Flash News

പ്രകാശ്‌ മാത്യു (15) നിര്യാതനായി

June 6, 2015 , ജോയിച്ചന്‍ പുതുക്കുളം

obituary_pprakash_pic

ഷിക്കാഗോ: കോഴഞ്ചേരി, പുന്നക്കാട്ട്‌ കോയിപ്പള്ളി കുടുംബാംഗം പരേതനായ എന്‍.പി. മാത്യുവിന്റേയും, കുഞ്ഞമ്മയുടേയും മകനും, ഷിക്കാഗോയില്‍ സ്ഥിരതാമസക്കാരനായ സജി മാത്യുവിന്റെ മകനും, ബംഗളൂരുവില്‍ പത്താംക്ലാസ്‌ വിദ്യാര്‍ത്ഥിയുമായ പ്രകാശ്‌ മാത്യു (15) ബംഗളൂരുവില്‍ വെച്ച്‌ നിര്യാതനായി. മൃതദേഹം ഷിക്കാഗോയില്‍ കൊണ്ടുവരുന്നതും ഇവിടെ സംസ്‌കാരം നടത്തുന്നതുമാണ്‌. റെനി മാതാവും, പ്രിയ മാത്യു ഏക സഹോദരിയുമാണ്‌.

ജൂണ്‍ ഏഴിനു ഞായറാഴ്‌ച ഉച്ചകഴിഞ്ഞ്‌ 4 മണി മുതല്‍ 9 മണി വരെ ലെംബാര്‍ഡിലുള്ള സെന്റ്‌ തോമസ്‌ മാര്‍ത്തോമാ ചര്‍ച്ചില്‍ വെച്ച്‌ പൊതുദര്‍ശനം നടത്തപ്പെടും. (710 N. Main Street, Lombard, IL 60148)

ജൂണ്‍ 8-ന്‌ തിങ്കളാഴ്‌ച രാവിലെ 9 മണിക്ക്‌ ഷിക്കാഗോ മാര്‍ത്തോമാ ചര്‍ച്ചില്‍ സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കുന്നതും (240 Pottor Road, Desplains, IL 60016) തുടര്‍ന്ന്‌ മേരി ഹില്‍ സെമിത്തേരിയില്‍ സംസ്‌കാരം നടത്തുന്നതുമാണ്‌. (8600 Milwaukee Ave, Niles, IL 60714).

എന്‍.എം ഫിലിപ്പ്‌ (ഷിക്കാഗോ), ലീലാമ്മ തോമസ്‌ (അറ്റ്‌ലാന്റാ), വത്സമ്മ ജോസ്‌ (ന്യൂയോര്‍ക്ക്‌), സാം മാത്യു (ഷിക്കാഗോ), ജെസി തോമസ്‌ (ന്യൂയോര്‍ക്ക്‌), ഷീലാ ജോസ്‌ (ഷിക്കാഗോ) എന്നിവര്‍ പിതൃസഹോദരങ്ങളാണ്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: എന്‍.എം. ഫിലിപ്പ്‌ (847 392 1678), സാം മാത്യു (847 208 6416).


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top