Flash News

ചെന്നൈ സൂപ്പര്‍ കിംഗ്സിനെ തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ് ഐ.പി.എല്‍ ജേതാക്കള്‍

May 25, 2015 , ഷാഹിദ് വൈപ്പി

mi-ipl-champsകൊല്‍ക്കത്ത: ഈഡന്‍ ഗാര്‍ഡന്‍സിലെ പതിനായിരങ്ങളെ സാക്ഷി നിര്‍ത്തി മുംബൈ ഇന്ത്യന്‍സ് ഐ.പി.എല്‍ കിരീടത്തില്‍ മുത്തമിട്ടു. ധോണിപ്പടയെ 41 റണ്‍സിനു തറപറ്റിച്ചാണ് രോഹിത് ശര്‍മയും കൂട്ടരും വിജയമാഘോഷിച്ചത്. സ്കോര്‍: മുംബൈ 20 ഓവറില്‍ അഞ്ചിന് 202, ചെന്നൈ സൂപ്പര്‍ കിംഗ്സ് 20 ഓവറില്‍ എട്ടിന് 161.

ടോ​സ് ​നേ​ടി​യ​ ​ചെ​ന്നൈ​ ​സൂ​പ്പർ​ ​കിം​ഗ്‌സ് ​നാ​യ​കൻ​ ​മ​ഹേ​ന്ദ്ര​സിം​ഗ് ​ധോ​ണി മുംബൈയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ആ​ദ്യ​ ​ഓ​വ​റിൽ​ത്ത​ന്നെ​ ​മും​ബെ​യു​ടെ​ ​ആ​ദ്യ ​വി​ക്ക​റ്റ് ​വീ​ഴ്ത്തി​ ​ചെ​ന്നൈ​ ​താ​ര​ങ്ങൾ​ ​ഉ​ശി​രു​ കാ​ട്ടി​യെ​ങ്കി​ലും​ ​ര​ണ്ടാം​ വി​ക്ക​റ്റിൽ​ ​രോ​ഹി​ത് ​ശർ​മ്മ​യും സിമ്മോൺ​സും​ ​ചേർ​ന്ന് ​മും​ബ​യെ​ ​മ​ത്സ​ര​ത്തി​ലേ​ക്ക് ​മ​ട​ക്കി​ക്കൊ​ണ്ടു​വ​ന്നു. പിന്നീട് രോഹിത് ശര്‍മയും ലെന്‍ഡന്‍ സിമണ്‍സും കടന്നാക്രമിച്ചപ്പോള്‍ ഒന്നു ശ്വാസം വിടാന്‍ പന്ത്രണ്ടാം ഓവര്‍ വരെ കാത്തിരിക്കേണ്ടിവന്നു ധോണിപ്പടയ്ക്ക്. ഇരുവരും അടുത്തടുത്ത പന്തുകളില്‍ പുറത്തായപ്പോള്‍ ചെന്നൈ തിരിച്ചുവരുമെന്ന് കരുതിയെങ്കിലും പൊള്ളാര്‍ഡും റായിഡുവും ചേര്‍ന്ന് ആ പ്രതീക്ഷകള്‍ തല്ലിക്കൊഴിച്ചു.

ഓ​പ്പ​ണർ​ ​ലെൻ​ഡൽ​ ​സി​മ്മോൺ​സ് ​(68​),​ ​ക്യാ​പ്ടൻ​ ​രോ​ഹി​ത് ​ശർ​മ്മ​ ​(50​)​ ​എ​ന്നി​വ​രു​ടെ​ ​അർ​ദ്ധ​ ​സെ​ഞ്ച്വ​റി​ക​ളും​ ​കെ​യ്‌​റോൺ​ ​പൊ​ള്ളാ​ഡ് ​(36​),​ ​അ​മ്പാ​ട്ടി​ ​റാ​യ്ഡു​ ​(36​ ​നോ​ട്ടൗ​ട്ട്)​ ​എ​ന്നി​വ​രു​ടെ​ ​ആ​ക്ര​മ​ണ​വു​മാ​ണ് ​മും​ബ​യ്ക്ക് ​മി​ക​ച്ച​ ​സ്കോർ​ ​നൽ​കി​യ​ത്.​ ​ ​രോ​ഹി​ത്-​ ​സി​മ്മോൺ​സ് ​സ​ഖ്യം​ ​ര​ണ്ടാം​ ​വി​ക്ക​റ്റിൽ​ 119റൺ​ ​കൂ​ട്ടി​ച്ചേർ​ത്തു.​ ​സി​മ്മോൺ​സ് 45​ ​പ​ന്തിൽ​ ​എ​ട്ട് ​ഫോ​റും​മൂ​ന്ന് ​സി​ക്സും​ ​പ​റ​ത്തി​യ​പ്പോൾ​ ​രോ​ഹി​ത് 26​ ​പ​ന്തിൽ​ ​ആ​റ് ​ഫോ​റും​ ​ര​ണ്ട് ​സി​ക്സും​ ​പാ​യി​ച്ചു.​ ​ഇ​രു​വ​രും​ ​അ​ടു​ത്ത​ടു​ത്ത​ ​പ​ന്തു​ക​ളിൽ​ ​പു​റ​ത്താ​യ​ശേ​ഷം​ ​പൊ​ള്ളാ​ഡും​ ​അ​മ്പാ​ട്ടി​യും​ ​നാ​ലാം​ ​വി​ക്ക​റ്റിൽ​ 71​ ​റൺ​ ​കൂ​ട്ടി​ച്ചേർ​ത്തു.​ ​പൊ​ള്ളാ​ഡ് 18​ ​പ​ന്തിൽ​ ​ര​ണ്ട് ​ഫോ​റും​ ​മൂ​ന്ന് ​സി​ക്സും​ ​പ​റ​ത്തി​യ​പ്പോൾ​ ​അ​മ്പാ​ട്ടി​ 24​ ​പ​ന്തിൽ​ ​മൂ​ന്ന് ​സി​ക്സു​ക​ളാ​ണ് ​പ​റ​ത്തി​യ​ത്.

മുംബൈയുടെ കൂറ്റന്‍ സ്കോര്‍ മറികടക്കണമെങ്കില്‍ ചെന്നൈയ്ക്ക് വെടിക്കെട്ട് തുടക്കം അനിവാര്യമായിരുന്നു. എന്നാല്‍ ഡ്വയിന്‍ സ്മിത്ത്-മൈക് ഹസി സഖ്യത്തിന് വിക്കറ്റ് നഷ്ടപ്പെടുത്താതെ പിടിച്ചു നില്‍ക്കാന്‍ മാത്രമെയായുള്ളു. അഞ്ചാം ഓവറില്‍ ഹസി(4) വീണശേഷം സ്മിത്തും (48 പന്തില്‍ 57) റെയ്നയും (19 പന്തില്‍ 28) ചേര്‍ന്ന് ഒത്തുപിടിച്ചു നോക്കിയെങ്കിലും മുബൈയുടെ റണ്‍മലകയറാന്‍ അതുമതിയാവുമായിരുന്നില്ല.

ധോണിയുടെ അതിമാനുഷ പ്രപകടനം കാത്തിരുന്ന ആരാധകരെ നിരാശരാക്കി ക്യാപ്റ്റന്‍ കൂള്‍ മലിംഗയുടെ യോര്‍ക്കറിന് മുന്നില്‍ തലകുനിക്കുകകൂടി ചെയ്തതോടെ ചെന്നൈയുടെ അവസാന പിടച്ചിലും നിലച്ചു. 13 പന്തില്‍ 18 റണ്‍സായിരുന്നു ധോണിയുടെ സംഭാവന. വാലറ്റത്ത് മോഹിത് ശര്‍മ(7 പന്തില്‍ 21) നടത്തിയ വെടിക്കെട്ട് ചെന്നൈയുടെ പരാജയഭാരം കുറച്ചു.

562 റണ്‍സുമായി സണ്‍റൈസേഴ്‌സ് നായകന്‍ ഡേവിഡ് വാര്‍ണര്‍ ഓറഞ്ച് ക്യാപ്പും 26 വിക്കറ്റുമായി ചെന്നൈ സൂപ്പര്‍കിങ്സിന്റെ ഡ്വെയ്ന്‍ ബ്രാവോ പര്‍പ്പിള്‍ ക്യാപ്പും സ്വന്തമാക്കി.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top