Flash News

ജയറാം ഷോ ഡിട്രോയ്റ്റിന്റെ ടിക്കറ്റ് വിൽപ്പനോത്ഘാടനം നടത്തി

May 19, 2015 , വിനോദ് കൊണ്ടൂർ ഡേവിഡ്

IMG_4316

ഡിട്രോയ്റ്റ്: 24 മണിക്കൂറും സർഗ സംഗീതവുമായി അമേരിക്കയിലെ ഏറ്റവും കൂടുതൽ മഞ്ഞുപെയ്യുന്ന തടാകങ്ങളുടെ നാടായ മിഷിഗണ്‍ സംസ്ഥാനത്തിലെ ഏറ്റവും കൂടുതൽ മലയാളികളുള്ള ഡിട്രോയ്റ്റ് മെട്രോ ഏരിയയിലെ ഒരു കൂട്ടം ചെറുപ്പക്കാർ ആരംഭിച്ച റേഡിയോ മലയാളം യു.എസ്.എ എന്ന എഫ്.എം റേഡിയോയുടെ മുന്നോട്ടുള്ള നടത്തിപ്പിനായി, 2015 സെപ്റ്റംബർ നാലാം തീയതി നടത്തുവാൻ ഉദ്ദേശിക്കുന്ന ജയറാം ഷോയുടെ ടിക്കറ്റ് വിതരണോത്ഘാടനം, മിഷിഗണിലെ സാംസ്കാരിക പ്രമുഖരുടെ സാന്നിധ്യത്തിൽ നടന്നു. പരിപാടിയുടെ സ്പോണ്‍സർമാരായ വരാപാടത്തു ഇടികുള ചാണ്ടി, അനിൽ കാകസനി, കോശി ജോർജ് എന്നിവർക്ക് ടിക്കറ്റുകൾ നല്കിയാണ് ടിക്കറ്റ് കിക്കോഫ്‌ നടത്തിയത്.

മലയാള ഭാഷയെയും സംസ്കാരത്തെയും വരും തലമുറയ്ക്ക് പകർന്നു നല്കുവാൻ ഉദ്ദേശിച്ചു പ്രവർത്തമാരംഭിച്ച റേഡിയോ മലയാളം യു.എസ്.എ എന്ന ഈ ചെറു പ്രവർത്തനത്തെ കൂടുതൽ ടെക്നോളജിക്കൽ ആയിട്ട് അപ്ഗ്രേഡ് ചെയ്യുവാനും, നാട്ടിൽ ചാരിറ്റി പ്രവർത്തനങ്ങൾക്കായും ഈ ഷോയുടെ വരുമാനം ഉപയോഗിക്കുമെന്ന്, സംഘാടകർ അറിയിച്ചു.

ജയറാം ഷോയിൽ പ്രിയാമണി, പിഷാരടി, ധർമജൻ, ആര്യ, ഉണ്ണി മേനോൻ, പാഷാണം ഷാജി, ഹരിശ്രീ യൂസഫ്, ഡെൽസി എന്നിവരാണ് പങ്കെടുക്കുന്നത്. ഈ ഷോയിൽ പങ്കെടുത്തു റേഡിയോ മലയാളം യു.എസ്.എ എന്ന എഫ്.എം റേഡിയോയെ പിന്തുണക്കണമെന്നു സംഘാടകർ അഭ്യർഥിച്ചു.

IMG_4317

IMG_4318


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top