Flash News
പോലീസിന്റെ മൂന്നാം മുറ വെച്ചു പൊറുപ്പിക്കാനാവില്ല; പോലീസ് സേനയിലും ചാരന്മാരുണ്ടെന്ന് മുഖ്യ മന്ത്രി   ****    രാജ്കുമാര്‍ കസ്റ്റഡി മരണം; മുന്‍ ഇടുക്കി എസ്‌പിക്കെതിരെ ഒന്നാം പ്രതി എസ് ഐ സാബുവിന്റെ നിര്‍ണ്ണായക വെളിപ്പെടുത്തല്‍; ഡപ്യൂട്ടി പ്രിസന്‍ ഓഫീസറെ സസ്പെന്‍ഡ് ചെയ്തു; താത്ക്കാലിക വാര്‍ഡനെ പിരിച്ചുവിട്ടു   ****    ‘ഓണം മലയാളം’ തിരുവാതിരക്കളി മത്സരം   ****    കര്‍ഷക പ്രസ്ഥാനങ്ങള്‍ സംഘടിച്ചു നീങ്ങേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യം: മാര്‍ മാത്യു അറയ്ക്കല്‍   ****    ലോക പ്രശസ്ത ഹസ്തരേഖാ വിദഗ്ധനും, ആയുര്‍വേദ ചികിത്സകനുമായ ഡോ. ജയനാരായണ്‍ജി ആഗസ്ത് 5 മുതല്‍ അമേരിക്ക സന്ദര്‍ശിക്കുന്നു   ****   

യെമനില്‍ നിന്നും മലയാളികളടക്കം 330 യാത്രക്കാരുമായി എയര്‍ ഇന്ത്യയുടെ വിമാനം ഇന്ന് നെടുമ്പാശേരിയില്‍ എത്തി

April 4, 2015 , സ്വന്തം ലേഖകന്‍

Yemen-Indians-Rescue-APകൊച്ചി: യെമനില്‍ ആഭ്യന്തര സംഘര്‍ഷം തുടരുന്നു. സൗദി സഖ്യസേനയുടെ വ്യോമാക്രമണം ശക്തമാക്കിയതിനെ തുടര്‍ന്ന് യെമനില്‍ നിന്നും രക്ഷപ്പെട്ട 91 മലയാളികള്‍കൂടി കൊച്ചിയിലെത്തി. 330 ഇന്ത്യക്കാരുമായി എയര്‍ ഇന്ത്യയുടെ എ.ഐ 170 വിമാനം ഇന്നു പുലര്‍ച്ചെ 12.40 നാണ് നെടുമ്പാശ്ശേരിയിലെത്തിത്. 15 തമിഴ്നാട് സ്വദേശികളടക്കം 106 പേര്‍ കൊച്ചിയില്‍ ഇറങ്ങി. ശേഷിക്കുന്ന 224 ഉത്തരേന്ത്യക്കാരുമായി വിമാനം മുംബൈയിലേക്ക് തിരിച്ചു.

യാത്രക്കാരെ സ്വീകരിക്കാന്‍ മന്ത്രി കെ.സി.ജോസഫ് വിമാനത്താവളത്തിലെത്തി. ഓരോരുത്തര്‍ക്ക് 2000 രൂപ വീതം സഹായം നല്‍കി. ജിബൂതിയില്‍ നിന്ന് പുറപ്പെട്ട മറ്റൊരു വിമാനത്തില്‍ 60 മലയാളികള്‍ മുംബൈയിലിറങ്ങിയിട്ടുണ്ട്. യെമനില്‍ നിന്നും 800-ലധികം ഇന്ത്യക്കാരാണ് നാട്ടില്‍ തിരിച്ചെത്തിയിരിക്കുന്നത്. യെമനില്‍ നിന്ന് സൗദി അറേബ്യയിലെ ഗിസാന്‍ പട്ടണത്തിലെത്തിയ 75 പേരെ ജിദ്ദയിലെ ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ നാട്ടിലെത്തിക്കുമെന്ന് വിദേശകാര്യ വക്താവ് അറിയിച്ചു.

എന്നാല്‍ രക്ഷപെടാന്‍ സാധിക്കാതെ നിരവധിപേര്‍ ഇപ്പോഴും യെമനില്‍ കുടുങ്ങിക്കിടക്കുന്നതായി തിരിച്ചെത്തിയവര്‍ അറിയിച്ചു. യെമനില്‍ ആക്രമണം ശക്തമായി തുടരുകയാണ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ യെമനില്‍ 519 പേര്‍ മരിച്ചതായി യുഎന്‍ റിപ്പോര്‍ട്ട് ചെയ്തു. 1,700 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top