Flash News

നേപ്പാള്‍ ഭൂകമ്പം: മരണം 1800 കവിഞ്ഞു, ഇന്ത്യയില്‍ 51 പേര്‍ മരിച്ചു

April 26, 2015 , ഷാഹിദ് വൈപ്പി

earthquake-011ന്യൂഡല്‍ഹി: നേപ്പാളിലുണ്ടായ വന്‍ ഭൂകമ്പത്തില്‍ മരണം1800 ലേറെയായി. ഇന്ത്യയില്‍ 51 പേര്‍ മരണമടഞ്ഞു. റിക്ടര്‍ സ്‌കെയിലില്‍ 7.9 രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം പൊഖാറക്ക് 80 കിലോമീറ്റര്‍ അകലെയുള്ള ലാം ജംഗിലാണ്. ഇന്നലെയുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം ഔദ്യോഗിക കണക്കുകളെക്കാള്‍ ഇരട്ടിയാകുമെന്നാണ് റിപ്പോര്‍ട്ട്. മരണസംഖ്യ 3000 കടന്നേക്കുമെന്നാണ് അനൗദ്യോഗികകണക്കുകള്‍ സൂചിപ്പിക്കുന്നത്. 1000ത്തിലധികം പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് അവിടങ്ങളില്‍ നിന്നുള്ള ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഭൂകമ്പത്തിന്റെ തുടര്‍ചലനം രാജ്യത്തും കനത്ത നാശമാണ് വിതച്ചത്. ബീഹാറിലും ഉത്തര്‍പ്രദേശിലും ബംഗാളിലുമായി 51 പേരാണ് മരണമടഞ്ഞത്. കൂടാതെ ബംഗ്ലാദേശിലും പാകിസ്ഥാനിലും തിബറ്റിലും തുടര്‍ചനം അനുഭവപ്പെട്ടിരുന്നു. ഭൂകമ്പമാപിനിയില്‍ 7.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം രാവിലെ 11.40നായിരുന്നു. നേപ്പാളിലെ രണ്ടാമത്തെ നഗരമായ പൊഖാറക്ക് 80 കിലോമീറ്റര്‍ കിഴക്കാണ് പ്രഭവകേന്ദ്രം. പ്രഭവകേന്ദ്രം രണ്ടുകിലോമീറ്റര്‍ താഴ്ച്ചയിലായത് ഭൂകമ്പത്തിന്റെ തീവ്രത കൂട്ടി എന്നാണ് ഭൗമശാസ്ത്രഞ്ജരുടെ നിഗമനം.

കാഠ്മണ്ഡുവില്‍ 500ലേറെപേരാണ് മരണമടഞ്ഞത്. ഗാതാഗതം, വൈദ്യുതി ഇന്റര്‍നെറ്റ് ബന്ധങ്ങള്‍ താറുമാറായി. നേപ്പാളിലെ നിരവധി സ്മാരകങ്ങള്‍ നശിച്ചതായും റിപ്പോര്‍ട്ടുണ്ട്. കാഠ്മണ്ഡുവിലെ പ്രശസ്ത ചരിത്രസ്മാരകങ്ങളായ ധര്‍ഹര ഗോപുരവും, ദര്‍ബാര്‍ ചത്വരവും പൂര്‍ണമായും തകര്‍ന്നു. ധര്‍ഹരയില്‍നിന്ന് 180 മൃതദേഹങ്ങളാണ് കണ്ടെടുത്തു.

ഭൂകമ്പത്തെ തുടര്‍ന്ന് കാഠ്മണ്ഡുവിലെ ത്രിഭുവന്‍ വിമാനത്താവളവും അടച്ചു. നേപ്പാളിലേക്കുള്ള ഇന്ത്യന്‍ വിമാനങ്ങളും റദ്ദാക്കി. 80 വര്‍ഷത്തിനിടെ നേപ്പാളിലുണ്ടായ ഏറ്റവും വലിയ ഭൂകമ്പമാണിത്. ഭൂകമ്പത്തത്തെുടര്‍ന്ന് എവറസ്റ്റില്‍ രൂപപ്പെട്ട ഹിമപാതത്തെ തുടര്‍ന്ന് 18 പര്‍വതാരോഹകര്‍ മരിച്ചു. അതേസമയം എവറസ്റ്റ് കയറാന്‍ പോയ ഇന്ത്യന്‍ സൈന്യത്തിന്റെ പര്‍വതാരോഹക സംഘം സുരക്ഷിതരാണെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ബാങ്കോക് സന്ദര്‍ശനത്തിലായിരുന്ന നേപ്പാള്‍ പ്രധാനമന്ത്രി സുശീല്‍ കൊയ്‌രാള സന്ദര്‍ശനം വെട്ടിച്ചുരുക്കി.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top