Flash News

ആറു ദിവസം നീണ്ട സമരം തീര്‍ന്നു; പാചകവാതക ലോറികള്‍ നീങ്ങിത്തുടങ്ങി

April 14, 2015 , ഷാഹിദ് വൈപ്പി

gasതൃപ്പൂണിത്തുറ: പാചകവാതക ലോറികളുടെ ഡ്രൈവര്‍മാര്‍ നടത്തിവന്ന സമരം അവസാനിച്ചു. ലോറിയില്‍ ക്ലീനര്‍മാരെ നിയമിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു സമരം. കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ ക്ലീനര്‍മാരെ നിയമിക്കാന്‍ ധാരണയായതോടെയാണ് സമരം അവസാനിച്ചത്.

സമരം അവസാനിച്ചതോടെ, കൊച്ചി അമ്പലമുകള്‍ ബി.പി.സി.എല്‍.എല്‍.പി.ജി ബോട്ട്‌ലിങ് പ്ലാന്റില്‍ നിന്ന് ലോറികള്‍ പുറത്തേക്ക് നീങ്ങിത്തുടങ്ങി. ഇതോടെ, സംസ്ഥാനത്തെ എട്ടു ജില്ലകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ നേരിട്ട പാചകവാതക ക്ഷാമത്തിന് അവസാനമായിരിക്കുകയാണ്.

തിങ്കളാഴ്ച രാത്രി 10 മുതല്‍ തന്നെ പ്ലാന്റില്‍ നിന്ന് പാചകവാതക സിലിണ്ടര്‍ നീക്കം പുനരാരംഭിച്ചിരുന്നു. സെന്‍ട്രല്‍ അസിസ്റ്റന്റ് ലേബര്‍ കമ്മീഷണര്‍ യൂജിന്‍ തോമസ് വിളിച്ചുകൂട്ടിയ ബന്ധപ്പെട്ടവരുടെ ചര്‍ച്ചയിലാണ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top