുക്കന്‍െറ വായയില്‍ കൈയിട്ടു പിന്നോട്ട് വലിച്ചു. ഇതോടെ കുറുക്കന്‍ ജമീലയുടെ ദേഹം മുഴുവന്‍ കടിച്ചു പറിച്ചു. ബഹളം കേട്ട് ഓടിവന്ന ഷഫീന ചിരവയെടുത്ത് കുറുക്കനെ അടിച്ചു. അടികിട്ടിയ കുറുക്കന്‍ ശഫീനയുടെ ചുണ്ട് കടിച്ചു മുറിച്ചു. കൂട്ടക്കരച്ചില്‍ കേട്ട് നാട്ടുകാര്‍ കൂടിയതോടെ കുറുക്കന്‍ ഓടി മറഞ്ഞു.

പിന്നീടാണ് കുറുക്കന്‍ മുരളിയെ ആക്രമിച്ചത്. മുട്ടില്‍ പാടവരമ്പിലൂടെ നടക്കുന്നതിനിടയിലാണ് ഇദ്ദേഹത്തിന് നേരെ ആക്രമണമുണ്ടായത്. മുരളിയുടെ മുഖമുള്‍പ്പെടെ ശരീരത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ കടിയേറ്റിട്ടുണ്ട്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top