Flash News

പിറ്റ് ബുള്ളിന്റെ ആക്രമണം: രണ്ട് മാസം പ്രായമുള്ള കുട്ടി കൊല്ലപ്പെട്ടു, മാതാവിനും പരിക്കേറ്റു

April 21, 2015 , പി.പി ചെറിയാന്‍

FILES - Picture taken 24 August 2000 inഡാളസ്സ്: വീട്ടില്‍ വളര്‍ത്തിയിരുന്ന ഏഴ് വയസ്സ് പ്രായമുള്ള പിറ്റ് ബുള്ളിന്റെ ആക്രമണത്തില്‍ രണ്ട് മാസം പ്രായമുള്ള കുട്ടി മരിക്കുകയും, മാതാവിന് പരിക്കേല്‍ക്കുകയും ചെയ്ത അതിദാരുണ സംഭവം ഏപ്രില്‍ 19 ഞായറാഴ്ച വൈകീട്ട് ഡാളസ്സില്‍ നടന്നതായി ഡാളസ്സ് പോലീസ് അറിയിച്ചു.

ബീച്ച് നട്ട് സ്ട്രീറ്റിലെ വീട്ടില്‍ ബൗണ്‍‌സിംഗ് ചെയറിലിരിക്കുകയായിരുന്ന കുഞ്ഞിനെയാണ് പിറ്റ്ബുള്‍ ആക്രമിച്ചത്. കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ മാതാവിനെയും പിറ്റ്ബുള്‍ ആക്രമിച്ചു.

കുട്ടിയുടെ പിതാവ് സ്പ്രിംഗിള്‍ സിസ്റ്റം ഓണ്‍ ചെയ്യുന്നതിന് വേണ്ടി പുറത്തേക്ക് കടന്ന ഉടനെയാണ് സംഭവം നടന്നത്. ഭാര്യയുടെയും കുട്ടിയുടെയും ശബ്ദം കേട്ട് ഓടിയെത്തിയ പിതാവ് പട്ടിയെ ബലമായി പുറത്തേക്ക് കൊണ്ടുവന്ന് വെടി വെച്ച് കൊല്ലുകയായിരുന്നു.

പട്ടി വീട്ടില്‍ ഉള്ളപ്പോള്‍ കുട്ടിയെ അശ്രദ്ധമായി തനിയെ ഇരുത്തിയതിന് കേസ്സ് എടുക്കണമോ എന്ന് തീരുമാനിച്ചിട്ടില്ലങ്കിലും, ഗ്രാന്റ് ജൂറിക്ക് വിടുമെന്ന് പോലീസ് പറഞ്ഞു.

കുട്ടി ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് മരിച്ചതായും, മാതാവിന്റെ സ്ഥിതിയെ കുറിച്ച് ഇപ്പോള്‍ പറയാനാകില്ലന്നും പോലീസ് വെളിപ്പെടുത്തി.

പിറ്റ്ബുള്‍ ഏത് സമയത്താണ് പ്രകോപിതയാകുക എന്ന് പറയാനാകില്ലന്നും കുട്ടികളെ അശ്രദ്ധമായി വിടുന്നത് ഗുരുതരമായ കൃത്യവിലോപമാണെന്നും മാതാപിതാക്കള്‍ ഈ വിഷയത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും അനിമല്‍ കണ്‍‌ഡ്രോള്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top