Flash News

“ഒരിക്കല്‍ ഞാന്‍ എല്ലാവരാലും അറിയപ്പെടും….” ജര്‍മന്‍ കോ പൈലറ്റിന്റെ അറം പറ്റിയ വാക്കുകള്‍ വിമാന ദുരന്തത്തില്‍ കലാശിച്ചു

March 29, 2015 , സ്വന്തം ലേഖകന്‍

Andreas-Lubitz

ആന്‍ഡ്രിയാസ് ലുബിറ്റ്സ്

ബെര്‍ലിന്‍: “ഒരിക്കല്‍ എല്ലാവരും എന്നെ തിരിച്ചറിയും”, ജര്‍മനിയില്‍ തകര്‍ന്ന വിമാനത്തിന്‍റെ കോ പൈലറ്റ് ആന്‍ഡ്രിയാസ് ലുബിറ്റ്സ് തന്‍റെ മുന്‍ കാമുകിയോട് പറഞ്ഞ വാക്കുകളാണിത്. ജര്‍മ്മന്‍ പത്രമായ ബില്‍ഡാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ലുബിറ്റ്സിന്‍റെ പ്രണയത്തകര്‍ച്ചയെ തുടര്‍ന്നുണ്ടായ വിഷാദരോഗമാണ് ദുരന്തത്തിലേക്കു നയിച്ചതെന്ന നിഗമനത്തിനു ആക്കം കൂട്ടുന്ന വാക്കുകളാണിത്.

കഴിഞ്ഞ വര്‍ഷം മുന്‍ കാമുകി ഫൈ്ളറ്റ് അറ്റന്‍ഡന്‍റ് മരിയ ഡബ്ല്യൂവുമായി നടത്തിയ സംഭാഷണത്തിനിടെയാണ് ലുബിറ്റ്സി ഇങ്ങനെ പറഞ്ഞത്. “ഒരു ദിവസം എല്ലാം മാറ്റിമറിക്കാന്‍ പോന്ന ഒരു കാര്യം ഞാന്‍ ചെയ്യും അന്ന് എല്ലാവരും എന്‍റെ പേര് അറിയുകയും എന്നെ ഓര്‍മിക്കുകയും ചെയ്യും” – ഇതായിരുന്നു ലുബിറ്റ്സിന്‍റെ വാക്കുകള്‍. ദുരന്ത വാര്‍ത്ത അറിഞ്ഞപ്പോള്‍ ഞാന്‍ ആദ്യം ഓര്‍ത്തത് ഈ വാക്കുകളാണെന്നും മരിയ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ലുബിറ്റ്സുമായി പ്രണയത്തിലായിരിക്കെ അഞ്ച് മാസത്തോളം ലുബിറ്റ്സ് പറത്തിയ വിമാനങ്ങളില്‍ മരിയ ജോലി ചെയ്തിരുന്നു. അക്കാലം ഭീതിയോടെ മാത്രമേ ഓര്‍ക്കാനാകൂ. ലുഫ്തന്‍സ എയര്‍ലൈന്‍സില്‍ പൈലറ്റാകാന്‍ സാധിക്കാത്തതില്‍ ഇയാള്‍ നിരാശനായിരുന്നു. ലുബിറ്റ്സിന് എന്തൊക്കെയോ പ്രശ്നമുണ്ടെന്ന് തോന്നിയതിനാലാണ് പ്രണയത്തില്‍ നിന്നു പിന്മാറിയതെന്നും മരിയ.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top