Flash News

സുന്നി – ഷിയാ സംഘര്‍ഷം; യെമനില്‍ ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെടാന്‍ സാധ്യത

March 25, 2015 , സ്വന്തം ലേഖകന്‍

yemen-issue

സന: സുന്നി, ഷിയ വിഭാഗങ്ങളിലെ ഭീകര ഗ്രൂപ്പുകള്‍ തമ്മിലുള്ള പോരാട്ടം രൂക്ഷമായതോടെ യെമന്‍ ആഭ്യന്തര യുദ്ധത്തിന്‍റെ ഭീതിയില്‍. ഭീകരരെ നേരിടാന്‍ യെമന്‍ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ അടക്കം വിദേശ രാജ്യങ്ങളുടെ സഹായം തേടി. വിദേശകാര്യ മന്ത്രി റിയാദ് യാസിന്‍ ആണു സഹായം അഭ്യര്‍ഥിച്ചത്.

രാജ്യത്തെ വിമാനത്താവളങ്ങളടക്കം പ്രധാന കേന്ദ്രങ്ങളുടെ നിയന്ത്രണം ഷിയ ഭീകരത സംഘടന ഹുത്തിസ് ഏറ്റെടുത്തു. ഇറാന്‍ പിന്തുണയോടെയാണു ഹുത്തിസിന്‍റെ മുന്നേറ്റം. ഇപ്പോഴത്തെ സ്ഥിതി തുടരാന്‍ രാജ്യത്ത് ഐഎസിന്‍റെ കടന്നുകയറ്റം ഉണ്ടായേക്കുമെന്നാണു ഭരണകൂടത്തിന്‍റെ ഭയം. ഇതേത്തുടര്‍ന്നാണ് ഇവര്‍ അന്താരാഷ്ട്ര സഹായം തേടിയത്. രാജ്യാന്തര സമൂഹത്തിന്‍റെ അടിയന്തര ഇടപെടല്‍ വേണമെന്നാണ് ഇവരുടെ ആവശ്യം.

യെമനിലെ സ്ഥിതിഗതികളില്‍ യുഎന്നും യുഎസും ആശങ്ക രേഖപ്പെടുത്തി. രാജ്യത്തെ സ്ഥിതിഗതികള്‍ ഗുരുതരമാണെന്നും ഈ സാഹചര്യത്തിലാണു സൈന്യത്തെ പിന്‍വലിച്ചതെന്നും വൈറ്റ് ഹൗസ് വക്താവ്. സുന്നി ഗ്രൂപ്പ് ഹാദിയുടെ നേതൃത്വത്തിലുള്ള ഭരണകൂടത്തിന് എല്ലാ സഹായവും തുടരും. മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ എല്ലാ സഹായവും ലഭ്യമാക്കുമെന്നും യുഎസ് അറിയിച്ചു. യെമന്‍ പിടിച്ചെടുക്കാനുള്ള ഇറാന്‍ നീക്കം തടയുമെന്ന് സൗദി അറേബ്യ. യെമനിന് എല്ലാ സഹായവും ലഭ്യമാക്കുമെന്ന് സൗദി അറിയിച്ചു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top