Flash News
മുഖ്യമന്ത്രിയും തെരഞ്ഞെടുപ്പു വിധിയും: അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്   ****    പട്ടാള ഭരണത്തിനെതിരെ സമരം ചെയ്ത എഴുപതോളം വനിതകളെ സുഡാന്‍ സൈന്യം കൂട്ട ബലാത്സംഗം ചെയ്തെന്ന് റിപ്പോര്‍ട്ട്; ഐക്യരാഷ്ട്ര സംഘടന അന്വേഷണം പ്രഖ്യാപിച്ചു   ****    തിരുവനന്തപുരം വിമാനത്താവളം പൊതുമേഖലയില്‍ത്തന്നെ നിലനിര്‍ത്തണമെന്ന് മുഖ്യമന്ത്രി; സംസ്ഥാനത്തിന്റെ എതിര്‍പ്പ് പ്രധാനമന്ത്രിയെ ധരിപ്പിച്ചു   ****    ചിക്കാഗോ സമുദായ നേതാക്കള്‍ അറ്റ്‌ലാന്റയിലെ ഹോളി ഫാമിലി ക്നാനായ പള്ളിയുടെ ദശാബ്‌ദി ആഘോഷത്തിന് പിന്തുണയുമായി മുന്‍നിരയില്‍   ****    വനിതാ പോലീസ് ഉദ്യോഗസ്ഥയെ തീ കൊളുത്തി കൊന്നു; കൊലയാളി പിടിയിൽ   ****   

ഫാ. ഷാജി തുമ്പേചിറയില്‍ നയിക്കുന്ന കുടുംബ നവീകരണ ധ്യാനം ഹൂസ്റ്റണില്‍

May 26, 2015 , ജോയിച്ചന്‍ പുതുക്കുളം

image (1)ഹൂസ്റ്റണ്‍: കഴിഞ്ഞ 15 വര്‍ഷങ്ങളായി അമേരിക്കന്‍ മലയാളികളുടെ ആത്മീയ ജീവിതത്തിന്‌ പുത്തനുണര്‍വ്വും ആത്മാഭിഷേകവും പകര്‍ന്നുകൊണ്ടിരിക്കുന്ന ക്യൂന്‍ മേരി മിനിസ്‌ട്രിയുടെ നേതൃത്വത്തില്‍ 2015 ജൂണ്‍ മാസം 26, 27, 28(വെള്ളി, ശനി, ഞായര്‍) തിയ്യതികളില്‍ സെന്റ്‌ പീറ്റേഴ്‌സ്‌ മലങ്കര കാത്തലിക്‌ ചര്‍ച്ച്‌, ഹൂസ്റ്റണില്‍ വച്ച്‌ കുടുംബ നവീകരണ അഭിഷേക ധ്യാനം നടത്തപ്പെടുന്നു.

മൂന്നു ദിവസത്തെ ധ്യാനശുശ്രൂഷകള്‍ക്ക്‌ നേതൃത്വം നല്‍കുന്നത്‌ അത്ഭുതകരമായ അഭിഷേകത്തില്‍ നിറയപ്പെട്ട റവ.ഫാ. ഷാജി തുമ്പേച്ചിറയില്‍, ദൈവ വരദാനങ്ങളാല്‍ ഏറെ അത്ഭുതകരമായി അനുഗ്രഹിച്ച മരിയന്‍ ടിവിയുടെ ചെയര്‍മാന്‍ ബ്രദര്‍ പി.ഡി. ഡോമിനിക്ക്‌, അഭിഷേകത്താല്‍ നിറയപ്പെട്ട മാര്‍ട്ടിന്‍ മഞ്ഞപ്പറ(ഗാനശുശൂഷ) എന്നിവര്‍ ഉള്‍പ്പെടുന്ന ധ്യാനടീമാണ്‌.

ജൂണ്‍ മാസം 26ാം തിയ്യതി വെള്ളിയാഴ്‌ച വൈകുന്നേരം 5 മണി മുതല്‍ 9.30 വരെയും ജൂണ്‍ 27ാം തീയ്യതി ശനിയാഴ്‌ച രാവിലെ 9 മണി മുതല്‍ വൈകീട്ട്‌ 6 മണിവരെയും, ജൂണ്‍ 28ാം തിയ്യതി ഞായറാഴ്‌ച രാവിലെ 9 മണി മുതല്‍ വൈകീട്ട്‌ 6 മണിവരെയുമാണ്‌ ശുശ്രൂഷകളുടെ സമയം. രജിസ്‌ട്രേഷന്‍ ഫീസ്‌ ഇല്ലാതെ തികച്ചും. സൗജന്യമായി നടത്തപ്പെടുന്ന ഈ മൂന്നു ദിവസത്തെ ആത്മീയ ശുശ്രൂഷകളില്‍ പങ്കെടുത്ത്‌ അനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാവരെയും(സഭാ വ്യത്യാസമെന്യേ) സംഘാടകര്‍ സ്വാഗതം ചെയ്യുന്നു.

നാളെയുടെ വാഗ്‌ദാനമായ നമ്മുടെ യുവജനങ്ങളുടെ ശോഭനമായ ഭാവി ദൈവികപദ്ധതിയനുസരിച്ച്‌ രൂപപ്പെടുത്തിയെടുക്കുവാനും, ബാല്യം മുതല്‍ ആഴമായ ദൈവസ്‌നേഹത്താല്‍ വളരുന്നതിനും, വിശ്വാസത്തിന്റെ ആഴമായ അടിത്തറ ചെറുപ്രായത്തില്‍ തന്നെ നമ്മുടെ മക്കളില്‍ രൂപപ്പെടുത്തിയെടുക്കുന്നതിനുമുള്ള പ്രത്യേക ധ്യാനമാണ്‌ യുവജനങ്ങള്‍ക്ക്‌ വേണ്ടി ഇംഗ്ലീഷില്‍ ക്രമീകരിച്ചിരിക്കുന്നത്‌. നമ്മുടെ യുവജനങ്ങള്‍ സ്‌കൂള്‍, കോളേജ്‌ കാമ്പസുകളില്‍ നേരിട്ടുകൊണ്ടിരിക്കുന്ന നിരവധിയായ പ്രശ്‌നങ്ങളെയും, പാപപ്രവര്‍ത്തങ്ങളെയും എങ്ങനെയാണ്‌ അതിജീവിക്കുവാന്‍ സാധിക്കുക എന്നത്‌ ഈ ധ്യാനത്തിലൂടെ ലഭ്യമാകുന്നതാണ്‌.

കരകവിഞ്ഞ്‌ ഒഴുകുന്ന ഈ സ്വര്‍ഗ്ഗീയ അനുഗ്രഹം സ്വന്തമാക്കുവാന്‍ എല്ലാവരെയും, യേശുനാമത്തില്‍ ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫാ: ജോണ്‍ പുത്തന്‍വിള (വികാരി)832 654 3172, പീറ്റര്‍ തോമസ്‌ (സെക്രട്ടറി)832 423 2543, ജോണ്‍സണ്‍ കാഞ്ഞിരവിള (ട്രഷറര്‍)281 253 3559.

Church Adress- St. peters Malankara Catholic Church, 3135, 5th tSreet, Stafford, Houston, TX-77477- visit-website: wwwmariantvworld.org.

image


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top