Flash News

കാര്‍ മോഷണം: കോണ്‍ഗ്രസ് എം.എല്‍.എ അറസ്റ്റില്‍

April 15, 2015 , സ്വന്തം ലേഖകന്‍

rumi-nath_650x400_514289920ഗുവാഹതി: കാര്‍ മോഷണ കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് എം.എല്‍.എയെ പൊലീസ് അറസ്റ്റ് ചെയ്തു. കുപ്രസിദ്ധ കാര്‍ മോഷ്ടാവ് അനില്‍ ചൗഹാനുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് അസമിലെ കോണ്‍ഗ്രസ് എം.എല്‍.എ റൂമി നാതിനെ (34) പൊലീസ് അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് ഹൈകോടതിയില്‍ റൂമി നാത് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഗുവാഹതി എം.എല്‍.എ ഹോസ്റ്റലില്‍ വെച്ച് അറസ്റ്റ് ചെയ്തത്.

3000ത്തോളം കാറുകള്‍ മോഷ്ടിച്ച കേസിലെ പ്രധാന പ്രതിയാണ് ചൗഹാന്‍. 2013-14 കാലയളവില്‍ അസം അസംബ്ലി പരിസരത്ത് അനില്‍ ചൗഹാന് കാര്‍ പാര്‍ക്ക് ചെയ്യാന്‍ പാസ് സംഘടിപ്പിച്ചു നല്‍കിയത് മുതല്‍ റൂമി നാത് നിരീക്ഷണത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top