Flash News

മരിച്ച കുട്ടിയെ ഉയിര്‍പ്പിക്കുവാന്‍ ശ്രമിച്ച പാസ്റ്ററുടെ ഭാര്യ ഡാളസ്സില്‍ അറസ്റ്റില്‍

April 15, 2015 , പി.പി ചെറിയാന്‍

pastores wifeഡാളസ്സ് (ടെക്സസ്സ്) : ഭൂതബാധ ഒഴിപ്പിക്കുന്നതിന് 25 ദിവസം ഭക്ഷണം നല്‍കാതെ മരിച്ച രണ്ട് വയസ്സുകാരനെ ഉയിര്‍പ്പിക്കുന്നതിനുള്ള പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കിയ പാസ്റ്ററുടെ ഭാര്യയെ ഡാളസ്സില്‍ തിങ്കളാഴ്ച അറസ്റ്റ് ചെയ്തു.

ബാള്‍ച്ച് സ്പ്രിംഗ് പോലീസ് ഉദ്യോഗസ്ഥര്‍ ഇന്നലെ മാധ്യമങ്ങളെ അറിയിച്ചതാണീ വിവരം. ഡാളസ്സിലെ ഹിസ്പാനിക് പെന്റക്കോസ്റ്റല്‍ സഭാ വിഭാഗത്തിന്റെ ബാള്‍ച്ച് സ്പ്രിംഗ് ഹോളിനസ്സ് ചര്‍ച്ചിലാണ് ഉയിര്‍പ്പിക്കല്‍ ശുശ്രൂഷ അരങ്ങേറിയത്.

മാര്‍ച്ച് 27നായിരുന്നു റിസറക്ഷന്‍ ശുശ്രൂഷ. പോലീസിന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ട് വയസ്സുകാരന്റെ മൃതദേഹത്തെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായത്. പോലീസ് എത്തുന്നതിന് മുന്‍പ് അമേരിക്കയില്‍ ജനിച്ച കുഞ്ഞിന്റെ മരണം റിപ്പോര്‍ട്ട് ചെയ്യാതെ മൃതദേഹവുമായി മാതാപിതാക്കള്‍ മെക്സിക്കോയിലേക്ക് പോയിരുന്നു.

അര്‍സീലി മെസ എന്ന 49കാരിയാണ് കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. വര്‍ഷങ്ങളായി ഇവരുടെ ഭവനത്തിലായിരുന്നു ചര്‍ച്ച് നടത്തിയിരുന്നത്. അര്‍സീലിയാണ് കാര്യങ്ങള്‍ എല്ലാം നടത്തുന്നത് – ഭര്‍ത്താവായ പാസ്റ്റര്‍ ഡാനിയേല്‍ പറഞ്ഞു. മാതാപിതാക്കള്‍ കുട്ടിക്ക് ഭൂതബാധയുണ്ടെന്ന് വിശ്വസിച്ചിരുന്നതായും പാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.

അറസ്റ്റ് ചെയ്ത അര്‍സീലിനിയെ കോടതി ജയിലേക്കയച്ചു. ഇവര്‍ക്ക് 100,000 ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്.

pasters wife2

pasters wife3


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top