Flash News

ആയിരങ്ങള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍, നേപ്പാള്‍ ശ്മശാനഭൂമിയായി

April 26, 2015 , സ്വന്തം ലേഖകന്‍

nepalകാഠ്മണ്ഡു: നേപ്പാളില്‍ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 3000 കവിയാന്‍ സാധ്യത. ആയിരങ്ങള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമം വിജയിച്ചിട്ടില്ല. ഇതോടെ മരണസംഖ്യ 5,000 കടക്കും.

ശനിയാഴ്ചയിലെ ഭൂകമ്പത്തിനു ശേഷം നേപ്പാളില്‍ തുടര്‍ചലനങ്ങള്‍ തുടരുകയാണ്. ഞായറാഴ്ച രാവിലെ റിക്ടര്‍ സ്കെയിലില്‍ 6.7 രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായി. കഴിഞ്ഞദിവസം ഉണ്ടായതിന്‍െറ സമാനചലനമാണിത്. ഒരു മിനിറ്റോളം നീണ്ടു. ഞായറാഴ്ചയുണ്ടായ ഭൂകമ്പത്തിന്‍െറ പ്രഭവകേന്ദ്രത്തില്‍നിന്ന് 15 കിലോമീറ്റര്‍ അകലെയാണ് പുതിയ ഭൂകമ്പം രൂപപ്പെട്ടത്. നേപ്പാളിലെ രണ്ടാമത്തെ നഗരമായ പൊഖാറക്ക് 80 കിലോമീറ്റര്‍ സമീപമാണ് പ്രഭവകേന്ദ്രം. ദക്ഷിണ കോടാരിയില്‍ 10 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂകമ്പമുണ്ടായത്.

നേപ്പാളില്‍ 66 ലക്ഷം പേരെ ഭൂകമ്പം ബാധിച്ചതായി ഐക്യരാഷ്ട്ര സംഘടനയുടെ റീജനല്‍ ഓഫിസ് അറിയിച്ചു. കാഠ്മണ്ഡുവില്‍ മാത്രം 800പേര്‍ മരിച്ചിട്ടുണ്ട്. ഗോര്‍ഖ മേഖലയില്‍ 80 ശതമാനം വീടുകളും തകര്‍ന്നു. റോഡുകള്‍ മിക്കതും തകര്‍ന്നതിനാല്‍ കാഠ്മണ്ഡുവില്‍ ഗതാഗതം പൂര്‍ണമായി നിലച്ചിരിക്കുകയാണ്. വൈദ്യുതി-ഇന്‍റര്‍നെറ്റ് ബന്ധങ്ങളും നിലച്ചു. ഇവ പുനഃസ്ഥാപിക്കാന്‍ ശ്രമംതുടരുകയാണ്. ആശുപത്രികള്‍ പരിക്കേറ്റവരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

ഭൂകമ്പത്തെ തുടര്‍ന്ന് എവറസ്റ്റ് കൊടുമുടിയിലുണ്ടായ ഹിമപാതത്തില്‍ മരിച്ച പര്‍വതാരോഹകരുടെ എണ്ണം 65 ആയി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top