Flash News
ദളിത് സ്ത്രീ സ്കൂളില്‍ ഭക്ഷണം പാചകം ചെയ്യുന്നതിനെതിരെ ഇതര ജാതിക്കാരുടെ പ്രതിഷേധം; അധിക്ഷേപിച്ചവര്‍ക്കെതിരെ പോലീസ് കേസെടുത്തു   ****    വേണ്ടിവന്നാല്‍ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന എല്ലാ ഉല്പന്നങ്ങള്‍ക്കും നികുതി ചുമത്തുമെന്ന് ട്രം‌പ്   ****    മെയ് ദിനത്തില്‍ പ്രതിഷേധം നടത്തിയവരെ ആക്രമിച്ച ഫ്രഞ്ച് പ്രസിഡന്റിന്റെ സുരക്ഷാ ഭടനെ സര്‍‌വ്വീസില്‍ നിന്ന് പുറത്താക്കി   ****    പ്രധാനമന്ത്രിയുടെ ആഫ്രിക്കാന്‍ യാത്ര തിങ്കളാഴ്ച; റുവാണ്ടയിലെ റവേരു ഗ്രാമത്തിലേക്ക് മോദിയുടെ വക ഇരുന്നൂറ് പശുക്കളെ സമ്മാനമായി നല്‍കും   ****    പിഞ്ചുകുഞ്ഞിനെ (ഏഴ് മാസം) പീഡിപ്പിച്ച പ്രതിക്ക് വധശിക്ഷ   ****   

കെ.എച്ച്.എന്‍.എ. പ്രസിഡന്റ് ടി.എന്‍. നായര്‍ക്ക് സ്വീകരണം നല്‍കി

May 18, 2015 , ജയപ്രകാശ് നായര്‍

20150515_194741 (1)

ന്യൂയോര്‍ക്ക്: നായര്‍ ബനവലന്റ് അസോസിയേഷന്‍ സെന്ററില്‍ വച്ച് മേയ് 15 വെള്ളിയാഴ്ച്ച വൈകിട്ട്, പ്രസിഡന്റ് കുന്നപ്പള്ളില്‍ രാജഗോപാലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്റ് ടി.എന്‍. നായര്‍ക്കും സെക്രട്ടറി ഗണേഷ് നായര്‍ക്കും സ്വീകരണം നല്‍കി. 2015 ജൂലൈ 2 മുതല്‍ 6 വരെ ഡാളസില്‍ വെച്ച് നടക്കുന്ന എട്ടാമത് ഹിന്ദു കണ്‍വന്‍ഷനിലേക്ക് കൂടുതല്‍ പേരെ പങ്കെടുപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഇരുവരും എന്‍.ബി.എ. സെന്ററില്‍ എത്തിയത്.

എന്‍.ബി.എ. വൈസ് പ്രസിഡന്റ് ഡോ. സ്മിതാ പിള്ള ഭദ്രദീപം തെളിയിച്ചു. പ്രാര്‍ത്ഥനയ്ക്കു ശേഷം ജനറല്‍ സെക്രട്ടറി രാംദാസ് കൊച്ചുപറമ്പില്‍ സ്വാഗതം ആശംസിക്കുകയും യോഗോദ്ദേശം വിശദീകരിക്കുകയുമുണ്ടായി. പ്രസിഡന്റ് കുന്നപ്പള്ളില്‍ രാജഗോപാല്‍ എല്ലാവിധ പിന്തുണയും ഉറപ്പു നല്‍കുകയും എല്ലാ വര്‍ഷങ്ങളിലെയും പോലെ തന്നെ ഇത്തവണത്തെ കണ്‍വന്‍ഷനിലും ന്യൂ യോര്‍ക്കില്‍ നിന്നുള്ള വളരെയധികം കുടുംബങ്ങള്‍ പങ്കെടുക്കുമെന്നും പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.

തുടര്‍ന്ന് ടി.എന്‍.നായര്‍ കണ്‍വന്‍ഷന്റെ പ്രത്യേകതകളെക്കുറിച്ച് വിശദീകരിക്കുകയും ഇതില്‍ പങ്കെടുക്കുന്നവര്‍ക്ക് എന്നെന്നും ഓര്‍മ്മയില്‍ സൂക്ഷിക്കാനുതകുന്ന അനുഭവങ്ങളായിരിക്കും അവിടെ നിന്ന് ലഭിക്കുക എന്നും അദ്ദേഹം അറിയിക്കുകയുമുണ്ടായി.

സെക്രട്ടറി ഗണേഷ് നായര്‍, രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കു ലഭിക്കുന്ന പ്രയോജനങ്ങള്‍ എന്താണെന്നു വിശദീകരിക്കുകയും എല്ലാവരുടെയും സഹായസഹകരണം അഭ്യര്‍ത്ഥിക്കുകയും ചെയ്തു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ എക്സ് ഒഫിഷ്യോ രഘുവരന്‍ നായര്‍, വനജ നായര്‍, രാജേശ്വരി രാജഗോപാല്‍, രത്നമ്മ രാജന്‍, കലാ സതീഷ്‌, മലയാളി ഹിന്ദു മണ്ഡലം പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ തമ്പി, ഹിന്ദു കേരള സൊസൈറ്റി പ്രസിഡന്റ് ഡോ. മധു പിള്ള, വെസ്റ്റ്‌ ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ശ്രീകുമാര്‍ബാബു ഉണ്ണിത്താന്‍, ഡോ. ഡോണാ പിള്ള, ഡോ. എ.കെ.ബി. പിള്ള, കരുണാകരൻ പിള്ള, ഉണ്ണികൃഷ്ണ മേനോന്‍ എന്നിവര്‍ പങ്കെടുത്തു. അവിടെ വച്ചുതന്നെ കുറെയേറെ രജിസ്ട്രെഷനുകള്‍ ലഭിക്കുകയുണ്ടായി. ജനറല്‍ സെക്രട്ടറി രാംദാസ് കൊച്ചുപറമ്പിലിന്റെ നന്ദി പ്രസംഗത്തിന് ശേഷം ഭക്ഷണത്തോടെ ചടങ്ങുകള്‍ അവസാനിച്ചു.

20150515_194858 20150515_203623

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top