Flash News

മാഗി നൂഡില്‍സ് അപകടകരമെന്ന് ദല്‍ഹി സര്‍ക്കാര്‍, കേരള സര്‍ക്കാര്‍ വില്‍പന നിര്‍ത്തിവച്ചു

June 3, 2015 , സ്വന്തം ലേഖകന്‍

ofeന്യൂഡല്‍ഹി: നെസ്ലെയുടെ മാഗി നൂഡില്‍സ് സുരക്ഷിതമല്ലന്ന് ലബോറട്ടറി പരിശോധനയില്‍ ദല്‍ഹി സര്‍ക്കാര്‍ സ്ഥിരീകരിച്ചു. കേരളത്തില്‍ മാഗി നൂഡ്ല്‍സിന്‍െറ വില്‍പന സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ നിര്‍ത്തിവെച്ചു. അപകടകരമായ തോതില്‍ രാസവസ്തുക്കളും ലെഡും കണ്ടത്തെിയെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് നടപടി. സ്റ്റോറുകളില്‍ അവശേഷിക്കുന്ന സ്റ്റോക് തിരിച്ചയക്കും. മന്ത്രി അനൂപ് ജേക്കബാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മാഗി നൂഡ്ല്‍സിന്‍െറ പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ച താരങ്ങള്‍ക്കെതിരെ കേസെടുക്കണമെന്ന് ബിഹാര്‍ കോടതി ഉത്തരവിട്ടതിനു പിന്നാലെയാണ് മന്ത്രിയുടെ നടപടി.

താല്‍ക്കാലികമായി വില്‍പന നിര്‍ത്തിവെച്ചതിനൊപ്പം മാഗി നൂഡ്ല്‍സിന്‍െറ സാമ്പ്ളുകള്‍ കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷ്യവകുപ്പ് ലബോറട്ടറിയില്‍ പരിശോധിക്കും. സപ്ലൈകോ വില്‍പന കേന്ദ്രങ്ങള്‍ വഴി വിറ്റഴിക്കുന്ന മറ്റ് ബ്രാന്‍റഡ് സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തണമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

നേരത്തെ, ഉത്തര്‍പ്രദേശില്‍ നടത്തിയ പരിശോധനയില്‍ മാഗി നൂഡ്ല്‍സില്‍ ഈയത്തിന്‍െറയും രുചി കൂട്ടാന്‍ ഉപയോഗിക്കുന്ന മോണോസോഡിയം ഗ്ലൂട്ടാമേറ്റിന്‍െറയും അളവ് ക്രമാതീതമായി കണ്ടത്തെിയിരുന്നു. തുടര്‍ന്ന് എല്ലാ സംസ്ഥാനങ്ങളോടും പരിശോധന നടത്താന്‍ കേന്ദ്രം ആവശ്യപ്പെട്ടിരിക്കുകയാണ്.

കേസുകളെ തുടര്‍ന്ന് രണ്ടാഴ്ചക്കിടെ മാഗി നൂഡ്ല്‍സിന്‍െറ വില്‍പന ഇടിഞ്ഞു. വിവിധ മെട്രോ നഗരങ്ങളില്‍ 15 മുതല്‍ 60 ശതമാനം വരെയാണ് വില്‍പനയില്‍ കുറവുണ്ടായത്. കമ്പനിയുടെ ഓഹരിവിലയും ഇടിഞ്ഞു.

മാഗി നൂഡ്ല്‍സിന്‍െറ പരസ്യത്തില്‍ അഭിനയിച്ചതിന് അമിതാഭ് ബച്ചന്‍, മാധുരി ദീക്ഷിത്, പ്രീതി സിന്‍റ എന്നിവര്‍ക്കെതിരെയും നെസ്ലെയുടെ മാനേജിങ് ഡയറക്ടര്‍ മോഹന്‍ ഗുപ്ത, ജോയന്‍റ് ഡയറക്ടര്‍ സബാബ് ആലം എന്നിവര്‍ക്കെതിരെയും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ കോടതി നിര്‍ദേശിച്ചു. കേസില്‍ താരങ്ങള്‍ക്കെതിരെ അന്വേഷണം നടത്താനും ആവശ്യമെങ്കില്‍ അറസ്റ്റ് ചെയ്യാനുമാണ് ഖാദി മുഹമ്മദ്പൂര്‍ പൊലീസിനോട് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

മേയ് 30ന് മുസഫര്‍പൂരിലെ ലെനിന്‍ ചൗക്കിലുള്ള കടയില്‍ നിന്ന് മാഗി വാങ്ങിക്കഴിച്ച ശേഷം രോഗിയായെന്നാണ് ഹരജിക്കാരന്‍െറ പരാതി.

കുട്ടികള്‍ക്കുള്ള പാല്‍പ്പൊടിയില്‍ ജീവനുള്ള പുഴുക്കളെ കണ്ടത്തെിയതോടെ നെസ്ലെ വീണ്ടും കുരുക്കിലായി. കോയമ്പത്തൂരിലെ ടാക്സി ഡ്രൈവറായ കെ. പ്രേം ആനന്ദ് തന്‍െറ ഇരട്ടക്കുട്ടികള്‍ക്ക് നല്‍കാന്‍ വാങ്ങിയ നാന്‍ പ്രോ 3 പാല്‍പ്പൊടിയിലാണ് മുട്ട പൊട്ടിയിറങ്ങിയ ഉടനെയുള്ള പുഴുക്കളെ കണ്ടത്തെിയത്. കോയമ്പത്തൂരിലെ ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ ഇക്കാര്യം സ്ഥിരീകരിച്ചു. 28 ലാര്‍വയും ധാന്യങ്ങളില്‍ കാണുന്ന 22 പുഴുക്കളുമാണുണ്ടായിരുന്നത്. ഇതത്തേുടര്‍ന്ന്, ഈ പാല്‍പ്പൊടി സുരക്ഷിതമല്ലന്ന് തമിഴ്നാട് ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചു.

18 മാസം പ്രായമായ കുട്ടികളില്‍ ഒരാള്‍ക്ക് നല്‍കിക്കഴിഞ്ഞാണ് പ്രേം ആനന്ദ് പാല്‍പ്പൊടിയില്‍ പുഴുക്കളെ കണ്ടത്. രണ്ടു ദിവസത്തിനുശേഷം കുട്ടിക്ക് ചര്‍മത്തില്‍ അലര്‍ജിയുണ്ടായി. തുടര്‍ന്ന് സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top