Flash News
ന്യൂയോര്‍ക്ക് നഗരത്തിലൂടെ ആടിപ്പാടി പ്രിയങ്ക ചോപ്ര   ****    യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടിട്ടില്ലെന്ന് വ്ലാഡിമിര്‍ പുടിന്‍; പുടിനെ ന്യായീകരിച്ച് ട്രം‌പ്   ****    ലോക കപ്പ് ജേതാക്കള്‍ക്ക് ഫ്രാന്‍സില്‍ ആവേശോജ്വലമായ വരവേല്പ്   ****    ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ദുഷ്‌ചെയ്തികളെക്കുറിച്ച് കര്‍ദ്ദിനാള്‍ ആലഞ്ചേരിക്ക് നേരത്തെ അറിയാമായിരുന്നുവെന്ന്; ബിഷപ്പ് പീഡിപ്പിച്ച കന്യാസ്ത്രീയുടെ സഹോദരന് അഞ്ചു കോടി രൂപ വാഗ്ദാനം; കന്യാസ്ത്രീയെ മദര്‍ ജനറല്‍ പദവി നല്‍കാം; ഇടനിലക്കാരന്‍ വഴി കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം   ****    നിപ്പ രോഗം ബാധിച്ചയാളെ ചികിത്സിച്ച് വൈറസ് ബാധയേറ്റ് മരണത്തിന് കീഴടങ്ങിയ നഴ്സ് ലിനിയുടെ ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി നല്‍കി   ****   

മാര്‍ ദിന്‍ഹ നാലാമന്‍ കാതോലിക്കോസ് പാത്രിയര്‍ക്കീസ് ബാവാ അമേരിക്കയില്‍ ദിവംഗതനായി

March 26, 2015 , ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം

Zemanta Related Posts Thumbnailതൃശൂര്‍ . പൌരസ്ത്യ കല്‍ദായ സുറിയാനി സഭയുടെ ആഗോള തലവന്‍ മാര്‍ ദിന്‍ഹ നാലാമന്‍ കാതോലിക്കോസ് പാത്രിയര്‍ക്കീസ് ബാവാ അമേരിക്കയിലെ മായോ ക്ലിനിക്കില്‍ ഇന്ന് രാവിലെ 10.04 മണിക്ക് ദിവംഗതനായി. ഏതാനും ആഴ്ചകളായി അമേരിക്കയിലെ മിനസോട്ട മായോ ക്ലിനിക്കില്‍ രോഗബാധിതനായി ചികില്‍സയിലായിരുന്നു പാത്രിയര്‍ക്കീസ് ബാവാ. 1935 സെപ്റ്റംബര്‍ 15 നു ഇറാക്കിലെ ദര്‍ബന്‍ദോക്കി ഗ്രാമത്തില്‍ ജനിച്ച ദിന്‍ഹ കഹനാനിയ 1949 സെപ്റ്റംബര്‍ 12 ന് ശേമ്മാച്ചനും, 1957 ജൂലൈ 15 ന് വൈദീകനുമായി.

അമേരിക്കയിലെ മിനസോട്ടയില്‍ കൂടിയ പൌരസ്ത്യ കല്‍ദായ സുറിയാനി സഭയുടെ അടിയന്തര സുനഹദോസ് ആര്‍ച്ച് ബിഷപ് മാര്‍ അപ്രേം മൂക്കനെ പാത്രിയര്‍ക്കല്‍ വികാരിയായി തിരഞ്ഞെടുത്തു. ആദ്യമായാണ് ഇന്ത്യയില്‍ നിന്ന് ഒരു മെത്രാപൊലീത്ത ഈ പദവിയില്‍ എത്തുന്നത്.

അടുത്ത പാത്രിയര്‍ക്കീസിനെ തിരഞ്ഞെടുത്ത് സ്ഥാനാരോഹണം നടക്കുന്നതുവരെ ആഗോള കല്‍ദായ സഭയുടെ ഭരണച്ചുമതല മാര്‍ അപ്രേം മൂക്കന്‍ വഹിക്കും. തൃശൂരിലെ പുരാതനമായ മൂക്കന്‍ കുടുംബത്തില്‍ ജനിച്ച മാര്‍ അപ്രേം ആഗോള കല്‍ദായ സുറിയാനി സഭയിലെ മുതിര്‍ന്ന ആര്‍ച്ച്ബിഷപ്പും, കേരളത്തിലെ കല്‍ദായ സുറിയാനി സഭയുടെ പ്രധാന അധ്യക്ഷനുമാണ്. 1976-ല്‍ മാര്‍ ദിന്‍ഹ നാലാമന്റെ സ്ഥാനാരോഹണ ശുശ്രൂഷയില്‍ അന്ന് ഇന്ത്യയിലെ ആര്‍ച്ച്ബിഷപ് ആയിരുന്ന മാര്‍ തിമോത്തിയോസ് പ്രധാന കാര്‍മികനായിരുന്നു . 1968ലാണ് ബഗ്ദാദില്‍ നടന്ന ചടങ്ങില്‍ ആര്‍ച്ച് ബിഷപ്പായി സ്ഥാനമേറ്റത്. 47 വര്‍ഷമായി ഈ സ്ഥാനത്ത് തുടരുന്നു.

മാര്‍ ദിന്‍ഹ നാലാമന്‍ പാത്രിയര്‍ക്കീസ് ബാവായുടെ ദേഹവിയോഗത്തില്‍ ഓര്‍ത്തഡോക്സ് ടി വി ക്ക് വേണ്ടി ചെയര്‍മാന്‍ ഡോ.ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപൊലീത്ത, സി.ഇ.ഓ ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.

Mar_Aprem_Mooken

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top