Flash News

റവ. റോയി തോമസിന് ട്രിനിറ്റി മാര്‍ത്തോമാ ഇടവക യാത്രയയപ്പ് നല്‍കി

April 30, 2015 , ജീമോന്‍ റാന്നി

Farwell to Rev. Roy Thomas- gifts by Trustees

ഹ്യൂസ്റ്റണ്‍: കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി ഹ്യൂസ്റ്റണിലെ ട്രിനിറ്റി, ഇമ്മാനുവേല്‍ മാര്‍ത്തോമാ ഇടവകകളിലെ യൂത്ത് ചാപ്ലൈന്‍ ആയി സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ച ശേഷം ഫിലഡല്‍ഫിയ ഡെലവര്‍ വാലി സെന്റ് തോമസ് മാര്‍ത്തോമാ ഇടവക വികാരിയായി സ്ഥലം മാറി പോകുന്ന റവ. റോയി തോമസിനും കുടുംബത്തിനും ട്രിനിറ്റി മാര്‍ത്തോമാ ഇടവകയിലെ വിശ്വാസി സമൂഹം സമുചിതമായി യാത്രയയപ്പ് നല്‍കി.

ഏപ്രില്‍ 26 ഞായറാഴ്ച രാവിലെ 9 മണിക്ക് റോയി തോമസ് അച്ചന്റെ പ്രധാന കാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനക്ക് (മലയാളം) ശേഷം വികാരി റവ. കൊച്ചു കോശി എബ്രഹാമിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യാത്രയയപ്പ് സമ്മേളനം തോമസ് വര്‍ഗ്ഗീസിന്റെ പ്രാര്‍ത്ഥനയോടുകൂടി ആരംഭിച്ചു.

തുടര്‍ന്ന് ഗായകസംഘത്തിന്റെ നേതൃത്വത്തില്‍ ‘വിശ്വസ്ഥന്‍ എന്‍ ദൈവം’ എന്ന ഗീതം പാടിയപ്പോള്‍ അത് യാത്രാമംഗള ഗാനമായി മാറി. തുടര്‍ന്ന് ഇടവക സെക്രട്ടറി തോമസ് കോശി ഇടവകയെ പ്രതിനിധീകരിച്ച് യാത്രാമംഗളങ്ങള്‍ ആശംസിച്ചു. യുവജനങ്ങളുടെ പ്രതിനിധിയായി ഷോണ്‍ വര്‍ഗീസ് ആശംസകള്‍ അര്‍പ്പിച്ചു. തുടര്‍ന്ന് ഇംഗ്ലീഷ് ഗായകസംഘം ഗാനമാലപിച്ചു.

വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് മത്തായി മാത്യു (ഇടവക മിഷന്‍), അച്ചാമ്മ ചാക്കോ (സേവികാ സംഘം), ഷെറി തോമസ് ജേക്കബ് (യുവജനസംഖ്യം), ജസ്‌നാ ആന്‍ കുര്യന്‍ (ഗായകസംഘം) എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കുകയും ഉപഹാരങ്ങള്‍ നല്‍കുകയും ചെയ്തു.

തുടര്‍ന്ന് ഇടവകയുടെ ഉപഹാരം ട്രസ്റ്റിമാരായ മാത്യൂസ് ചാണ്ടി പിള്ള, രാജന്‍ ഗിവര്‍ഗീസ് എന്നിവര്‍ ചേര്‍ന്ന് അച്ചന് സമര്‍പ്പിച്ചു. തുടര്‍ന്ന് റോയി തോമസ് അച്ചന്‍ വികാര നിര്‍ഭരമായ മറുപടി പ്രസംഗം നടത്തി. തന്റെ ജീവിതത്തില്‍ ഏറ്റവും സ്വാധീനം ചെലുത്തിയ പട്ടണമാണ് ഹ്യൂസ്റ്റണ്‍, അതോടൊപ്പം ട്രിനിറ്റി മാര്‍ത്തോമാ ഇടവകയും. അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന മാര്‍ത്തോമാ സഭാംഗങ്ങളുടെ തലമുറയില്‍ നിന്നും ആദ്യമായി വൈദിക ശുശ്രൂഷയിലേക്ക് പ്രവേശിച്ച തനിക്ക് വൈദികപട്ടം ലഭിച്ചത് ട്രിനിറ്റി ഇടവക ആതിഥേയത്വം വഹിച്ച 1989ലെ ഭദ്രാസന ഫാമിലി കോണ്‍‌ഫറന്‍സില്‍ വെച്ചാണ്. കഴിഞ്ഞ മൂന്ന് വര്‍ഷക്കാലം ഹ്യൂസ്റ്റണില്‍ സജീവമായി പ്രവര്‍ത്തിക്കുവാന്‍ സഹായിച്ച എല്ലാവരോടും അച്ചന്റെയും കുടുംബത്തിന്റെയും നിസ്സീമമായ കടപ്പാട് അച്ചന്‍ മറുപടി പ്രസംഗത്തില്‍ അറിയിച്ചു.

രാജി സൂസന്‍ മാത്യു നന്ദി പ്രകാശിപ്പിച്ചു. റജി ജേക്കബിന്റെ പ്രാര്‍ത്ഥനയോടു കൂടി സമ്മേളനം അവസാനിച്ചു. സമ്മേളനത്തിനു ശേഷം വന്നുചേര്‍ന്ന എല്ലാവര്‍ക്കും വിഭവസമൃദ്ധമായ സ്നേഹസല്‍ക്കാരവും ഉണ്ടായിരുന്നു.

Farewell to Rev Roy Thomas - love feast

Farewell to Rev Roy Thomas.

Farewell to Rev Roy Thomas - Parish Secretary

Rev.Roy Thomas Family

Farewell meeting -Vicar Rev.Kochukoshy Abraham speaks


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top