Flash News

മെഡിക്കല്‍, എന്‍ജിനീയറിങ് പ്രവേശന പരീക്ഷ തിങ്കളാഴ്ച തുടങ്ങും

April 18, 2015 , സ്വന്തം ലേഖകന്‍

downloadതിരുവനന്തപുരം: മെഡിക്കല്‍, എന്‍ജിനീയറിങ് കോഴ്സുകളിലേക്കുള്ള പ്രവേശ പരീക്ഷ തിങ്കളാഴ്ച തുടങ്ങും. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ എന്‍ജിനീയറിങ് പരീക്ഷയും ബുധന്‍, വ്യാഴം ദിവസങ്ങളില്‍ മെഡിക്കല്‍ പ്രവേശ പരീക്ഷയുമായിരിക്കും. ഓരോ വിഭാഗത്തിലെയും രണ്ടു പരീക്ഷയും എഴുതാത്തവരെ റാങ്ക് ലിസ്റ്റുകളില്‍ ഉള്‍പ്പെടുത്തില്ല. സംസ്ഥാനത്തെ മുന്നൂറോളം കേന്ദ്രങ്ങളിലും ഡല്‍ഹി, മുംബൈ, ദുബൈ എന്നിവിടങ്ങളിലുമായി 1.6 ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതുന്നത്. ഇവരില്‍ 1,27,500 പേര്‍ എന്‍ജിനീയറിങ് പരീക്ഷയും 1,15,200 പേര്‍ മെഡിക്കല്‍ പ്രവേശ പരീക്ഷയും എഴുതുന്നു.

ഇന്ത്യന്‍ സമയം രാവിലെ 9.30ന് വിദ്യാര്‍ഥികള്‍ പരീക്ഷാഹാളില്‍ പ്രവേശിക്കണം. 9.55ന് വിദ്യാര്‍ഥികള്‍ക്ക് ചോദ്യപുസ്തങ്ങള്‍ വിതരണം ചെയ്യും. 10 മുതല്‍ ഉത്തരമെഴുതാം. ഹാളില്‍ പ്രവേശിക്കുന്നതിനുള്ള അവസാന സമയം 10.30 ആണ്. അഡ്മിറ്റ് കാര്‍ഡ്, ക്ലിപ് ബോര്‍ഡ്, നീല അല്ലങ്കില്‍ കറുപ്പ് ബാള്‍ പോയന്‍റ് പേന എന്നിവ മാത്രമേ ഹാളില്‍ അനുവദിക്കൂ. ഓരോ ചോദ്യപേപ്പറിലും 120 ചോദ്യങ്ങളുണ്ടായിരിക്കും. 150 മിനിറ്റാണ് ഉത്തരമെഴുതാനുള്ള സമയം. ശരിയുത്തരത്തിന് നാലു മാര്‍ക്ക് വീതം ലഭിക്കുമ്പോള്‍ തെറ്റുത്തരത്തിന് ഒരു മാര്‍ക്ക് കുറയും. ഉത്തരം രേഖപ്പെടുത്താത്ത ചോദ്യങ്ങള്‍ക്ക് നെഗറ്റിവ് മാര്‍ക്ക് ഉണ്ടായിരിക്കില്ല. ഒരു ചോദ്യത്തിന് ഒന്നിലധികം ഉത്തരങ്ങള്‍ രേഖപ്പെടുത്തിയാല്‍ അവയും തെറ്റുത്തരമായി പരിഗണിക്കും.

ചോദ്യപുസ്തകം കിട്ടിയ ഉടന്‍ അഡ്മിറ്റില്‍ കാര്‍ഡില്‍ രേഖപ്പെടുത്തിയ അതേ വെര്‍ഷന്‍ കോഡിലുള്ള ചോദ്യപേപ്പര്‍ തന്നെയാണ് ലഭിച്ചതെന്ന് ഉറപ്പാക്കണം. വ്യത്യാസമുണ്ടെങ്കില്‍ ഇന്‍വിജിലേറ്ററുടെ ശ്രദ്ധയില്‍പെടുത്തി ചോദ്യപുസ്തകം മാറ്റി വാങ്ങണം. ചോദ്യപുസ്തകത്തിന്‍െറ മുകളില്‍ വലത്തേ അറ്റത്ത് സീരിയല്‍ നമ്പര്‍ രേഖപ്പെടുത്തിയിട്ടില്ലങ്കിലും ഇന്‍വിജിലേറ്ററെ അറിയിക്കണം. പരീക്ഷ ആരംഭിക്കാന്‍ സമയമാകുമ്പോള്‍ ചോദ്യപുസ്തകത്തില്‍ 120 ചോദ്യങ്ങളും ക്രമത്തില്‍ ഉണ്ടെന്ന് ഉറപ്പുവരുത്തണം. അച്ചടിക്കാത്ത ഭാഗങ്ങളോ ക്രമം തെറ്റിയ ചോദ്യങ്ങളോ ഉണ്ടെങ്കില്‍ ചോദ്യപുസ്തകം മാറ്റിവാങ്ങണം.

ഒ.എം.ആര്‍ ഉത്തരക്കടലാസിനൊപ്പമുള്ള കാര്‍ബണ്‍ലെസ് കോപ്പി പരീക്ഷയെഴുതുന്ന സമയത്ത് ഉത്തരക്കടലാസില്‍ നിന്ന് വേര്‍പെടുത്തരുത്. പരീക്ഷയുടെ അവസാനം ഇത് വിദ്യാര്‍ഥിക്ക് കൊണ്ടുപോകം. ഒ.എം.ആര്‍ ഷീറ്റില്‍ candidate’s data, Answers എന്നിങ്ങനെ രണ്ടു ഭാഗങ്ങളുണ്ടായിരിക്കും. പരീക്ഷ ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇടതുവശത്തെ candidate’s data എന്ന ഭാഗത്തെ വെര്‍ഷന്‍ കോഡ്, റോള്‍ നമ്പര്‍, ചോദ്യപുസ്തകത്തിന്‍െറ സീരിയല്‍ നമ്പര്‍, പേര്, വിഷയത്തിന്‍െറ പേര്, ഒപ്പ് എന്നീ ഭാഗങ്ങള്‍ പൂരിപ്പിക്കണം. മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി മുന്‍കൂട്ടി വെര്‍ഷന്‍ കോഡ് രേഖപ്പെടുത്താത്ത ഒ.എം.ആര്‍ ഷീറ്റുകളായിരിക്കും ഇക്കുറി ഉപയോഗിക്കുക. അതുകൊണ്ടു തന്നെ അഡ്മിറ്റ് കാര്‍ഡിലെ വെര്‍ഷന്‍ കോഡുകള്‍ പരീക്ഷാര്‍ഥികള്‍ തന്നെ ഒ.എം.ആര്‍ ഷീറ്റില്‍ രേഖപ്പെടുത്തണം.

മെഡിക്കല്‍, എന്‍ജിനീയറിങ് പരീക്ഷകളിലെ രണ്ടാം പേപ്പറില്‍ (മാത്തമാറ്റിക്സ്, ബയോളജി) ചോദ്യപുസ്തകത്തിലെ വെര്‍ഷന്‍ കോഡുകള്‍ B1, B2, B3, B4 എന്നിങ്ങനെ ആയിരിക്കുമെങ്കിലും ഒ.എം.ആര്‍ ഷീറ്റില്‍ A1, A2, A3, A4 എന്നിങ്ങനെ ആയിരിക്കും ഉണ്ടാകുക. എന്നാല്‍, ചോദ്യപുസ്തകത്തിലെ കോഡ് തന്നെ ഒ.എം.ആര്‍ ഷീറ്റില്‍ എഴുതുകയും B1ന് പകരം A1എന്ന രീതിയില്‍ ഉത്തരക്കടലാസില്‍ രേഖപ്പെടുത്തുകയും വേണം. ഒരിക്കല്‍ രേഖപ്പെടുത്തിയ ഉത്തരങ്ങള്‍ വെട്ടിത്തിരുത്താനോ മായ്ക്കാനോ ശ്രമിക്കരുത്. ആവശ്യപ്പെടുന്ന വിവരങ്ങള്‍ക്ക് പുറമെ മറ്റൊന്നും ഷീറ്റില്‍ രേഖപ്പെടുത്തരുത്. ഉത്തരം കണ്ടത്തൊനുള്ള ക്രിയകള്‍ക്കും മറ്റും ചോദ്യപുസ്തകത്തില്‍ സ്ഥലം ഉണ്ടാകും.

മേയ് 20ന് മുമ്പ് ഫലം പ്രഖ്യാപിക്കും. ഹയര്‍സെക്കന്‍ഡറി മാര്‍ക്ക് കൂടി കൂട്ടിച്ചേര്‍ത്ത ശേഷം ജൂണ്‍ 25ന് മുമ്പ് എന്‍ജിനീയറിങ് റാങ്ക് പട്ടികയും പ്രസിദ്ധീകരിക്കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top