Flash News

നൂറുകണക്കിന് ആളുകള്‍ നോക്കിനില്‍‌ക്കെ യുവതിയെ ബലാത്സംഗം ചെയ്ത കേസ്സില്‍ രണ്ട് കോളേജ് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

April 14, 2015 , ഷാഹിദ് വൈപ്പി

troy-students

അലബാമ: ഫ്ലോറിഡയിലെ പാനമ സിറ്റി ബീച്ചില്‍ വെച്ച് പകല്‍ സമയത്ത് നൂറുകണക്കിന് ആളുകള്‍ നോക്കിനില്‍ക്കെ  യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഘത്തിലെ രണ്ട് വിദ്യാര്‍ഥികള്‍ പിടിയിലായി. ഒരാള്‍ക്കായുള്ള തെരച്ചില്‍ പൊലീസ് ശക്തമാക്കി. അലബാമയില്‍ നിന്നുള്ളവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

മാര്‍ച്ച് പത്തിന് ഫ്ലോറിഡയിലെ പാനമ സിറ്റി ബീച്ചില്‍  വെച്ച് നൂറുകണക്കിന് ആളുകള്‍ നോക്കിനില്‍ക്കെ മൂവര്‍ സംഘം യുവതിയെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. ഇത്രയധികം ആളുകള്‍ ഉണ്ടായിട്ടും പകല്‍ സമയത്ത് നടന്ന അക്രമം തടയാന്‍ കണ്ടുനിന്നവര്‍ ശ്രമിക്കുക പോലും ചെയ്തില്ല.

അതിനിടെ, ഒരാള്‍ ഇത് വിഡിയോയില്‍ പകര്‍ത്തി. വിഡിയോ ചോര്‍ന്നതാണ് പ്രതികളെ പിടിക്കാന്‍ സഹായകമായത്. പ്രതികള്‍ രണ്ടുപേരും കോളജ് വിദ്യാര്‍ഥികളാണ്. പിന്നീട് വീഡിയോ പുറത്താകുകയും വാര്‍ത്തയ്ക്ക് വന്‍ പ്രചാരം ലഭിക്കുക കൂടി ചെയ്തതോടെയാണ് പീഡന വിവരം എല്ലാവരും അറിയുന്നത്.

വീഡിയോ വൈറല്‍ ആകുകയും സംഭവം പൊലീസിന് തലവേദനയാകുകയും ചെയ്തതോടെ അന്വേഷണം ഊര്‍ജിതമാകുകയായിരുന്നു. വീഡിയോ ദൃശ്യങ്ങളിലുള്ള രണ്ട് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഒരാളെക്കൂടി പിടികൂടാനുണ്ട്.

ഫ്ലോറിഡയിലെ പാനമ സിറ്റി ബീച്ച് കോളേജ് വിദ്യാര്‍ത്ഥികളുടെ അഴിഞ്ഞാട്ടത്തിന് കുപ്രസിദ്ധിയാര്‍ജ്ജിച്ചതാണ്. അമേരിക്കയുടെ ഒട്ടുമിക്ക പ്രദേശങ്ങളില്‍ നിന്നും കോളേജ് വിദ്യാര്‍ത്ഥികള്‍ അവുധിക്കാലം ആഘോഷിക്കാന്‍ കൂട്ടത്തോടെ വന്ന് ദിവസങ്ങളോളം താമസിക്കുന്ന സ്ഥലമാണ് പാനമ സിറ്റി ബീച്ച്. മയക്കുമരുന്നും, മറ്റു ലഹരിയും ഉപയോഗിക്കാന്‍ താല്പര്യമുള്ളവരാണ് ഏറെയും ഇവിടെ വരുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അലബാമയില്‍ നിന്നു വന്ന കോളേജ് വിദ്യാര്‍ത്ഥികളില്‍ ചിലരാണ് യുവതിയെ ബലാത്സംഗം ചെയ്തത്.

Sheriff: Hundreds watched ‘gang rape’ in Panama City Beach, did nothing

BAY COUNTY, Fla. – Two college students are under arrest after police found cell phone video allegedly showing the gang rape of an intoxicated teen outside a popular Panama City Beach bar during spring break.

Hundreds stood by in “broad, open daylight” as the 19-year-old woman, who appeared to be passed out on a chair behind the Spinnaker Beach Club, was sexually assaulted by one man after another, Bay County Sheriff Frank McKeithen told AL.com.

Many watched, some recording with their phones — but no one tried to intervene, officials said.

troy-students

Two Troy University students allegedly filmed in the gang rape, 23-year-old Ryan Austin Calhoun, of Mobile, Ala., and 22-year-old Delonte Martistee, of Bainbridge, Ga., now face charges of sexual battery by multiple perpetrators. (Bay County Sheriff Dept.)

Police found the video on a witness’ phone while investigating a shooting in Troy, Alabama, and turned it over to Panama City investigators. Two Troy University students who allegedly appeared in the gang rape video, 23-year-old Ryan Austin Calhoun, of Mobile, Ala., and 22-year-old Delonte Martistee, of Bainbridge, Ga., now face charges of sexual battery by multiple perpetrators.

“Our culture and our society and our young people have got to the point where obviously this is acceptable somewhere, but I will tell you it is not acceptable in Bay County,” McKeithen told the paper, saying the video was “probably one of the most disgusting, repulsive, sickening things that I have seen this year on Panama City Beach, and I have seen a lot of them.”

Police tracked down the victim, but she told detectives she didn’t remember anything the next day and thinks she may have been drugged.

Panama City Beach has long been a destination for spring break revelers, but authorities are fed up with the spike in criminal activity that comes from hosting the hordes of party-goers. One official at the Bay County Sheriff’s Office compared spring break to a cancerous “tumor” that can spread to the rest of the body, affecting residents and local businesses.

Sheriff McKeithen said the investigation continues, and that additional arrests are expected.

English News Source: FOX8.com

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

One response to “നൂറുകണക്കിന് ആളുകള്‍ നോക്കിനില്‍‌ക്കെ യുവതിയെ ബലാത്സംഗം ചെയ്ത കേസ്സില്‍ രണ്ട് കോളേജ് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍”

  1. പനാമ സിറ്റിയില്‍ കോളേജുകളില്‍ നിന്നും ആണുങ്ങള്‍ പോകുന്നതിന്റെ പ്രധാന കാരണം സെക്സ് ആണ് എന്ന് അവിടെ ചെന്നപ്പോള്‍ ആണ് എനിക്ക് മനസ്സിലായത്. ഏതായാലും രണ്ടു പേരെ പേരിനു മാത്രം അവിടുത്തെ പോലീസ് ഇപ്പോഴെങ്കിലും അറസ്റ്റ് ചെയ്തല്ലോ. കുറി വീണത്‌ കറമ്പന്മാര്‍ക്കായി പോയി എന്ന് മാത്രം. റെനി ജോസിന്റെ പേരില്‍ അവിടെ വാര്‍ത്ത‍ സൃഷ്ടിക്കാന്‍ കഴിഞ്ഞില്ലായിരുന്നു എങ്കില്‍ ആ കുറി മലയാളിക്ക് തന്നെ കിട്ടിയേനെ എന്നതില്‍ യാതൊരു സംശയവും വേണ്ട. ഇതുകണ്ടെങ്കിലും നമ്മുടെ ജനം പാഠം പഠിക്കട്ടെ എന്ന് ഞാന്‍ ഈ അവസരത്തില്‍ ഓര്‍ത്തു പോകുകയാണ്.

    അമേരിക്കയിലെ സ്‌കൂളുകളിലും കോളേജുകളിലും ഇന്ന് നടമാടിക്കൊണ്ടിരിക്കുന്ന കാമ ഭ്രാന്തുകള്‍ കണ്ടില്ലെന്നു നടിക്കുന്ന ഒരു ജനം ആണ് ഇന്നും നമ്മെ ഭരിക്കുന്നത്‌ . അതിനു മാറ്റം വരുത്താത്തിടത്തോളം കാലം ഇത് ഇനിയും നടമാടി കൊണ്ടിരിക്കും. അതില്‍ പെട്ട് പോകുന്നത് നമ്മുടെ മക്കളായിരിക്കും എന്നതിന് സംശയം വേണ്ട, കാരണം നമ്മള്‍ ഇന്നും സംഘടിതരല്ല എന്നത് തന്നെ.

    മൊയ്തീന്‍ ഈ വാര്‍ത്ത എനിക്ക് പ്രത്യേകം അയച്ചു തന്നതിനാല്‍ എന്റെ അഭിപ്രായം രേഖപ്പെടുത്തി എന്ന് മാത്രം.

    തോമസ്‌ കൂവള്ളൂര്‍

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top