Flash News

എവറസ്റ്റ് ബേസ് ക്യാമ്പില്‍നിന്ന് 18 പേരെക്കൂടി രക്ഷപ്പെടുത്തി; അവശേഷിക്കുന്നത് 300ഓളം പേരെന്ന്

April 29, 2015 , സ്വന്തം ലേഖകന്‍

nepal-rescueകാഠ്മണ്ഡു (ഏപ്രില്‍ 30 വ്യാഴം): എവറസ്റ്റ് ബേസ് ക്യാമ്പില്‍നിന്ന് 11 വയസ്സുകാരി പെണ്‍കുട്ടിയുള്‍പ്പെടെ 18 പേരെക്കൂടി ഇന്ത്യന്‍ വ്യോമസേന രക്ഷപ്പെടുത്തി. ലോകുളയില്‍നിന്ന് ഇവരെ ഹെലികോപ്ടറില്‍ കാഠ്മണ്ഡുവില്‍ എത്തിച്ചു. 300ഓളം പേര്‍ കൂടി അവശേഷിക്കുന്നുണ്ടെന്ന് ഇവര്‍ പറഞ്ഞു. ഇതില്‍ മൂന്നിലൊന്നും ഇന്ത്യക്കാരാണ്.

പുണെയിലെ സാഹസിക ക്ളബില്‍നിന്നുള്ളവരാണ് രക്ഷപ്പെട്ടത്തെിയ 18 അംഗ സംഘം. കൊടുമുടി കയറ്റക്കാരുടെ പ്രധാന താവളങ്ങളിലൊന്നായ ഫെരിച്ചേ തങ്ങളുടെ കണ്‍മുന്നിലാണ് തകര്‍ന്നതെന്ന് സംഘത്തിലുണ്ടായിരുന്ന സ്വാതി പറഞ്ഞു. മറ്റൊരു ജനവാസ കേന്ദ്രമായ ലൊബുച്ചെ പകുതിയോളം നശിച്ചതായും സ്വാതി പറഞ്ഞു. മഞ്ഞുവീഴ്ച നിലച്ചിട്ടും ഭയംകൊണ്ട് ഉറങ്ങാനാവാത്ത അവസ്ഥയായിരുന്നെന്ന് സംഘത്തിലുള്ള ആകാശ് എന്നയാള്‍ പറഞ്ഞു.

അതിനിടെ കാഞ്ചന്‍ജംഗ കൊടുമുടിക്കടുത്ത് സിക്കിമിലെ ഗ്രീന്‍ലേക്കിലേക്ക് ട്രെക്കിങ്ങിനുപോയ തിരുച്ചിയില്‍നിന്നുള്ള സംഘവും സുരക്ഷിതരായി എത്തി. കൊടുമുടിയില്‍നിന്ന് തിരിച്ചിറങ്ങുമ്പോഴാണ് ഭൂകമ്പമുണ്ടായതെന്ന് സംഘത്തിലുണ്ടായിരുന്ന ജെ. രമണന്‍ പറഞ്ഞു. പിറ്റേന്ന് തിരികെ ലാച്ചന്‍ ബേസ് ക്യാമ്പിലെത്തുമ്പോള്‍ പാറകള്‍ വീണുകിടന്നിരുന്നു. നിരവധി പാറകള്‍ വീഴാറായി നില്‍ക്കുന്ന സ്ഥിതിയിലുമായിരുന്നു. ഇവക്കിടയിലൂടെ ജീവന്‍ പണയം വെച്ചാണ് താഴെയെത്തിയത്. ഒരുദിവസം മുമ്പായിരുന്നു എത്തിയിരുന്നതെങ്കില്‍ ആരും അവശേഷിക്കുമായിരുന്നില്ലെന്നും രമണന്‍ പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top