Flash News

വി.എസ്. അച്യുതാനന്ദന് പുതുപ്പള്ളി രാഘവന്‍ പുരസ്കാരം

April 25, 2015 , സ്വന്തം ലേഖകന്‍

vs-achu_7കായംകുളം: സ്വാതന്ത്ര്യ സമര സേനാനിയും കമ്യൂണിസ്റ്റ് നേതാവുമായിരുന്ന പുതുപ്പള്ളി രാഘവന്‍െറ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ പുരസ്കാരം വി.എസ്. അച്യുതാനന്ദന്. 25,000 രൂപയും ഫലകവും അടങ്ങുന്ന അവാര്‍ഡ് പുതുപ്പള്ളി രാഘവന്‍ ഫാമിലി ട്രസ്റ്റാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഡോ. പുതുശ്ശേരി രാമചന്ദ്രന്‍, കേരള ശബ്ദം പത്രാധിപര്‍ ഡോ. ബി. എ. രാജകൃഷ്ണന്‍, യുവകലാസാഹിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എം. സതീശന്‍, ഫാമിലി ട്രസ്റ്റ് ചെയര്‍പേഴ്സണ്‍ ഷീലാ രാഹുലന്‍, അംഗം ഷാജി ഷര്‍മ എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. 27 ന് പുതുപ്പള്ളിയിലെ സ്മൃതി മണ്ഡപത്തില്‍ നടക്കുന്ന ചടങ്ങില്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അവാര്‍ഡ് സമ്മാനിക്കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top