Flash News

മന്ത്രി മുനീര്‍ സഞ്ചരിച്ചത് ഔദ്യോഗിക വാഹനത്തിലല്ല, പ്രവാസി വ്യവസായിയുടെ ആഡംബര കാറില്‍

May 19, 2015 , ആന്‍സി വര്‍ഗീസ്

MK-Muneer_8ആലപ്പുഴ : ആലപ്പുഴയില്‍ മന്ത്രി എം. കെ മുനീര്‍ സഞ്ചരിച്ച വാഹനം ഇടിച്ച് കോളെജ് അധ്യാപകന്‍ മരിച്ച സംഭവത്തില്‍ വാഹനം സ്വകാര്യ വ്യക്തിയുടേതാണെന്ന് തെളിഞ്ഞു. അപകടശേഷം വാഹനത്തില്‍ ഘടിപ്പിച്ചിരുന്ന ബീക്കന്‍ ലൈറ്റും സര്‍ക്കാര്‍ ബോര്‍ഡും അഴിച്ചു മാറ്റി.

വടകര സ്വദേശിയും പ്രവാസി വ്യവസായിയുമായ യൂസഫ് എന്നയാളുടെ ആഡംബരവാഹനമാണ് മന്ത്രി ഉപയോഗിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഇത് ചട്ടലംഘനമാണെന്നാണ് വിവരം. ബീക്കന്‍ലൈറ്റ് ഉപയോഗിക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവ് നല്‍കണം. കൂടാതെ സ്വന്തം വാഹനം ഉപയോഗിക്കുകയാണെങ്കില്‍ മുന്‍കൂര്‍ അനുമതിയും വാങ്ങണം. എന്നാല്‍ ഇതൊന്നുമില്ലാതെയാണ് മന്ത്രി വാഹനം ഉപയോഗിച്ചിരിക്കുന്നത്.

മന്ത്രിയുടെ ഇന്നോവ കാര്‍ അറ്റകുറ്റപണികള്‍ക്ക് നല്‍കിയിരിക്കുന്നതിനാല്‍ അത്യാവശ്യമായി കോഴിക്കോട്ടേക്ക് എത്തേണ്ടിയിരുന്നതിനാലാണ് സ്വകാര്യ വാഹനം ഉപയോഗിച്ചതെന്നാണ് മന്ത്രിയുടെ ഓഫീസ് നല്‍കുന്ന വിശദീകരണം. കഴിഞ്ഞ ദിവസം കോഴിക്കോട്ടു നിന്നു തിരുവനന്തപുരത്തേക്ക് പോകുന്നതിനിടെയാണ് മന്ത്രിയുടെ വാഹനം ഇടിച്ച് കോളെജ് അധ്യാപകന്‍ മരിച്ചത്.

thumbnailചങ്ങനാശ്ശേരി എന്‍എസ്എസ് കൊളെജിലെ അധ്യാപകനായ കായകുളം മൂത്തേഴത്ത് ആര്‍ ശശികുമാര്‍ (50) ആണ് മരിച്ചത്. സ്‌കൂട്ടറില്‍ സഞ്ചരിയ്ക്കവെയാണ് അധ്യാപകനെ മന്ത്രിയുടെ വാഹനം ഇടിച്ചിട്ടത്. കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെ ദേശീയ പാതയില്‍ കായംകുളം കമലാലയം ജംഗ്ഷനിലായിരുന്നു അപകടം. ചങ്ങനാശ്ശേരിയില്‍ നിന്നും ട്രെയിനില്‍ കായംകുളത്തെത്തിയ അധ്യാപകന്‍ ബന്ധു വീട്ടില്‍ പോയ ശേഷം ഗോവിന്ദ മുട്ടത്തെ തന്റെ വീട്ടിലേയ്ക്ക് പോകവെയായിരുന്നു അപകടം. കൈനറ്റിക്ക് ഹോണ്ടയില്‍ റോഡ് മുറിച്ച് കടക്കവെയാണ് മന്ത്രിയുടെ വാഹനം ഇടിച്ചത്.

പരിക്കേറ്റ അധ്യാപകനെ മന്ത്രിയും പൊലീസും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. അപകടത്തെത്തുടര്‍ന്ന് സ്ഥലത്ത് തടിച്ചു കൂടിയ നാട്ടുകാര്‍ മന്ത്രിയെ തടയാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് ഇടയാക്കി. തുടര്‍ന്ന് കൂടുതല്‍ പൊലീസെത്തി മന്ത്രിയെ കായകുളം ഗസ്റ്റ് ഹൗസിലേയ്ക്ക് മാറ്റി. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അധ്യാപകന്‍ മിരച്ചത്. ഭാര്യ ആശ എസ് പിള്ള (അധ്യാപിക , മുതുകുളം ഹൈസ്‌ക്കൂള്‍) മക്കള്‍: ഗോകുല്‍, ഗാര്‍ഗി .


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top