Flash News

ദീപക് വധം ആസൂത്രിതം; എട്ട് പ്രതികള്‍ അറസ്റ്റില്‍

March 28, 2015 , സ്വന്തം ലേഖകന്‍

deepak killing prathikal

തൃശൂര്‍: സോഷ്യലിസ്റ്റ് ജനത നാട്ടിക നിയോജകമണ്ഡലം പ്രസിഡന്‍റ് പി.ജി. ദീപകിനെ (45) വെട്ടിക്കൊന്ന കേസിലെ എട്ട് പ്രതികളെ ചേര്‍പ്പ് പൊലീസ് അറസ്റ്റ് ചെയ്തു. പെരിങ്ങോട്ടുകര സ്വദേശികളായ തറയില്‍ ശിവദാസന്‍ (44), മാമ്പുള്ളി രാഗേഷ് (36), വാലപ്പറമ്പില്‍ ഭ്രഷ്നോവ് (23), മരോട്ടിക്കല്‍ ഋഷികേശ് (24), കണ്ടശാംകടവ് കൊമ്പത്ത് കരിമുട്ടി കൊച്ചു എന്ന പ്രശാന്ത് (25), മുറ്റിച്ചൂര്‍ പടിയത്ത് കൂട്ടാല കുഞ്ഞാപ്പു എന്ന നിജിന്‍ (19), ഗുരുവായൂര്‍ കോട്ടപ്പടിയില്‍ പ്ലാക്കില്‍ വീട്ടില്‍ കണ്ണന്‍ എന്ന രശാന്ത് (23), ചാഴൂര്‍ കുരുതുകുളങ്ങര ബൈജു (21) എന്നിവരാണ് അറസ്റ്റിലായത്. ശിവദാസന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനും വി.എച്ച്.പി തൃപ്രയാര്‍ താലൂക്ക് വൈസ് പ്രസിഡന്‍റും രാഗേഷ് ഒരുമാസം മുമ്പ് ബി.ജെ.പിയില്‍ ചേര്‍ന്ന ആളുമാണ്.

പ്രതികള്‍ ഉപയോഗിച്ച ഒമ്നി വാന്‍ കണ്ടത്തെിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ശിവദാസന്‍, രാഗേഷ് എന്നിവരെ കൂര്‍ക്കഞ്ചേരിയില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍നിന്ന് ബാക്കി പ്രതികള്‍ തമിഴ്നാട്ടിലേക്ക് രക്ഷപ്പെട്ടെന്ന് മനസ്സിലായി. പൊള്ളാച്ചി, കൊടൈക്കനാല്‍ എന്നിവിടങ്ങളില്‍ പൊലീസ് അന്വേഷണം നടത്തി. സൈബര്‍ സെല്ലിന്‍െറ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് വെള്ളിയാഴ്ച മണ്ണുത്തി സെന്‍റ് ആന്‍റണീസ് പള്ളിക്ക് മുന്‍വശം വെച്ച് പ്രതികള്‍ സഞ്ചരിച്ച കാര്‍ തടഞ്ഞു നിര്‍ത്തി അഞ്ച് പ്രതികളെയും കാറും മൊബൈല്‍ ഫോണുകളും കസ്റ്റഡിയിലെടുത്തത്. കാറിനകത്ത് കുത്താനുപയോഗിച്ച കത്തി കണ്ടെടുത്തു.

ദീപക്കിനെ കൊലപ്പെടുത്താനുപയോഗിച്ച വാളുകളും കത്തിയും മുനയം ബണ്ടിന് സമീപത്തു നിന്ന് കണ്ടെടുത്തു. ബണ്ടിന് സമീപം പൈപ്പില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. മൂന്നു വാളുകളും കത്തിയുമാണ് കണ്ടെടുത്തത്. ദീപക്കിനെയും സുഹൃത്തുക്കളെയും ആക്രമിച്ച ശേഷം വാഹനത്തില്‍ രക്ഷപ്പെട്ട പ്രതികള്‍ ബണ്ടിന് സമീപം മാരകായുധങ്ങള്‍ ഒളിപ്പിച്ചാണ് സ്ഥലം വിട്ടത്. ദീപക്കിന്‍െറ കഴുത്തിലേറ്റ കുത്താണ് മരണത്തില്‍ കലാശിച്ചത്. കഴുത്തിലെ കുത്തിന് 14 സെന്‍റീമീറ്ററോളം ആഴമുണ്ടായിരുന്നു.

വിശ്വ ഹിന്ദു പരിഷത്ത് നേതാവ് ശിവദാസന്‍െറ നേതൃത്വത്തില്‍ മാസങ്ങളോളം നീണ്ട ആലോചനകള്‍ക്ക് ശേഷമാണ് ദീപകിനെ കൊന്നതെന്ന് പ്രതികള്‍ സമ്മതിച്ചു. മുമ്പ് സോഷ്യലിസ്റ്റ് ജനത പ്രവര്‍ത്തകരാല്‍ ആക്രമിക്കപ്പെട്ടയാളാണ് ശിവദാസന്‍. കൊല നടത്താന്‍ മൂന്ന് സംഘങ്ങളെയാണ് തയാറാക്കിയതെന്ന് പ്രതികള്‍ പറഞ്ഞു. ഒരു സംഘത്തെ കൊലപാതകം നടത്താനും മറ്റൊരു സംഘത്തെ ഒമ്നി വാന്‍ തയാറാക്കി നിര്‍ത്താനും മറ്റൊരു സംഘത്തെ മറ്റൊരു വാഹനം ഏര്‍പ്പാടാക്കാനും തീരുമാനിച്ചു. 45,000 രൂപക്കാണ് ഒമ്നി വാന്‍ കൂര്‍ക്കഞ്ചേരിയില്‍ വച്ച് കച്ചവടമാക്കിയത്.

മൂന്ന് വാളുകളും രണ്ട് കത്തികളും ശിവദാസന്‍ തയാറാക്കി കൊടുത്തതായി പൊലീസ് പറഞ്ഞു. പ്രതികള്‍ ആയുധപരിശീലനവും നടത്തി. സംഭവ ദിവസം വൈകീട്ട് ആറോടെ പ്രതികള്‍ ദീപക്കിന്‍െറ കടയുടെ പരിസരത്തത്തെുകയും ദീപക്കിന്‍െറ നീക്കം നിരീക്ഷിക്കുകയും ചെയ്തു. രാത്രി 8.30ന് കടയടച്ച് സുഹൃത്തുക്കളുമായി സംസാരിച്ച് നിന്നിരുന്ന ദീപക്കിനെ മുന്നംഗ സംഘം കഴുത്തില്‍ കുത്തുകയും വെട്ടുകയും ചെയ്യുകയായിരുന്നു.

deepak killing weapons

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top