Flash News

റോഡപകടങ്ങള്‍ വര്‍ദ്ധിച്ചിട്ടും റോഡ് സുരക്ഷാ അഥോറിറ്റി നിഷ്‌ക്രിയരാകുന്നു; പാഴാക്കിയത് 51.82 ലക്ഷം രൂപ

May 17, 2015 , പ്രദീപ്

tvm-traffic_931044fകൊച്ചി: സംസ്ഥാനത്ത് റോഡപകടങ്ങള്‍ അനുദിനം വര്‍ധിക്കുമ്പോഴും അപകടങ്ങള്‍ തടയാന്‍ വകയിരുത്തിയ തുകയില്‍ കോടിക്കണക്കിനു രൂപ ചെലവഴിക്കാതെ പാഴാക്കുന്നു. 2010 മുതല്‍ ഇതുവരെ സംസ്ഥാന സര്‍ക്കാരില്‍നിന്നും റോഡ് സുരക്ഷാ അഥോറിറ്റിക്ക് അനുവദിച്ച തുകയില്‍ 51.82 ലക്ഷം രൂപയാണ് ചെലവഴിക്കാതെ കിടക്കുന്നത്.

മോട്ടോര്‍ വാഹന സെസ്, കോംപൗണ്ടിങ് ഫീ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഓരോ വര്‍ഷവും റോഡ് സുരക്ഷ അഥോറിറ്റിക്ക് സര്‍ക്കാര്‍ ബജറ്റ് വിഹിതം അനുവദിക്കുന്നത്. ഇതില്‍ നിന്നാണ് അഥോറിറ്റി പൊലീസ്, മോട്ടോര്‍ വാഹന വകുപ്പ് തുടങ്ങിയവക്ക് തുക നല്‍കുന്നത്.

ഹ്യൂമന്‍ റൈറ്റ്സ് ഡിഫന്‍സ് ഫോറം ജനറല്‍ സെക്രട്ടറി അഡ്വ. ഡി.ബി. ബിനു നല്‍കിയ വിവരാവകാശ അപേക്ഷയിലാണ് കേരള റോഡ് സേഫ്റ്റി അഥോറിറ്റിയില്‍നിന്നു മറുപടി നല്‍കിയത്.
കഴിഞ്ഞ വര്‍ഷം മാത്രം സംസ്ഥാനത്ത് 36,282 റോഡപകടങ്ങളില്‍ 4049 പേര്‍ മരിക്കുകയും 41096 പേര്‍ക്ക പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 2013ലേതിനെ അപേക്ഷിച്ച് അപകട നിരക്ക് വര്‍ധിച്ചിട്ടുണ്ട്. റോഡ് സുരക്ഷാ ഫണ്ട് ഉപയോഗിച്ച് അപകടങ്ങള്‍ പരമാവധി കുറയ്ക്കുന്നതിനാണ് റോഡ് സുരക്ഷ അഥോറിറ്റി സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. റോഡ് സുരക്ഷാ ബോധവത്കരണ പരിശീലനങ്ങള്‍, സുരക്ഷാ നിയമവുമായി ബന്ധപ്പെട്ട പുസ്തകങ്ങളും ലഘുലേഖകളും ജനങ്ങളിലേക്ക് എത്തിക്കുക, റോഡ് സുരക്ഷാ ഉപകരണങ്ങള്‍ വാങ്ങുക, റോഡുകളില്‍ അപകട നിവാരണ റിഫ്ളക്റ്റര്‍, സൈന്‍ ബോര്‍ഡുകള്‍ തുടങ്ങിയവ സ്ഥാപിക്കുക, ബസ് ബേ നിയന്ത്രിക്കുക തുടങ്ങിയവ അഥോറിറ്റിയുടെ അധികാര പരിധിയിലാണ്.

ജില്ലാ കലക്റ്റര്‍ അധ്യക്ഷനും ആര്‍ടിഒ സെക്രട്ടറിയുമായ ജില്ലാ റോഡ് സുരക്ഷാ സമിതിയാണ് ഓരോ ജില്ലയിലെയും സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ടത്. അഥോറിറ്റിയുടെ കണക്ക് ഇതു വരെ സിഎജി ഓഡിറ്റ് ചെയ്തിട്ടില്ലെന്നും രേഖകളില്‍ വ്യക്തം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top