Flash News

യമന്‍ യുദ്ധം: വിമാന സര്‍വീസുകള്‍ ഇന്ന് അവസാനിപ്പിക്കും, കടല്‍ വഴിയുള്ള രക്ഷാപ്രവര്‍ത്തനം തുടരും

April 8, 2015 , ഷാഹിദ് വൈപ്പി

warga-yaman-internasional-foto.scribblelive-670സനാ: ആഭ്യന്തരയുദ്ധം രൂക്ഷമായ യമനിലെ സനയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ ഇന്ന് അവസാനിപ്പിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ ബാക്കിയുള്ള ഇന്ത്യക്കാരെ കപ്പലില്‍ രക്ഷപ്പെടുത്തും.

അതേസമയം തിരിച്ചുപോരാന്‍ തയാറുള്ള ആയിരത്തോളം പേര്‍ കൂടി യമനില്‍ അവശേഷിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവിധ സ്ഥലങ്ങളിലായി കഴിയുന്ന ഇവരെ ഇന്ത്യയിലെത്തിക്കാന്‍ രണ്ടു ദിവസമെങ്കിലും വേണ്ടിവരും. ഇതേസമയം യമന്‍ – സൗദി അതിര്‍ത്തി പ്രദേശമായ സാദയിലെ അല്‍സലാം ആശുപത്രിയിലുള്ള 86 ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നത് സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്. സനയില്‍നിന്നുള്ള 600 പേരടക്കം 700 ഇന്ത്യക്കാരെയാണ് ഇന്നലെ ജിബൂത്തിയിലെത്തിച്ചത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top