Flash News

തപാല്‍ മുഖേന സ്വര്‍ണം, മുത്ത് തട്ടിപ്പ്

May 24, 2015 , സ്വന്തം ലേഖകന്‍

gold_33കൊച്ചി: തപാല്‍ മുഖേന സ്വര്‍ണം, വിലയേറിയ മുത്തുകള്‍ എന്നിവയുടെ തട്ടിപ്പ് കേരളത്തില്‍ വ്യാപകമാകുന്നു. ഹൈദരാബാദ് കേന്ദ്രീകരിച്ചുള്ള സംഘമാണ് കേരളത്തില്‍ തട്ടിപ്പ് നടത്തുന്നത്. കേരളത്തിലുള്ള പലരുടെയും ഫോണ്‍ നമ്പര്‍ കണ്ടുപിടിച്ച് അതിലേക്ക് വിളിച്ച് സ്വര്‍ണം സമ്മാനമായി അടിച്ചിട്ടുണ്ടെന്ന് പറഞ്ഞ് മേല്‍വിലാസം വാങ്ങും. ഇവരുടെ വിലാസത്തിലേക്ക് തപാല്‍ മുഖേന വി.പി.പി ആയി സമ്മാനം അയക്കുന്നു. സമ്മാനമാണെന്ന് പറഞ്ഞ് അയച്ച വസ്തുവിന് 500 രൂപയും തപാല്‍ ചാര്‍ജ് 25 രൂപയും ആണ് ഈടാക്കുന്നത്.

പലരും വിലയേറിയ സ്വര്‍ണാഭരണങ്ങളും മുത്തുകളും ആണെന്ന ധാരണയില്‍ കാശ് കൊടുത്ത് പൊതി കൈക്കലാക്കും. എന്നാല്‍, ഇത് വാങ്ങി തുറന്ന് നോക്കുമ്പോഴാണ് പറ്റിക്കപ്പെട്ടതാണെന്ന് അറിയുന്നത്. വിപണിയില്‍ 50 രൂപ വിലയുള്ള മുത്ത് മാലയോ അല്ലങ്കില്‍ സ്വര്‍ണം പൂശിയ വളയോ ആണ് ഇത്തരം പാഴ്സലുകളില്‍ വരുന്നത്.

ആലുവ മേഖലയില്‍ തന്നെ നിരവധിയാളുകള്‍ ഇതിനകം കബളിപ്പിക്കപ്പെട്ടിട്ടുണ്ട്. എന്നിട്ടും ഇത്തരം പാഴ്സലുകള്‍ നിത്യേന വന്നുകൊണ്ടിരിക്കുന്നതായാണ് അറിയുന്നത്. നാണക്കേട് ഒഴിവാക്കാന്‍ അബദ്ധം പറ്റിയവര്‍ പരാതികൊടുക്കാന്‍ തയാറാകുന്നില്ല. ഇതുമൂലം തട്ടിപ്പ് സംഘങ്ങള്‍ക്കെതിരെ നടപടിയുണ്ടാവുകയോ തട്ടിപ്പിനെക്കുറിച്ച് ബോധവത്കരണം ഉണ്ടാവുകയോ ചെയ്യുന്നില്ല. ഇത് സംഘങ്ങള്‍ക്ക് വീണ്ടും ഇത്തരം തട്ടിപ്പുകള്‍ നടത്താന്‍ സഹായകമാകുകയാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top