Flash News

കേരള അസോസിയേഷനും ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററും ഒരുക്കിയ ” കേരള നൈറ്റ് ” ആകര്‍ഷകമായി

June 1, 2015 , പി.പി. ചെറിയാന്‍

getNewsImages (1)ഡാളസ്: കലാ ആസ്വാദകര്‍ക്കും കലാകാരന്മാര്‍ക്കും ഒരുപോലെ അപൂര്‍വാനുഭൂതി പകരുന്നതായിരുന്നു കേരള അസോസിയേഷനും ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററും സംയുക്തമായി സംഘടിപ്പിച്ച “കേരള നൈറ്റ്.”

മലയാളിയുടെ കേള്‍വി വഴക്കങ്ങളായ മധുരോധരമായി സ്വാധീനിച്ച പാട്ടുകളും, നാട്യകലയില്‍ നല്ല പരിശീലനം ലഭിച്ച നര്‍ത്തകികള്‍ ഹൃദൃതയും, ആംഗിക, വാചിക, ആഹാര്യ എന്നീ ഭാവങ്ങളിലൂടെ പ്രത്യേകം അഭിനന്ദനമര്‍ഹിക്കുന്ന പ്രകടനങ്ങളും കാഴ്ച വെച്ചു. മാജിക്കും, സമ്മാനദാന ചടങ്ങളുമായി വളരെ ആകര്‍ഷകമായിരുന്നു കേരള അസോസിയേഷനും ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററും ഒരുക്കിയ “കേരള നൈറ്റ്.”

ഡാലസ്-ഫോര്‍ട്ട്‌വര്‍ത്ത് മേഖലയിലെ കലാക്കാരന്മാര്‍ക്കും, കലാ-ആസ്വാദകര്‍ക്കും ഒന്നിക്കുവാനും സമ്മേളിക്കുവാനും ഉള്ള ഒരു വേദിയായി മാറിയിരുന്നു. അതുമാത്രമല്ല, ഒരു സാംസ്ക്കാരിക സാധ്യതയാക്കാനും, ഒരു സംസ്ക്കാരത്തോടുള്ള ഇഷ്ടമായി കാണുവാനും “കേരള നൈറ്റ്” അണിയറ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു എന്നതാണ് കേള്‍വിക്കാരും കേട്ടറിഞ്ഞവരും ഒരേ ശബ്ദത്തില്‍ പറഞ്ഞതും, പങ്കുവെച്ചതും.

കേരള അസോസിയേഷന്‍ പ്രസിഡന്റ് ബാബു മാത്യു സ്വാഗതം പറയുകയും, സെക്രട്ടറി റോയ് കൊടുവത്ത് നന്ദി പറയുകയും ചെയ്തു. ICEC പ്രസിഡന്റ് ബോബന്‍ കൊടുവത്ത് എജൂക്കേഷന്‍ ഡയറക്ടര്‍ ബീന ലിയോ ചേര്‍ന്നു സമ്മാനദാനം ചെയ്തു. എം. സി ആയി ബാബു കണ്ടോത്ത്, ടിഫ്നി ആന്റണി എന്നിവര്‍ പ്രവര്‍ത്തിച്ചു.

getNewsImages (2) getNewsImages (3) getNewsImages (4) getNewsImages (5) getNewsImages (6) getNewsImages (7) getNewsImages (8) getNewsImages

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top