Flash News

പ്ലസ് ടു ഫലപ്രഖ്യാപനം തിരക്കു പിടിച്ച് വേണ്ടെന്ന് സര്‍ക്കാര്‍

May 3, 2015 , സ്വന്തം ലേഖകന്‍

sasതിരുവനന്തപുരം: പ്ലസ് ടു പരീക്ഷാ ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം പൂര്‍ത്തിയായി. പരീക്ഷാഫലപ്രഖ്യാപനം എസ്.എസ്.എല്‍.സിയെപ്പോലെ തിരക്കു പിടിച്ച് വേണ്ടെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

95 ശതമാനം ടാബുലേഷന്‍ ജോലികളും പൂര്‍ത്തിയായിട്ടുണ്ട്. ലഭിച്ച മാര്‍ക്കുകള്‍ ഒത്തുനോക്കി ഡാറ്റ കൃത്യമാണെന്ന് ഉറപ്പുവരുത്തുന്ന ജോലിയാണ് അടുത്തഘട്ടം. ഇതിനു ശേഷമായിരിക്കും പരീക്ഷാ പാസ് ബോര്‍ഡ് യോഗം ചേരുക. തിരക്കിട്ട് നടത്തിയ എസ്.എസ്.എല്‍.സി ഫലപ്രഖ്യാപനം വിദ്യാഭ്യാസ വകുപ്പിന് നാണക്കേടുണ്ടാക്കിയ പശ്ചാത്തലത്തില്‍ പ്ലസ് ടു പരീക്ഷാഫലം അതീവ സൂക്ഷ്മതയോടെയാണ് തയാറാക്കുന്നത്. തിരക്കിട്ട് ഫലം പ്രഖ്യാപിക്കേണ്ടതില്ലന്നാണ് തീരുമാനം. ഈമാസം 12ന് ശേഷമേ നിലവിലെ സാഹചര്യത്തില്‍ ഫലപ്രഖ്യാപനത്തിന് സാധ്യതയുള്ളൂ.

ഏപ്രില്‍ ആറിനാണ് ഹയര്‍സെക്കന്‍ഡറി പരീക്ഷകളുടെ മൂല്യനിര്‍ണയം തുടങ്ങിയത്. മൂല്യനിര്‍ണയ ജോലി ഏല്‍പിച്ചിട്ടും എത്താതിരുന്ന അധ്യാപകര്‍ക്കെതിരെ നടപടി സ്വീകരിക്കാനും തീരുമാനമുണ്ട്. മൂല്യനിര്‍ണയത്തിനത്തൊതെ എന്‍ട്രന്‍സ് കോച്ചിങ് സെന്‍ററുകളില്‍ പഠിപ്പിക്കാന്‍ പോയ വരുടെ വിവരങ്ങളും ശേഖരിച്ചു വരുന്നുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top