Flash News
‘മീ ടൂ’ കുരുക്കില്‍ പെട്ട് രക്ഷപ്പെടാന്‍ നിവൃത്തിയില്ലാതെ നടന്‍ അലന്‍സിയര്‍ ലോപ്പസ്   ****    ആക്രമണത്തിന് ഇരയായ നടിയുടെ അവസരങ്ങള്‍ ഇല്ലാതാക്കിയത് ദിലീപ് ആണെന്ന സിദ്ദിഖിന്റെ മൊഴി പുറത്ത്; സിദ്ദിഖിനെ തള്ളി അമ്മ നേതൃത്വം   ****    എ.എം.എം.എ എക്സിക്യൂട്ടീവ് വാക്കിന് വ്യവസ്ഥയില്ലാത്തവര്‍; ഞങ്ങളോട് പറഞ്ഞതല്ല മാധ്യമങ്ങളോട് പറഞ്ഞത്: ഡബ്യൂസിസി   ****    ഡബ്ല്യുസിസിയുടെ പത്രസമ്മേളനവും സിദ്ദിഖിന്റെ പ്രതികരണവും എ.എം.എം.എ യില്‍ കലാപക്കൊടിയുയര്‍ത്തുന്നു; സിദ്ദിഖ് എപ്പോഴും ദിലീപിനെ ന്യായീകരിക്കുന്നുവെന്ന് ബാബുരാജ്; ഗുണ്ടായിസം വെച്ചുപൊറുപ്പിക്കില്ലെന്ന് ജഗദീഷ്   ****    പട്ടിണിരഹിത സമൂഹത്തെ സൃഷ്ടിക്കുവാന്‍ കൈകോര്‍ക്കുക: ഹബീബുറഹ്മാന്‍ കിഴിശ്ശേരി   ****   

ജോസഫ്‌ പാല്‍മേഴ്‌സന്റെ (പാപ്പച്ചന്‍) സംസ്‌കാരം മെയ്‌ 28-ന്‌

May 24, 2015 , ജോയിച്ചന്‍ പുതുക്കുളം

image (2)

ന്യൂയോര്‍ക്ക്‌: ഈയിടെ നെവാഡയില്‍ വെച്ചു മരിച്ച ന്യൂയോര്‍ക്ക്‌ ഫ്‌ളോറല്‍പാര്‍ക്ക്‌ നിവാസി ജോസഫ്‌ പാല്‍മേഴ്‌സന്റെ (പാപ്പച്ചന്‍) മൃതദേഹം മെയ്‌ 27-ന്‌ ബുധനാഴ്‌ച ന്യൂയോര്‍ക്ക്‌ ഗാര്‍ഡന്‍ സിറ്റി പാര്‍ക്കിലെ പാര്‍ക്ക്‌ ഫ്യൂണറല്‍ ചാപ്പല്‍സില്‍ (2175 ജെറീകോ ടേണ്‍പൈക്ക്‌) വൈകിട്ട്‌ 5 മുതല്‍ 9 വരെ പൊതുദര്‍ശനത്തിനു വെയ്‌ക്കും.

പിറ്റേന്ന്‌ വ്യാഴാഴ്‌ച അദ്ദേഹത്തിന്റെ ഇടവക പള്ളിയായ ഔവര്‍ ലേഡി ഓഫ്‌ ദി സ്‌നോസില്‍ (258 – 1580 അവന്യൂ, ഫ്‌ളോറല്‍ പാര്‍ക്ക്‌, ന്യൂയോര്‍ക്ക്‌ 11004) രാവിലെ 9.45-ന്‌ സംസ്‌കാര ദിവ്യബലിയും, തുടര്‍ന്ന്‌ ഫാര്‍മിംഗ്‌ ഡെയ്‌ല്‍ കാത്തലിക്‌ സെമിത്തേരിയില്‍ സംസ്‌കാരവും നടക്കും.

നെവാഡയിലെ ലോക്ക്‌ ടാഹോയില്‍ ഒരാഴ്‌ചത്തെ അവധിക്കായി ഭാര്യയോടൊപ്പം പോയ ജോസഫ്‌ പിറ്റേന്ന്‌ പെട്ടെന്ന്‌ അസുഖബാധിതനായി. അടുത്തുള്ള ആശുപത്രയില്‍ പ്രവേശിക്കപ്പെട്ട അദ്ദേഹം ഒരുമാസത്തോളം തീവ്ര ചികിത്സയ്‌ക്ക്‌ വിധേയനായെങ്കിലും ജീവിതാന്ത്യത്തെ തടയാനായില്ല.

1976-ല്‍ അമേരിക്കയില്‍ എത്തിയ ജോസഫ്‌ പാല്‍മേഴ്‌സണ്‍ ന്യൂക്ലിയര്‍ മെഡിസിന്‍ ടെക്‌നോളജിസ്റ്റായി ജോലി ചെയ്‌ത്‌ റിട്ടയര്‍ ചെയ്‌തിരുന്നു. ഇന്ത്യാ കാത്തലിക്‌ അസോസിയേഷന്റെ ആദ്യകാലാംഗവും, ഇന്ത്യാ ലാറ്റിന്‍ കാത്തലിക്‌ അസോസിയേഷന്റെ സ്ഥാപകാംഗങ്ങളില്‍ ഒരാളുമായ ജോസഫ്‌ ആലപ്പുഴ വട്ടയാല്‍ സ്വദേശിയാണ്‌.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top