Flash News

സെന്റ്‌ അല്‍ഫോന്‍സാ ഇടവകയില്‍ ആദ്യകുര്‍ബാന സ്വീകരണവും സൈ്‌ഥര്യലേപനവും

May 9, 2015 , മാര്‍ട്ടിന്‍ വിലങ്ങോലില്‍

Main Pictureഡാലസ് : കോപ്പേല്‍ സെന്റ്‌ അല്‍ഫോന്‍സാ സീറോ മലബാര്‍ ഇടവകയില്‍ 30 കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരണവും സൈ്‌ഥര്യലേപന ശുശ്രൂഷയും ഏപ്രില്‍ 26 -ന്‌ ഞായറാഴ്ച ഷിക്കാഗോ രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടത്തപ്പെട്ടു. ഇടവക വികാരി ഫാ. ജോണ്‍സ്റ്റി തച്ചാറ, ഫാ. ജോസഫ്‌ അമ്പാട്ട്, ഫാ ജോസ് എല്‍എഫ് പടിഞ്ഞാറേപീടിക എന്നിവര്‍ സഹകാര്‍മ്മികരായി.

ഫാ. ജോണ്‍സ്റ്റി തച്ചാറയുടെ നേതൃത്വത്തില്‍ സണ്‍ഡേ സ്‌കൂള്‍ അധ്യാപകരായ മറിയാമ്മ (ജോളി) പെരിഞ്ചേരിമണ്ണില്‍, കുരുവിള എബ്രാഹം, സുജാത ജോര്‍ജ്, സിസിഡി കോ-ഓര്‍ഡിനേറ്റേഴ്സ് ലീന ജേക്കബ്‌ , ബെന്നി ജോസ് എന്നിവരാണ്‌ കൂദാശാ സ്വീകരണത്തിനുള്ള കുട്ടികളെ പരിശീലിപ്പിച്ചത്‌.

കുട്ടികളിലേക്ക് വിശ്വാസം പകര്‍ന്നു നല്‍കുവാന്‍ മുതിര്‍ന്നവര്‍ മാതൃകാപരമാകണമെന്നു മാര്‍ ആലപ്പാട്ട് വി കുര്‍ബാന മധ്യേ പറഞ്ഞു. വിശ്വാസം ജീവിക്കുന്നത് ആരാധന ക്രമങ്ങളിലൂടെയണ്. കൂദാശകളിലും ആരാധനക്രമങ്ങളിലും ഇംഗ്ലീഷ് ഭാഷ കൂടുതല്‍ ഉപയോഗിച്ചു കുട്ടികള്‍ക്ക് ഇമ്പകരമാകുന്ന രീതിയില്‍ കുട്ടികളുടെ പ്രാതിനിധ്യം ഉറപ്പുവരുത്തുവാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണമെന്ന് പിതാവ് ആഹ്വാനം ചെയ്തു.

സഹായമെത്രാനായ ശേഷം ആദ്യമായി ഇടവകയിലെത്തിയ മാര്‍. ജോയ് ആലപ്പാട്ടിനു ഇടവകാംഗങ്ങള്‍ ഊഷ്മള സ്വീകരണമാണ് നല്‍കിയത്. വികാരി. ഫാ ജോണ്‍സ്റ്റി തച്ചാറക്കൊപ്പം ട്രസ്റ്റിമാരായ അപ്പച്ചന്‍ ആലപ്പുറം, പോള്‍ ആലപ്പാട്ട്, നൈജോ മാത്യു, ജൂഡിഷ് മാത്യു എന്നിവരുടെ ചേര്‍ന്ന് ബൊക്കെയും കത്തിച്ച തിരിയും നല്‍കി പിതാവിനെ ദേവാലയ അങ്കണത്തില്‍ വരവേറ്റു.

ദേവാലയത്തിലെ തിരുകര്‍മ്മങ്ങള്‍ക്ക് ശേഷം സെന്റ്‌ അല്‍ഫോന്‍സാ ഓഡിറ്റൊറിയത്തില്‍ നടന്ന അനുമോദന യോഗത്തില്‍ മാര്‍. ജോയ് ആലപ്പാട്ട് വിശ്വാസികളെ അഭിസംബോധന ചെയ്തു. ഇടവകയെ പ്രതിനിധീകരിച്ചു ഷീലറ്റ് ജോസഫ്‌ അഭിനന്ദനവും ആശംസയും അര്‍പ്പിച്ചു. ഇടവകയുടെ സ്നേഹോപകഹാരം ട്രസ്റ്റിമാര്‍ പിതാവിന് കൈമാറി. നേഹാ മാത്യു കൂദാശ സ്വീകരിച്ച കുട്ടികളുടെ പേരില്‍ നന്ദി പറഞ്ഞു. കൂദാശകള്‍ സ്വീകരിച്ച കുട്ടികളുടെ കുടുംബങ്ങള്‍ ദേവാലയാങ്കണത്തില്‍ വിരുന്ന്‌ സത്‌കാരവും നടത്തി.

DSC_0086


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top