Flash News

There were extraneous pressures on us to report Sunanda Pushkar’s Death was natural, says AIIMS Doctor – സുനന്ദ പുഷ്ക്കറിന്റെ മരണം സ്വാഭാവികമാണെന്ന് പറയാന്‍ സമ്മര്‍ദ്ദങ്ങളുണ്ടായിരുന്നു എന്ന് എയിംസ് ഡോക്ടര്‍

June 2, 2015 , സ്വന്തം ലേഖകന്‍

1431673394sunanda-pushkarന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്‍റെ ഭാര്യ സനന്ദ പുഷ്കറിന്‍റെ മരണത്തില്‍ ദുരൂഹത നിലനില്‍ക്കെ പുതിയ വെളിപ്പെടുത്തലുമായി എയിംസിലെ ഡോക്റ്റര്‍ രംഗത്ത്. സുനന്ദയുടെ മരണം സ്വാഭാവികമാണെന്ന് പറയാന്‍ തനിക്കും ഫോറന്‍സിക് ഡിപ്പാര്‍ട്ട്മെന്‍റിലെ ഡോക്റ്റര്‍ക്കും മീതെ കടുത്ത സമ്മര്‍ദമുണ്ടായിരുന്നതായി ഡോ. ആദര്‍ശ് കുമാര്‍ പറഞ്ഞു. സുനന്ദയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്ത സംഘത്തില്‍ ഡോക്റ്റര്‍ ആദര്‍ശും ഉണ്ടായിരുന്നു.

ഫോറന്‍സിക് വിഭാഗം തലവന്‍ ഡോ. സുധീര്‍ കെ. ഗുപ്തയുടെ നേതൃത്വത്തിലായിരുന്നു സുനന്ദയുടെ പോസ്റ്റ്മോര്‍ട്ടം നടന്നത്. ഡോ. ആദര്‍ശിനെ കൂടാതെ ഡോ. ശശാങ്ക് പൂനിയയും പോസ്റ്റ്മോര്‍ട്ടത്തില്‍ പങ്കെടുത്തിരുന്നു.

കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ ഡല്‍ഹി പൊലീസിനു സമര്‍പ്പിച്ച ഫൈനല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സുനന്ദയുടെ മരണം വിഷം ഉള്ളില്‍ ചെന്നാണെന്ന് വ്യക്തമാക്കിയിരുന്നു.

കേന്ദ്രമന്ത്രി ജെ. പി നദ്ദയ്ക്ക് അയച്ച കത്തിലാണ് തങ്ങള്‍ക്കു നേരെ സമ്മര്‍ദമുണ്ടായിരുന്ന കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സുനന്ദയുടെ മരണം സ്വാഭാവികമാണെന്ന് പറ‍യാന്‍ തങ്ങള്‍ക്കുമേല്‍ സമ്മര്‍ദം ഉണ്ടായിരുന്നുവെന്നും എന്നാല്‍ പോസ്റ്റുമോര്‍ട്ടം ചെയ്ത വിവരങ്ങള്‍ക്കനുസരിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നതെന്നും സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയില്ലെന്നും കത്തില്‍ ഡോ. കുമാര്‍ വ്യക്തമാക്കുന്നു.

എയിംസ് ഡയറക്ടര്‍ ഡോ. എം. സി മിശ്ര ഫോറന്‍സിക് വിഭാഗവുമായി സഹകരിച്ചില്ലെന്നും അതിനാല്‍ നിരവധി പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നുവെന്നും അദ്ദേഹം പറയുന്നു. സുനന്ദയുടെ മരണം സ്വാഭാവികമാണെന്ന് പറയാന്‍ മിശ്ര സമ്മര്‍ദം ചെലുത്തിയെന്നും കത്തില്‍ വ്യക്തമാക്കിയിരിക്കുന്നു.

NEW DELHI: The doctor who conducted the post-mortem on Sunanda Pushkar, wife of Congress lawmaker Shashi Tharoor, has written to Health Minister JP Nadda alleging that he was pressured to give a false report of natural death and was “victimised by the previous government,” when he refused to do so.

In his letter – which the Health Ministry said it is yet to receive – Dr Sudhir Gupta, former forensic director of the All India Institute of Medical Sciences or AIIMS has alleged a “tacit understanding” between AIIMS director MC Mishra and Mr Tharoor, who was a minister in the previous Congress-led UPA government, “for making a tailor-made post-mortem report.”

“I was asked by Dr Mishra to give a post-mortem report of late Sunanda Pushkar as natural death, which was contrary to the findings,” Dr Gupta writes, and adds, “But I did not succumb to pressure and gave the faculty report as an upright official.”

Dr Gupta had moved the Central Administrative Tribunal with similar allegations after a move to replace him as the forensic director. In March this year, the tribunal quashed his plea and he moved the Delhi High Court.

An AIIMS spokesperson said Dr Gupta’s allegations are “baseless.”

“No extraneous pressures was ever put on Prof Sudhir Gupta with regard to his medical opinion in any case,” the spokesperson said. “The procedure is that the Head of Department is recommended by the Director and AIIMS, following procedure, has applied to the High Court for its permission to appoint the senior-most faculty as Head of Department,” he said.

Sunanda Pushkar was found dead in a five-star hotel in Delhi in January 2014. For a year, her death was considered a case of suicide, but earlier this year the Delhi Police filed a murder case.

This was based on evidence from an AIIMS medical board that conducted her autopsy, concluding that the circumstantial evidences were “suggestive of alprazolam poisoning”. Dr Sudhir Gupta was in charge of the board.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top