Flash News

ഫാ. ഷാജി തുമ്പേചിറയില്‍ നയിക്കുന്ന കുടുംബനവീകരണ കണ്‍വന്‍ഷന്‍ ഫിലാഡല്‍ഫിയയില്‍

May 30, 2015 , ജോയിച്ചന്‍ പുതുക്കുളം

image (1)ഫിലാഡല്‍ഫിയ: കഴിഞ്ഞ 15 വര്‍ഷമായി അമേരിക്കന്‍ മലയാളികളുടെ ആത്മീയ ജീവിതത്തിനു പുത്തന്‍ ഉണര്‍വും, ആത്മാഭിഷേകവും പകര്‍ന്നുകൊണ്ടിരിക്കുന്ന ക്യൂന്‍മേരി മിനിസ്‌ട്രിയുടെ നേതൃത്വത്തില്‍ 2015 ജൂലൈ മാസം 17, 18, 19 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ ഫിലാഡല്‍ഫിയയിലുള്ള സീറോ മലബാര്‍ ഫൊറോനാ പള്ളിയില്‍ വെച്ച്‌ കുടുംബ നവീകരണ കണ്‍വന്‍ഷന്‍ (മരിയന്‍ ഫെസ്റ്റിവല്‍) നടത്തപ്പെടുന്നു. കണ്‍വന്‍ഷന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി വരുന്നതായി ഇടവക വികാരി ഫാ. ജോണിക്കുട്ടി പുലിശേരി അറിയിച്ചു.

മൂന്നുദിവസത്തെ കണ്‍വന്‍ഷന്‍ ശുശ്രൂഷകള്‍ക്ക്‌ നേതൃത്വം നല്‍കുന്നത്‌ ഷിക്കാഗോ സീറോ മലബാര്‍ രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട്‌, അത്ഭുതകരമായ അഭിഷേകത്താല്‍ നിറയപ്പെട്ട (രണ്ടായിരത്തിലധികം ക്രിസ്‌തീയ ഗാനങ്ങള്‍ക്ക്‌ ഈണവും രൂപവും കൊടുത്ത) റവ.ഫാ. ഷാജി തുമ്പേചിറയില്‍, ദൈവം ഏറെ വരദാനങ്ങളാല്‍ അത്ഭുതകരമായി അനുഗ്രഹിച്ച ബ്ര. സന്തോഷ്‌ കരിമത്തറ, ബ്ര. പി.ഡി. ഡൊമിനിക്‌ (ചെയര്‍മാന്‍ മരിയന്‍ ടിവി), ഗാനശുശ്രൂഷകള്‍ക്ക്‌ അഭിഷേകത്താല്‍ നിറയപ്പെട്ട ബ്രദര്‍ മാര്‍ട്ടിന്‍ മഞ്ഞപ്പാറ, യുവജനങ്ങള്‍ക്കുവേണ്ടി ഇംഗ്ലീഷില്‍ ധ്യാനം നയിക്കുന്ന ബ്രദര്‍ മാത്യു ജോസഫ്‌ എന്നിവര്‍ ഉള്‍പ്പെടുന്ന ടീമാണ്‌ നേതൃത്വം നല്‍കുന്നത്‌.

ജൂലൈ മാസം 17-ന്‌ വെള്ളിയാഴ്‌ച രാവിലെ 8.30 മുതല്‍ വൈകിട്ട്‌ 7 മണി വരേയും, 18-ന്‌ ശനിയാഴ്‌ച രാവിലെ 8.30 മുതല്‍ വൈകിട്ട്‌ 8 മണി വരേയും, 19-ന്‌ ഞായറാഴ്‌ച രാവിലെ 9 മണി മുതല്‍ വൈകിട്ട്‌ 6 മണി വരേയുമാണ്‌ ശുശ്രൂഷകള്‍. രജിസ്‌ട്രേഷന്‍ ഫീസ്‌ ഇല്ലാതെ തികച്ചും സൗജന്യമായി നടത്തപ്പെടുന്ന ഈ മൂന്നുദിവസത്തെ കണ്‍വന്‍ഷനില്‍ പങ്കെടുത്ത്‌ അനുഗ്രഹം പ്രാപിക്കുവാന്‍ (സഭാ വ്യത്യാസമെന്യേ) എല്ലാവരേയും സംഘാടകര്‍ സ്വാഗതം ചെയ്യുന്നു. പെന്‍സില്‍വേനിയ, ന്യൂജേഴ്‌സി, ഡെലവെയര്‍, മേരിലാന്റ്‌, വാഷിംഗ്‌ടണ്‍ എന്നിവിടങ്ങളിലെ വിശ്വാസികള്‍ക്കായിട്ടാണ്‌ ഈ ആത്മീയ വിരുന്ന്‌ ക്രമീകരിച്ചിരിക്കുന്നത്‌.

ഷിക്കാഗോ സീറോ മലബാര്‍ രൂപത 2014 ഡിസംബര്‍ 25 മുതല്‍ 2015 ഡിസംബര്‍ 25 വരെ കുടുംബവര്‍ഷമായി ആചരിക്കുകയും, ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സീസ്‌ മാര്‍പാപ്പ പങ്കെടുക്കുന്ന കുടംബ സമ്മേളനം സെപ്‌റ്റംബര്‍ 22 മുതല്‍ 27 വരെ ഫിലാഡല്‍ഫിയയില്‍ നടക്കുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ ഈ ആത്മാഭിഷേക കുടുംബ വിശുദ്ധീകരണ കണ്‍വന്‍ഷന്‌ പ്രത്യേക പ്രധാന്യമുണ്ട്‌. സമീപ പ്രദേശങ്ങളിലുള്ള എല്ലാ ക്രൈസ്‌തവ വിശ്വാസികളേയും ഉദ്ദേശിച്ചുകൊണ്ടുള്ള ഈ ത്രിദിന ആത്മീയ വിരുന്ന്‌ അനേകായിരങ്ങള്‍ക്ക്‌ വലിയ അഭിഷേകമായിരിക്കുന്നതാണ്‌.

കണ്‍വന്‍ഷന്‍ ദിവസങ്ങളില്‍ പ്രത്യേകമായി രോഗശാന്തി പ്രാര്‍ത്ഥന, ആത്മാഭിഷേക പ്രാര്‍ത്ഥന, ആന്തരീക സൗഖ്യ പ്രാര്‍ത്ഥന, കുടുംബ വിശുദ്ധീകരണ പ്രാര്‍ത്ഥന, ഡലിവറന്‍സ്‌ പ്രാര്‍ത്ഥനാശുശ്രൂഷ, കൗണ്‍സിലിംഗ്‌, കുമ്പസാരം, ആരാധന, വിശുദ്ധ കുര്‍ബാന തുടങ്ങിയ ശുശ്രൂഷകള്‍ കണ്‍വന്‍ഷന്‍ ദിവസങ്ങളില്‍ ക്രമീകരിച്ചിട്ടുണ്ട്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ റവ.ഫാ. ജോണിക്കുട്ടി പുലിശേരി (വികാരി) 916 803 5307, സണ്ണി പടയാട്ടില്‍ (ട്രസ്റ്റി) 215 913 8605, ഷാജി മിറ്റത്താനി (ട്രസ്റ്റി) 215 715 3074. ബ്ര. പി.ഡി. ഡൊമിനിക്‌ (215 971 3319). വെബ്‌: www.mariantvworld.org

image (2)image (3)


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top